ചതുരം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. നവംബറില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. എന്നാൽ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു. കേന്ദ്ര കഥാപാത്രമായ സെലീനയായി സ്വാസികയുടെ പ്രകടനത്തെയും സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാന മികവിനെയും ആളുകള്‍ പ്രശംസിച്ചു. ജനുവരിയില്‍ ചിത്രം ഒടിടി റിലീസ് ചെയ്യും. സംവിധായകന് സിദ്ധാര്‍ത്ഥ് ഭരതന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്. ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീന്‍വിച്ച് എന്റര്ടെയ്ന്മെന്റ്സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറില്‍…
Read MoreDay: 29 December 2022
ബി. എഫ്.7 സ്ഥിരീകരിക്കുന്നവർക്ക് സൗജന്യ ചികിത്സ ഒരുക്കി കർണാടക
ബെംഗളൂരു: കോവിഡിന്റെ ഉപവകഭേദമായ ബി.എഫ്. 7 സ്ഥിരീകരിക്കുന്നവര്‍ക്ക് കര്‍ണാടകയില്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലും മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലും ചികിത്സ സൗജന്യമാണ്. ഈ രണ്ട് ആശുപത്രികളിലുമാണ് ബി.എഫ്. 7 ബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായ ബി.എഫ്. 7 ഉപവകഭേദം ഇന്ത്യയിലും വ്യാപിക്കുന്നത് തടയാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജന്‍ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും പ്രവര്‍ത്തനം വിലയിരുത്താനും ഒരുക്കങ്ങള്‍ പരിശോധിക്കാനും എല്ലാ ജില്ലയിലും ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
Read Moreപുതിയ തന്ത്രങ്ങളുമായി അമിത് ഷാ കർണാടകയിലേക്ക്
ബെംഗളൂരു: കർണാടകയിൽ അധികാരം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് നിലവിൽ ബി ജെ പി. പാർട്ടി മുൻ അധ്യക്ഷൻ കൂടിയായ അമിത് ഷാ നേരിട്ടാണ് ബി ജെ പിക്ക് വേണ്ടി കർണാടകയിൽ തന്ത്രങ്ങൾ മെനയുന്നത്. 150 സീറ്റുകളാണ് ഇക്കുറി ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഭരണ വിരുദ്ധത മറികടക്കുന്നതോടൊപ്പം തന്നെ വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതികളാണ് ബി ജെ പി ഒരുക്കുന്നത്. അതിനിടെ ജെ ഡി എസ് കോട്ടയായ മൈസൂരു ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളും ബി ജെ പി ആരംഭിച്ചു. പഴയ മൈസൂരു…
Read Moreപ്രഗ്യാ സിംങിന്റെ വിവാദ പ്രസംഗം, കോൺഗ്രസ് പരാതിയിൽ കേസ് എടുത്തു
ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപി സ്വാമി പ്രഗ്യാ സിങ് താക്കൂറിനെതിരെ കർണാടക പൊലീസ് കേസെടുത്തു. ശിവമോഗയിലെ പോലീസാണ് കോൺഗ്രസ് നൽകിയ പരാതിയിൽ കേസെടുത്തത്. പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറാകാതിരുന്നത് പ്രശ്നം വഷളാക്കുകയാണ് ഉണ്ടായത് . ഈ സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ശിവമോഗ ജില്ലാ പ്രസിഡന്റ് എച്ച്.എസ്.സുന്ദരേഷ് പരാതി നൽകിയതും പോലീസ് കേസെടുത്തതും.
Read Moreമുൻ കാമുകനെ കൊല്ലാൻ മിക്സിയിൽ ബോംബ്, യുവതിയും സുഹൃത്തും അറസ്റ്റിൽ
ബെംഗളൂരു: മിക്സിയില്‍ ബോംബു വച്ചു മുന്‍കാമുകനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസനില്‍ കുറിയര്‍ സ്ഥാപനത്തിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക ശ്രമത്തിന്റെ കഥ പുറത്ത് വന്നത്. അയച്ചയാളുടെ മേല്‍വിലാസം ഇല്ലാത്തിനാല്‍ യുവതിയുടെ മുന്കാമുകന് പാഴ്സല്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു, ഇതോടെ കുറിയര്‍ സ്ഥാപന ഉടമ പാര്‍സല്‍ തുറന്നു നോക്കിയപ്പോഴാണ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വിവാഹ മോചിതയായ മുപ്പതുകാരി ഹാസനിലെ യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ബന്ധം മുറിഞ്ഞു. ഈ പകയില്‍ പുതിയ മിക്സി വാങ്ങി അതിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍…
Read Moreശിവാനന്ദ സർക്കിൽ മേൽപാലത്തിനായി ബസ് സ്റ്റോപ്പ് പൊളിച്ചു: ദുരിതത്തിലായി യാത്രക്കാർ
ബെംഗളൂരു: ഏറെക്കാലത്തെ ആവശ്യത്തിന് ശേഷം ശിവാനന്ദ സർക്കിൽ മേൽപ്പാലം തുറന്നതോടെ ഇതിനായി പൊളിച്ചുമാറ്റിയ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ യാത്രക്കാർ മേൽ പാലത്തിന്റെ കൈവരിയിൽ ബസ് കാത്തു നിൽക്കുന്നത് വൻ അപകടഭീഷണിയാണ് ഉയർത്തുന്നത്. 2017 ലാണ് റേസ് കോസ് റോഡിനെയും ശേഷദ്രിപുരത്തെയും ബന്ധിപ്പിച്ചുള്ള സ്റ്റീൽപാലത്തിന്റെ പണികൾ ആരംഭിച്ചത്. തുടർന്ന് കുമാരപുര പാർക്കിന്റെയും ഒരു ഭാഗം പൊളിച്ചു നീക്കി. ഇതോടുകൂടിയാണ് പാർക്കിന് മുന്നിൽ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പ് പൊളിച്ചു നീക്കിയത്. ശിവാജി നഗർ, പാലസ് റോഡ്, റേസ് കോസ് റോഡ്, കണ്ടോണ്മെന്റ് റെയിൽവേ…
Read Moreനടൻ ദർശനെ ആക്രമിച്ച കേസിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ബെംഗളൂരു: നടൻ ദർശൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ക്രാന്തിയുടെ പ്രമോഷനിടെ ഹൊസാപേട്ടയിൽ ആക്രമിക്കപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷം , കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കർണാടക പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. പ്രതികളെ കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായി ഹൊസപേട്ട പൊലീസ് സൂപ്രണ്ട് ഒപ്പിട്ട ഡിസംബർ 25ന് പുറത്തിറക്കിയ പ്രസ് കുറിപ്പിൽ പറയുന്നു. അറസ്റ്റിലായ മൂന്നുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന പോലീസ് മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഡിസംബർ 18 ന്, രചിതാ റാം, രവിചന്ദ്രൻ, സുമലത എന്നിവർക്കൊപ്പം…
Read Moreകേരളത്തിലേക്കുള്ള 2 ട്രെയിനുകളുടെ സമയ മാറ്റം ജനുവരി മുതൽ പ്രാബല്യത്തിൽ
ബെംഗളൂരു: പുതുവർഷത്തിൽ കേരളത്തിലേക്കുള്ള 2 ട്രൈനുകളുടെ സമയത്തിൽ മാറ്റം വരുത്തി ദക്ഷിണ പശ്ചിമ റെയിൽവേ. ബയ്യപ്പനഹള്ളി എസ്.എം.വി.ടി കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്സ് (16320) കെ.ആർ പുരത്ത് വൈകിട്ട് 7:18നും ബംഗാൾപേട്ടിൽ 8:14നും എത്തും.നിലവിൽ 7:54നും 8:45നുമാണ് എത്തിയിരുന്നത്. പുതിയ സമയക്രമം ജനുവരി 1- 2023 മുതൽ പ്രാബല്യത്തിൽ വരും. കൊച്ചുവേളി – ഹുബ്ബള്ളി എക്സ്പ്രസ്സ് (12778) ചിക്കബാനവാരയിൽ വെളുപ്പിന് 4:59നും (പഴയ സമയം 4.23) തുമകുരുവിൽ 5:43നും (പഴയ സമയം 05.04) എത്തും ജനുവരി 5 മുതലാകും ഈ ട്രെയിനിന്റെ സമയമാറ്റം നിലവിൽ വരിക.
Read Moreനഗരത്തിലെ ഏറ്റവും കൂടുതൽ ട്രാഫിക് നിയമലംഘനങ്ങൾ നടക്കുന്നത് ഇവിടങ്ങളിൽ
ബെംഗളൂരു: നഗരത്തിലെ ട്രാഫിക് പോലീസിന്റെ (ബിടിപി) കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കൂടുതൽ ട്രാഫിക് നിയമലംഘനങ്ങൾ നടന്നത് ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവുവിലാണ്, ജനങ്ങളിൽ അവബോധമില്ലായ്മയാണ് ഇത്രയധികം നിയമലംഘനങ്ങൾ നടക്കാൻ കാരണമെന്നാണ് പോലീസുകാർ പറയുന്നത്. ഹൊറമാവ് 8,293 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോട്ടറി ജംഗ്ഷൻ 4,957 നിയമലംഘനങ്ങൾ റിപ്പോർട് ചെയ്തു കൊണ്ട് രണ്ടാം സ്ഥാനത്താണ് ഉള്ളത്. 2,393 നിയമലംഘനങ്ങളുമായി ബൊമ്മനഹള്ളി ജംഗ്ഷൻ മൂന്നാം സ്ഥാനത്തുണ്ട്. ജനവാസ കേന്ദ്രങ്ങളിലും പരിസരങ്ങളിലും നിയമലംഘനങ്ങൾ സാധാരണയായി കൂടുതലാണെന്ന് ട്രാഫിക് പോലീസ് പറയുന്നത്. “പല റെസിഡൻഷ്യൽ ഏരിയകളിലും, നിയമലംഘനങ്ങൾ…
Read Moreമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതിമയിൽ രക്തം അർപ്പിച്ച് പ്രതിഷേതച്ച് കർഷകർ
ബെംഗളൂരു: കാർഷികോൽപ്പന്നങ്ങൾക്ക് ശാസ്ത്രീയ വില ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ 52 ദിവസം തികയുമ്പോൾ ബുധനാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതിമയിൽ രക്തം അർപ്പിച്ചും സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും അനന്യമായ പ്രതിഷേധം സംഘടിപ്പിച്ചാണ് കർഷകർ രോഷം കൊണ്ടത്. മണ്ഡ്യ നഗരത്തിലെ സർ എം വിശ്വേശ്വരയ്യ പ്രതിമയ്ക്ക് മുന്നിലാണ് അനിശ്ചിതകാല സമരം. കർഷകരെ വഞ്ചിച്ച മുഖ്യമന്ത്രിക്ക് രക്തം അർപ്പിക്കുമെന്ന് അറിയിച്ച കർഷകർ ബുധനാഴ്ച ബൊമ്മായിയുടെ പ്രതിമ സ്ഥാപിച്ച് രക്തം അർപ്പിക്കുകയും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി സമരം ചെയ്തിട്ടും…
Read More