നഗരത്തിലെ 72% നിർമാണത്തൊഴിലാളികളുടെ കുട്ടികളും അമിതഭാരമുള്ളവരെന്ന് പഠനങ്ങൾ

ബെംഗളൂരു: നിർമാണത്തൊഴിലാളികളുടെ കുട്ടികൾ പോഷകാഹാരക്കുറവുള്ളവരാണെന്ന പൊതുധാരണയിൽ നിന്ന് വ്യത്യസ്തമായി, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ ഒരു സർവേയിൽ അത്തരം കുട്ടികളിൽ 71.8% അമിതഭാരമുള്ളവരാണെന്ന് കാണിക്കുന്നു, ഇതിന് കാരണമായി ചൂണ്ടിക്കാടുന്നത് ജംഗ്, പ്രോസസ്സ്ഡ് ഫുഡ് എന്നിവയുടെ അമിത ഉപഭോഗത്തെയാണ്

ബെംഗളൂരുവിലെ 277 കുട്ടികളിൽ നടത്തിയ പഠനത്തിൽ കുടിയേറ്റ നിർമ്മാണ തൊഴിലാളികളുടെ കുട്ടികളുടെ പോഷകാഹാരവും വിദ്യാഭ്യാസ നിലവാരവും സംബന്ധിച്ച സർവേയിൽ കുട്ടികളിൽ 11.2% വളർച്ച മുരടിച്ചതായിട്ടാണ് സൂചിപ്പിച്ചത്. മുരടിപ്പ് വിട്ടുമാറാത്ത പോഷകാഹാരക്കുറവിനെ സൂചിപ്പിക്കുമ്പോൾ, അമിതഭാരത്തിന്റെ ഉയർന്ന സംഭവങ്ങൾ എല്ലായ്പ്പോഴും പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന നിലവിലുള്ള സങ്കൽപ്പത്തിന് വെല്ലുവിളിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടി.

അമിതഭാരമുള്ള കുട്ടികൾ പോഷകാഹാരക്കുറവിന്റെ ഇരട്ട ഭാരം നേരിടുന്നതായി വിശേഷിപ്പിക്കപ്പെടുന്നു, ഇത് സൂചിപ്പിക്കുന്നത് അവരുടെ തൊഴിലാളികളായ മാതാപിതാക്കൾക്ക് അത്തരം പാക്കറ്റ് അല്ലങ്കിൽ ജംഗ് ഭക്ഷണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വലിയ അറിവില്ല എന്നാണ്.

കുട്ടികളെ സ്‌കൂളുകളിലേക്കും അങ്കണവാടികളിലേക്കും അയക്കണമെന്ന് തൊഴിലാളികളിൽ പലർക്കും അറിയാമെങ്കിലും അവരുടെ പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധം കുറവാണ്. കുട്ടികൾ നിർബന്ധിക്കുകയും ആവശ്യപ്പെടുകയും ചെയ്യുമ്പോൾ ചിപ്‌സും ബിസ്‌ക്കറ്റും മറ്റ് റെഡിമെയ്‌ഡ് ഭക്ഷണങ്ങളും നൽകുമെന്നും പല നിർമ്മാണ തൊഴിലാളികളും പറഞ്ഞതായി സർവേയെ അടിസ്ഥാനമാക്കി ഐ‌എസ്‌ഇസി പ്രസിദ്ധീകരിച്ച പ്രബന്ധത്തിന്റെ രചയിതാക്കളിലൊരാളായ ഡോ.ചെന്നമ്മ കമ്പാർ പറഞ്ഞു.

ഈ രീതികൾ തിരുത്തിയില്ലെങ്കിൽ ഭാവിയിൽ ഈ കുട്ടികൾക്ക് മെഡിക്കൽ സങ്കീർണതകൾ നേരിടേണ്ടി വന്നേക്കാമെന്നും ചെന്നമ്മ വ്യക്തമാക്കി.

ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കാൻ സംഘത്തിൽ ബോധവൽക്കരണം നടത്തേണ്ടതുണ്ടെന്നും കമ്പാർ പറഞ്ഞു. പ്രായത്തിനനുസരിച്ച് ഉയരം, ഉയരത്തിനനുസരിച്ച് ഭാരം, പ്രായത്തിനനുസരിച്ച് ഭാരം എന്നിവ ഹൈലൈറ്റ് ചെയ്യുന്ന ആന്ത്രോപോമെട്രിക് അളവുകൾ അടിസ്ഥാനമാക്കിയാണ് പോഷകാഹാര നില നിർണ്ണയിച്ചത്.

98% തൊഴിലാളികളും ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് (ബിഒസിഡബ്ല്യു) അസോസിയേഷനിൽ എൻറോൾ ചെയ്തിട്ടില്ലെന്നും അവർക്ക് ലഭ്യമായ മിക്ക സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് അവർക്ക് അറിവില്ലെന്നും സർവേ വെളിപ്പെടുത്തുന്നു.

നിർമ്മാണ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് അവബോധത്തിന്റെ അഭാവം ഉടനടി പരിഹരിക്കേണ്ടതുണ്ടെന്നും പത്രം നിർദ്ദേശിച്ചു.

മറ്റൊരു കണക്കനുസരിച്ച്, രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 15 ലക്ഷത്തിലധികം ആളുകളാണ് ഓരോ വർഷവും തൊഴിൽ അവസരങ്ങൾ തേടി കർണാടകയിലേക്ക്, പ്രത്യേകിച്ച് ബെംഗളൂരുവിലേക്ക് കുടിയേറുന്നത് എന്നും വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us