മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. നടന് അര്ജുന് ദാസിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ച ഊഹോപോഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഐശ്വര്യ ലക്ഷ്മി. അര്ജുന് ദാസിനൊപ്പമെടുത്ത ഫോട്ടോ ഹൃദയ ചിഹ്നം ചേര്‍ത്ത് പങ്കുവെച്ചതുകണ്ട് ഐശ്വര്യ ലക്ഷ്മി പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നു. അങ്ങനെ സംശയം ഉന്നയിച്ച് ആരാധകര്‍ രംഗത്ത് വരികയും ചെയ്തു. ഇക്കാര്യത്തില്‍ ഐശ്വര്യ ലക്ഷ്മി വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്റെ അവസാനത്തെ പോസ്റ്റിനെ കുറിച്ച് എന്ന് പറഞ്ഞാണ് ഐശ്വര്യ ലക്ഷ്മി കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഇത് ഇത്രത്തോളം…
Read MoreDay: 12 January 2023
കാപ്പ ഒടിടി യിലേക്ക്
പൃഥ്വിരാജ് നായകനായി എത്തിയ ഏറ്റവും ഒടുവിലെത്തിയ ചിത്രം കാപ്പ ഒടിടി യിലേക്ക്. നെറ്റ്ഫ്ലിക്സിലാണ് ‘കാപ്പ’ സ്ട്രീമിംഗ് ചെയ്യുക. ജനുവരി 19 മുതലായിരിക്കും സ്ട്രീമിംഗ്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ചിത്രത്തില്‍ ദിലീഷ് പോത്തന്, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും റിലീസിനു മുന്നേ തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു.
Read Moreമെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ
ബെംഗളൂരു:മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ. നീൽ കിഷോരിലാൽ റാംജി ഷാ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ വംശജനനായ യുകെ പൗരനാണ് പ്രതി. ഇയാളിൽ നിന്ന് 2 കിലോ കഞ്ചാവും മൊബൈലും പണവും ഒരു കളിത്തോക്കും പോലീസ് പിടിച്ചെടുത്തു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി നീൽ അന്വേഷണത്തിൽ വെളിപ്പെടുത്തി. കഴിഞ്ഞ 15 വർഷമായി നീൽ മംഗളൂരുവിൽ താമസിച്ചുവരികയാണെന്നും വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും പോലീസ് പറയുന്നു.
Read Moreബജ്റംഗ്ദൾ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ബണ്ട് വാള് താലൂകിലെ നേത്രാവതി പുഴയില്‍ ബജ്റംഗ്ദള്‍ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട് വാള് താലൂകിലെ സജിപയില്‍ താമസിക്കുന്ന രാജേഷ് പൂജാരി എസ് (36) ആണ് മരിച്ചത്. പനെമംഗലൂരിലെ പഴയ പാലത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരുടെ സഹായത്തോടെ രാവിലെ വരെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ദുരൂഹ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ച് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അന്വേഷണം നടത്തി…
Read Moreഐഎസ് ബന്ധം, മംഗളൂരു സ്വദേശികൾ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു സ്വദേശികളായ മസിന് അബ്ദുറഹ്മാന്, കെ.എ. നദീംഷാ എന്നിവരെ ഐഎസ് ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇവര്‍ ഐഎസ് പ്രവര്‍ത്തനത്തിന്റെ വ്യാപനത്തിനായി ഗൂഢാലോചന നടത്തിയതായും ആയുധ പരിശീലനം നടത്തിയിരുന്നതായും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. മംഗളൂരുവില്‍ കുക്കര്‍ ബോംബ് സ്ഫോടന കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷാരിഖില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശീനത്തിനത്തിന്റെ ഭാഗമായി തുംഗഭദ്ര നദീതിരത്ത് സ്ഫോടനം നടത്തിയതിന്റെ തെളിവും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു.
Read Moreപ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷ വീഴ്ചയെന്ന് റിപ്പോർട്ട്
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വൻ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പൂമാലയുമായി പ്രധാനമന്ത്രിയുടെ തൊട്ടടുത്തെത്തിയ യുവാവിനെ അവസാന നിമിഷം ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയായിരുന്നു. ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രിയെ ഹാരാർപ്പണം നടത്താൻ ആയിരുന്നു യുവാവിന്റെ ശ്രമം. സുരക്ഷാ ഉദ്യോഗസ്ഥൻ യുവാവിനെ പിടിച്ചുമാറ്റുന്നതിനിടെ പ്രധാനമന്ത്രി മാല വാങ്ങി കാറിന്റെ ബോണറ്റിൽ വെച്ചു. എയർപോർട്ട് മുതൽ നൂറുകണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ കാണാൻ തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ ബാരിക്കേഡിന് പിന്നിലാക്കി വൻ സുരക്ഷാ സന്നാഹമൊരുക്കിയാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. ഇതിനിടയിൽ ഒരാൾ പ്രധാനമന്ത്രിയുടെ അടുത്ത് എത്തിയത് വൻ…
Read Moreമെട്രോ നിർമ്മാണത്തിനിടെ റോഡ് കുഴിഞ്ഞു, കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്
ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ഷൂലെ സർക്കിളിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. ബ്രിഗേഡ് റോഡിൽ ബൈക്കിൽ സഞ്ചരിച്ചയാൾക്കാണ് പരിക്കേറ്റത്. യാത്രക്കിടെ റോഡ് കുഴിഞ്ഞ് പോവുകയായിരുന്നു. മെട്രോ നിർമ്മാണത്തിനുള്ള തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് സംഭവം. റോഡ് തകർന്ന സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മെട്രോ ടണൽ പദ്ധതിയുടെ രണ്ടാംഘട്ടമായ റെഡ് ലൈൻ എന്ന് വിളിക്കപ്പെടുന്ന നാഗവാര മുതൽ ഗോട്ടിഗെരെ വരെയുള്ള ഭാഗം. ബൈക്ക് യാത്രികൻ ഇതുവഴി പോകമ്പോൾ റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിലേക്ക്…
Read Moreഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നു
നടൻ ഹൃത്വിക് റോഷനും സുഹൃത്ത് സബ ആസാദും 2023 അവസാനത്തോടെ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ. വർഷങ്ങളായുള്ള സുഹൃത്തുക്കളാണ് ഇരുവരും. തങ്ങളുടെ അവധിക്കാല ചിത്രങ്ങളെല്ലാം ആരാധകർക്ക് വേണ്ടി ഇവർ പങ്കുവയ്ക്കാറുമുണ്ട്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും സന്തോഷത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ വാർത്തയോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്രിസ്മസ് അവധി സബയും മക്കളുമൊത്ത് ഹൃത്വിക് ആഘോഷിച്ചത് സ്വിറ്റ്സർലൻഡിലായിരുന്നു. ഇവരുമൊത്തുള്ള ചിത്രങ്ങളും നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
Read Moreപ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി
തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട്ടിലെ ദേവരായപുരത്ത് ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെയാണ് ഇയാളെ പിടികൂടിയത്. കേന്ദ്ര രഹസ്യത്തിൽ ചോദ്യം ചെയ്യലിന് ശേഷം രേഖപ്പെടുത്തിയത്. വഞ്ചനാക്കുറ്റം, അനധികൃത സാമ്പത്തിക ഇടപാട് എന്നീ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കൽ പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. ആരെയും പറ്റിച്ചിട്ടില്ലെന്നും ബിസിനസ്സ് മാത്രമാണ് ചെയ്യുന്നതെന്നും എല്ലാ നിക്ഷേപകർക്കും പണം തിരികെ നൽകുമെന്നും പ്രവീൺ റാണ പറഞ്ഞു. ‘സേഫ് ആൻഡ് സ്ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി പ്രവീൺ റാണ…
Read Moreമോദിയുടെ പരിപാടിയിൽ 100 വിദ്യാർത്ഥികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് സർക്കുലർ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച് കൊണ്ട് പ്രീ-യൂനിവേഴ്സിറ്റി വകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ വിവാദത്തില്‍. 26-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ ഹുബ്ബള്ളിയിലെ എല്ലാ കോളേജുകളും 100 വീതം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് കാണിച്ച് കൊണ്ട് പുറത്തിറക്കിയ സര്‍ക്കുലറാണ് പ്രതിഷേധത്തിന് കാരണമായത്. റെയില്‍വേ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍വൈഎഫ് ഉദ്ഘാടന ചടങ്ങിലേക്ക് ഓരോ കോളേജില്‍ നിന്നും കുറഞ്ഞത് 100 വിദ്യാര്‍ത്ഥികളെയെങ്കിലും പങ്കെടുപ്പിക്കണം. ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയും വരുത്തരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഡെപ്യൂട്ടി കമ്മീഷ്ണറുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. വിദ്യാര്‍ത്ഥികള്‍ ഐഡി…
Read More