പോലീസുകാരന്റെ വെടിയേറ്റ മന്ത്രി മരിച്ചു

ഭുവനേശ്വർ: വെടിയേറ്റ ഒഡിഷ മന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പൊതുപരിപാടിക്കിടെ പോലീകാരന്‍റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മന്ത്രി . ഇന്ന് ഉച്ചയോടെയാണ് ജര്‍സുഗുഡ ജില്ലയിലെ ബ്രജ്‌രാജ നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നബ കിഷോര്‍ ദാസിനെ എഎസ്‌ഐ ആയ ഗോപാല്‍ ദാസ് വെടിവച്ചത്. കാറില്‍ നിന്നിറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന് നെഞ്ചിലേക്കാണ് ഗോപാല്‍ ദാസ് വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ മന്ത്രിയെ ജര്‍സുഗുഡ ജില്ല ആശുപത്രിയിലേക്കും പിന്നീട് ഭുവനേശ്വറിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സര്‍വീസ് റിവോള്‍വറില്‍ നിന്നുള്ള വെടിയേറ്റ് മന്ത്രിക്ക്…

Read More

സിനിമാ നിർമ്മാണത്തിലേക്ക് കടന്ന് ധോണി, ആദ്യ ചിത്രത്തിന് കഥയെഴുതുന്നത് സാക്ഷി

സിനിമ നിര്‍മ്മാണ മേഖലയിലേക്ക് കടന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. മഹേന്ദ്രസിംഗ് ധോണിയും ഭാര്യ സാക്ഷിയും ചേർന്നാണ് തുടക്കം. ധോണി എന്റര്‍ടെയ്‌മെന്റ് എന്ന പേരില്‍ ആണ് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്. നിര്‍മ്മാണ കമ്പിനിയുടെ ആദ്യ ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. എല്‍ ജിഎം( ലെറ്റ്‌സ് ഗെറ്റ് മാരിഡ്) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത് സാക്ഷി തന്നെയാണ്. നവാഗത സംവിധായകനായ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് കല്യണ്‍, നദിയ, യോഗി ബാബു, ഇവാന എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ധോണി…

Read More

ഫഹദ് ഫാസിലിന്റെ കന്നഡ അരങ്ങേറ്റം സിബിഐ ഉദ്യോഗസ്ഥനായി

ഫഹദ് ഫാസിൽ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് സിബിഐ ഉദ്യോഗസ്ഥനായി. സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ കന്നഡ അരങ്ങേറ്റം. ഒരു സിബിഐ ഉദ്യോഗസ്ഥനായാണ് ‘ബഗീര’യില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫസ്‌റ്റ് ലുക്ക് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സമൂഹം ഒരു വനമായി രൂപാന്തരപ്പെടുമ്പോള്‍ ഒരേയൊരു വേട്ടമൃഗം മാത്രം നീതിക്കായി ഗര്‍ജിക്കും എന്നായിരുന്നു പോസ്‌റ്ററിലെ കാപ്‌ഷന്‍. കെജിഎഫ്‌ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുക. കെജിഎഫ്‌ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സിനിമയുടെ…

Read More

ജെഡിഎസി നെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച രാവിലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സംസ്ഥാനത്ത് എത്തിയത്. റോഡ് ഷോയില്‍ പങ്കെടുത്ത അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചു. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും കുടുംബവാഴ്ച രാഷ്‌ട്രീയത്തിനെതിരെ ആഭ്യന്തര മന്ത്രി ആഞ്ഞടിച്ചു. ഗാന്ധി കുടുംബത്തെ ആരതി ഉഴിഞ്ഞുകൊണ്ടിരിക്കലാണ് കോണ്‍ഗ്രസിന്റെ ഏകപ്രവൃത്തി. ജെഡിഎസ് ആണെങ്കില്‍ മുത്തച്ഛനെയും മകനെയും പേരക്കുട്ടികളെയും ഭാര്യമാരെയും പേരക്കിടാങ്ങളുടെ-കുട്ടികളെയും തുടങ്ങി കുടുംബത്തിലെ എല്ലാവരെയും തിരഞ്ഞുപിടിച്ച്‌ മത്സരിപ്പിക്കുന്ന തിരക്കിലാണെന്നും അമിത് ഷാ ആരോപണം ഉയര്‍ത്തി.

Read More

ബിജെപി വിട്ട് കോൺഗ്രസിൽ ചേരും : എച്ച് വിശ്വനാഥ് 

ബെംഗളൂരു: ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.സിയും മുതിര്‍ന്ന നേതാവുമായ എച്ച്‌.വിശ്വനാഥ്. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരോട് സംസാരിച്ച ശേഷമാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019ല്‍ സഖ്യസര്‍ക്കാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് ജനതാദള്‍ എസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്‍റായ ഇദ്ദേഹം. തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അദ്ദേഹം പറയുന്നത്. പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയോട് തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും വിശ്വനാഥ് വ്യക്തമാക്കി. ‘വ്യക്തിപരമായി ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. നിയമപഠനം…

Read More

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘം പിടിയിൽ

ബെംഗളൂരു: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘം പിടിയില്‍. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ടെക് സ്ഥാപനത്തിന്‍റെ മറവിലാണ് ഇയാള്‍ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ചു നല്‍കിയിരുന്നത്. അഞ്ചിടങ്ങളില്‍ ഒരേസമയം നടന്ന റെയ്ഡില്‍ 6,800 വ്യാജ മാര്‍ക്ക് ഷീറ്റുകള്‍, 22 ലാപ്ടോപ്പുകള്‍, 13 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടികൂടി. സിസ്റ്റംസ് ക്വസ്റ്റ് സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടര്‍ വികാസ് ഭഗത് (52) ആണ് പിടിയിലായത്. 2004 ഡിസംബര്‍ ഒമ്പതിനാണ് കമ്പ്യൂട്ടർ സംബന്ധമായ സര്‍വിസ് കമ്പനിയായി ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്. ഇതിന്‍റെ മറവിലായിരുന്നു റാക്കറ്റ് നടത്തിയിരുന്നത്.…

Read More

തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കും ; ശരത് പവാർ 

ബെംഗളൂരു: കർണാടക ബി.ജെ.പി.യുടെ നിയന്ത്രണത്തിൽ നിന്ന് വഴുതിമാറിയെന്നും അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോൽക്കുമെന്നും നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടി പ്രസിഡൻറ് ശരദ് പവാർ. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇത് സംബന്ധിച്ച് ഇദ്ദേഹം പ്രസ്താവന നടത്തിയത്. അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ ബി.ജെ.പി അധികാരത്തിലുണ്ടാകില്ലെന്നതിന് കൃത്യമായ തെളിവുകളുണ്ട്. പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുനിർത്താനും ഐക്യമുന്നണി രൂപീകരിക്കാനും ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സംസ്ഥാനത്ത് വിവിധ പ്രാദേശിക പ്രശ്‌നങ്ങളുണ്ട്. അവ കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്’ പവാർ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പിക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമീപകാലത്ത് അഭിപ്രായ സർവേയിൽ തെളിഞ്ഞതാണെന്നും…

Read More

ബിജെപി സർക്കാർ രാജ്യത്തിന്റെ അഭിമാനം ഉയർത്തി : അമിത് ഷാ

ബെംഗളൂരു: ബി.ജെ.പി സർക്കാർ ആഗോളതലത്തിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടകയിലെ കുണ്ടഗോളയിൽ ബി.ജെ.പി.യുടെ പ്രചാരണ പരിപാടിയായ വിജയ സങ്കൽപ അഭിയാന്റെ ഭാഗമായുള്ള റോഡ് ഷോയിൽ പങ്കെടുത്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ പ്രധാനമന്ത്രി പ്രവർത്തിച്ചു. ആർട്ടിക്കിൾ 370 നീക്കം ചെയ്തു രാമക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. കോൺഗ്രസ്‌ ഗാന്ധി കുടുംബത്തിന്റെ കാര്യം മാത്രമാണ് നോക്കുന്നതെന്നും  ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ കേന്ദ്രം നൽകുന്ന അവസരങ്ങൾ…

Read More

ഐഎസ്എൽ: ചെന്നൈയെ കീഴടക്കി ബെംഗളൂരു

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി ചെന്നൈ എഫ്‌സിയെ തോല്‍പിച്ചു. 3-1നായിരുന്നു ബെംഗളൂരുവിന്റെ ജയം. ബെംഗളൂരുവിനായി ശിവശക്തി നാരായണന്‍ ഇരട്ടഗോളുകള്‍ നേടി. 15, 23 മിനിറ്റുകളിലാണ് താരം ഗോളുകള്‍ അടിച്ചത്. 59-ാം മിനിറ്റില്‍ എഡ്വിന്‍ സിഡ്‌നി വന്‍സ്‌പോളിലൂടെ ചെന്നൈയിന്‍ ആശ്വാസഗോള്‍ കണ്ടെത്തി. ഈ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയ ബെംഗളൂരു ആറാം സ്ഥാനത്തെത്തി. ചെന്നൈ എട്ടാമതാണ്.

Read More

ഒഡിഷ ആരോഗ്യ മന്ത്രിയ്ക്ക് വെടിയേറ്റു

ഭുവനേശ്വര്‍: ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാര്‍സുഗുഡയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുമ്പോഴാണ് നവ ദാസിന് വെടിയേറ്റത്. ഒഡിഷ പോലീസ് എഎസ്‌ഐ ഗോപാല്‍ ദാസാണ് വെടിയുതിര്‍ത്തത് എന്നാണ് വിവരം. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച്‌ തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിര്‍ത്തുവെന്നാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചത്. മന്ത്രി നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അക്രമി രണ്ട് തവണ വെടിയുതിര്‍ത്തു. അത്യാസന്ന നിലയിലായ ആരോഗ്യ മന്ത്രിയെ പ്രാഥമിക ചികിത്സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയെ വിദഗ്ധ പരിശോധനക്കായി വലിയ ആശുപത്രിയിലേക്ക് വ്യോമ…

Read More
Click Here to Follow Us