ബെംഗളൂരു: ശനിയാഴ്ച സൂറത്ത്കലിൽ വെട്ടേറ്റ് മരിച്ച അബ്ദുൾ ജലീലിന്റെ ഘാതകരെ എത്രയും വേഗം പിടികൂടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൊലപാതകത്തിന്റെ പശ്ചാത്തലവും കാരണവും സത്യവും അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് ഞായറാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എംഐഎ) മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേസ് അന്വേഷിക്കുന്നതിൽ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സമാധാനപരമായി സംസ്‌കരിച്ചു. നടക്കാൻ പാടില്ലാത്ത നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ട്. എല്ലാ പ്രതികളെയും പോലീസ് എത്രയും വേഗം പിടികൂടുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നും അദ്ദേഹം പറഞ്ഞു. കിംവദന്തികൾക്ക്…
Read MoreYear: 2022
സംസ്ഥാനത്തെ കബഡി ടീമിനോട് അനാസ്ഥ; ട്രെയിനിൽ സീറ്റ് ലഭിക്കാതെ നിന്നത് മണിക്കൂറുകളോളം
ബെംഗളൂരു: ജംഷഡ്പൂരിൽ നടന്ന സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ അണ്ടർ 16 കബഡി താരങ്ങൾക്ക് ബോർഡിംഗ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മൂലം ട്രെയിൻ നഷ്ടമായി, മറ്റൊരു ട്രെയിനിൽ കയറുന്നതിന് മുമ്പ് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു. സീറ്റ് കിട്ടാത്തതിനാൽ 12 ആണ് കുട്ടികളും 12 പെൺകുട്ടികളും അടങ്ങുന്ന സംഘത്തിലെ ചിലർക്ക് ടോയ്‌ലറ്റിനടുത്തും മറ്റുചിലർക്ക് മണിക്കൂറുകളോളം നിൽക്കേണ്ടി വന്നു. അംഗ എക്‌സ്‌പ്രസിൽ കയറാനിരിക്കുകയായിരുന്നു കബഡി ടീമ്. കർണാടക കബഡി അസോസിയേഷനും ടീം മാനേജർമാരും തമ്മിലുള്ള ആശയവിനിമയത്തിലെ അപാകത കാരണം…
Read Moreഇന്ന് ശബരിമല കയറ്റത്തിന് നിയന്ത്രണം
പത്തനംതിട്ട: ഇന്ന് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത് കൊണ്ട് ഉച്ചയ്ക്കുശേഷം പമ്പയിൽനിന്ന് മലകയറ്റത്തിന് നിയന്ത്രണം ഏർപ്പെടുത്തും. രണ്ടുമുതൽ തങ്കയങ്കി ഘോഷയാത്ര കടന്നുപോകുന്നതുവരെയായിരിക്കും നിയന്ത്രണം. നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി വഴിയാണ് ഘോഷയാത്ര കടന്നുപോകുന്നത്. ഈ സമയത്ത് മരക്കൂട്ടം മുതൽ സന്നിധാനംവരെ ബാരിക്കേഡിൽ വരിനിൽക്കാനും അനുവദിക്കില്ല. കൂടാതെ ഈ സമയത്ത് പമ്പയിൽ തീർഥാടകരെ കയറ്റിവിടുകയുമില്ല. ഉച്ചപ്പൂജ കഴിഞ്ഞ് നട അടച്ചാൽ പിന്നെ ദീപാരാധന കഴിയുംവരെ പതിനെട്ടാംപടി കയറാനും അനുവദിക്കാറില്ല
Read Moreആനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു
ബെംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ തരികെരെയിലെ റാഗി ബസവനഹള്ളിയിൽ റാഗി വയലിൽ കാവൽനിൽക്കുന്നതിനിടെ 65 കാരനായ കർഷകൻ ആനയുടെ ആക്രമണത്തിൽ മരിച്ചു. എരപ്പ എന്നയാലാണ് മരിച്ചത്. ശനിയാഴ്ച രാത്രി റാഗി വയലിൽ കാവലിരിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് കരുതപ്പെടുന്നത്. മുൻ എംഎൽഎ ജി.എച്ച്.ശ്രീനിവാസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Read Moreക്രിസ്മസ് ആഘോഷം, സ്വകാര്യ ബസ് ബെംഗളൂരു യാത്ര റദ്ദാക്കി
പത്തനംതിട്ട: മദ്യലഹരിയില്‍ ജീവനക്കാര്‍ തമ്മില്‍ തല്ലിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് യാത്ര റദ്ദാക്കി. പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന കല്ലട ബസ് യാത്രയാണ് പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയത്. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപത്തെ പെട്രോള്‍ പമ്പിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. അഞ്ചു മണിക്ക് ബസ് പുറപ്പെടേണ്ടതായിരുന്നു. ഇതിന് മുമ്പ് മൂന്ന് ജീവനക്കാരും ക്രിസ്മസ് ആഘോഷിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തര്‍ക്കവും തമ്മില്‍ തല്ലുമുണ്ടായി. ക്ലീനര്‍ കണ്ണൂര്‍ സ്വദേശിയാണ്. രണ്ട് ഡ്രൈവര്‍മാരും ഇതര സംസ്ഥാന സ്വദേശികളാണ്. ഇവര്‍ തമ്മിലുള്ള വാക്കേറ്റം ശ്രദ്ധയില്‍പ്പെട്ട ആളുകള്‍…
Read Moreകേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.ചൊവ്വാഴ്ച കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. ബംഗാള്‍…
Read Moreകേരളത്തിലേക്ക് ലഹരി കടത്ത്, മയക്കു മരുന്ന് സംഘത്തിലെ 3 പേർ അറസ്റ്റിൽ
ബെംഗളൂരു: കേരളത്തിലേക്ക് വന്തോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ദമ്പതികൾ അടക്കം മൂന്ന് പേരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് ബെംഗളൂരുവിൽ വച്ച് അറസ്റ്റ് ചെയ്‌തത്. പെരിന്തൽമണ്ണ സ്വദേശി സന്തോഷ് (28), ഇയാളുടെ ഭാര്യ അഭിഷാക് റോയ് (24), ഇവരുടെ സുഹൃത്ത് ഫായിസ് (27) വിൽപന നടത്തിയിരുന്നു. ഈ മാസം ഒമ്പതിന് 150 ഗ്രാം മെത്താം ഫിറ്റാമിനുമായി നാല് യുവാക്കളെ പാലക്കാട് നഗരത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ഉൾപ്പടെ ലഹരി നൽകുന്ന സംഘമാണ് ബെംഗളൂരുവിൽ എത്തിക്കുന്നത്. പിടിയിലായ യുവാക്കളെ…
Read Moreകണ്ണിൽ നിന്നും വീഴുന്നത് കൽകഷ്ണങ്ങൾ, ചികിത്സ തേടി യുവതി
ബെംഗളൂരു: കണ്ണില്‍ നിന്ന് ചെറിയ കല്‍ക്കഷ്‌ണങ്ങള്‍ പുറത്ത് വരുന്നതില്‍ ചികിത്സ തേടി മൈസൂരു ജില്ലയിലെ ഹുന്‍സൂരുവിൽ നിന്നുള്ള വിജയ എന്ന 35 വയസ്സുകാരി. കുറച്ച് ദിവസം മുമ്പ് തലവേദന അനുഭവപ്പെട്ടെന്നും ആ സമയം മുതലാണ് കണ്ണില്‍ നിന്ന് കണ്ണുനീരിനോടൊപ്പം കല്‍ക്കഷ്‌ണങ്ങള്‍ പുറത്തേക്ക് വരുന്നതെന്നും യുവതി പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോള്‍ കണ്ണിന് തകരാറുണ്ടെന്ന് കണ്ടെത്തി. വിജയയോട് നേത്രരോഗ വിദഗ്‌ധന്‍റെ അടുത്ത് ചികിത്സ തേടാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ നിര്‍ദേശിക്കുകയായിരുന്നു. മൈസൂരുവിലെ കെ ആര്‍ ആശുപത്രിയിലെ നേത്ര രോഗ വിദഗ്‌ധന്‍റെ അടുത്ത്…
Read Moreവിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം, അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകൻ അറസ്റ്റില്‍. ബെംഗളൂരു യാദ്ഗിറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗാലെപ്പയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് തന്റെ റൂമിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രിന്‍സിപ്പല്‍ അപമര്യാദയായി സംസാരിച്ചത് വിദ്യാര്‍ത്ഥിനി സുഹൃത്തുക്കളെയും വാര്‍ഡനെയും അറിയിച്ചു. ഇതോടെ വാര്‍ഡനും മറ്റുള്ളവരും വനിതാ ശിശു സംരക്ഷണസമിതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സമിതി ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്ന് യാദ്ഗിര്‍ വനിത…
Read Moreയുവാവിനെ വെട്ടിക്കൊന്നു
മംഗളൂരു: സൂറത്ത്കലിൽ യുവാവിനെ വെട്ടിക്കൊന്നു. കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് രണ്ടംഗ സംഘം ജലീലിനെ കടയിൽ കയറി വെട്ടിക്കൊന്നത്. കഴിഞ്ഞ ജൂലൈയിൽ 24 കാരനായ മുഹമ്മദ് ഫൈസൽ എന്ന യുവാവിനെയും ഇതേ പ്രദേശത്ത് വെട്ടിക്കൊന്നിരുന്നു. പോലീസ് ശക്തമായ നടപടിയെടുക്കാത്തതാണ് കൊലപാതകം ആവർത്തിക്കാൻ കാരണമെന്ന് മുൻ മന്ത്രി യു.ടി ഖാദർ പറഞ്ഞു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മംഗളൂരു കമ്മീഷണറുമായി ഫോണിൽ ബന്ധപ്പെട്ടു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്തക്കൽ, ബജ്‌പെ, കാവൂർ, പനമ്പൂർ…
Read More