ബെംഗളൂരു: ബെളഗാവി സുവര്‍ണ വിധാന സൗധയില്‍ വീര്‍ സവർക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഭരണകക്ഷിയായ ബിജെപി. സംസ്ഥാനത്തെ സ്കൂളുകളില്‍ വീര്‍ സവര്‍ക്കറുടെ ഫോട്ടോ സ്ഥാപിക്കാന്‍ ഭരണകക്ഷിയായ ബിജെപി ആലോചിക്കുന്നതായി കന്നഡ സാംസ്കാരിക വകുപ്പ് മന്ത്രി പവര്‍ വി.സുനില്‍ കുമാര്‍ പറഞ്ഞു. സുവര്‍ണ സൗധയിലെ അസംബ്ലി ഹാളില്‍ സവര്‍ക്കറുടെ ഫോട്ടോ പതിപ്പിച്ച നടപടിയെ മന്ത്രി കുമാര്‍ ന്യായീകരിച്ചു. എതിര്‍ക്കേണ്ടതില്ലെന്ന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. 75 വര്‍ഷത്തിന്…
Read MoreDay: 20 December 2022
നാലാം ക്ലാസുകാരനെ മർദ്ദിച്ച ശേഷം അധ്യാപകൻ കെട്ടിടത്തിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി
ബെംഗളൂരു: സ്കൂളിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് അധ്യാപകൻ തള്ളിയിട്ടതിനെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. ഹഗ്ലി ഗ്രാമത്തിലെ ആദർശ് സർക്കാർ സ്കൂളിലെ അധ്യാപകനായ മുത്തപ്പയാണ കുട്ടിയെ മർദിച്ച് അവശനാക്കി ബാൽക്കണിയിൽ നിന്ന് തള്ളിയിട്ടത്. പത്ത് വയസുകാരനായ ഭരത് ആണ് മരിച്ചത്. കുട്ടി നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സ്കൂളിലെ അധ്യാപിക കൂടിയായ ഭരതിന്റെ അമ്മ ഗീത ബാർക്കറേയും മുത്തപ്പ മർദിച്ചെന്ന് ദൃക്സാക്ഷികൾ പറയുന്നു. മർദനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. മുത്തപ്പ നിലവിൽ ഒളിവിലാണ്. മർദനത്തിൽ പരിക്കേറ്റ ഗീത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Read Moreയുവതികളെ കാണാനില്ലെന്ന് പരാതി ; പോലീസ് അന്വേഷണം ആരംഭിച്ചു
മംഗളൂരു: യുവതികളെ കാണാതായതായി പരാതി. മഞ്ചേശ്വരം ബങ്കരയിലും കാഞ്ഞങ്ങാട് കൊടവലത്തുമാണ് യുവതികളെ കാണാനില്ലെന്ന് പരാതി. മഞ്ചേശ്വരം ബങ്കര സ്വദേശിനിയായ കുഞ്ഞിബി എന്ന ഷാഹിദയെയാണ് (32) കാണാതായത്. മംഗളൂരു ആശുപത്രിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇവർ തിരിച്ചുവന്നിട്ടില്ലെന്നാണ് പരാതി. മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കി. കൊടവലം സ്വദേശിനിയായ 28 കാരിയെയാണ് കാണാതായ യുവതി. 17ന് ഉച്ചക്ക് വീട്ടിൽനിന്ന് പോയ ശേഷം കാണാതായതായി പരാതി. സംഭവത്തിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഎൻ.എ.എൽ കൈരളി കലാവാണി ഭാരവാഹികൾ.
ബെംഗളൂരു : സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റ് “കൈരളി കലാവാണിയുടെ” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശ്രീ ഷിജോ ഫ്രാൻസിസിനേയും വൈസ് പ്രസിഡന്റായി ശ്രീമതി ജയശ്രീയേയും സെക്രട്ടറിയായി ശ്രീ രൂപേഷിനേയും ജോ: സെക്രട്ടറിമാരായി ശ്രീ വിജേഷ്, ശ്രീ പ്രേംജിത്ത് എന്നിവരും ട്രഷറർ ആയി ശ്രീ സതീഷ്, പ്രോഗ്രാം കോർഡിനേറ്റേഴ്സായി ശ്രീ നിഷാന്ത്, ശ്രീമതി രശ്മി, ശ്രീ അജിത്ത് എന്നിവരേയും തിരഞ്ഞെടുത്തു.
Read Moreദക്ഷിണേന്ത്യയിലെ 3 ജയിലുകളിൽ എൻഐഎ പരിശോധന
ബെംഗളൂരു: ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്ന ദേശവിരുദ്ധ സ്വഭാവമുള്ള കേസുകളുമായി ബന്ധപ്പെട്ടു ദക്ഷിണേന്ത്യയിലെ 3 ജയിലുകളിൽ ഇന്നലെ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിലെ 9 തടവുപുള്ളികളെ അന്വേഷണസംഘം ചോദ്യംചെയ്തു. തമിഴ്നാട്ടിലെ തന്നെ സേലം ജയിൽ, ബെംഗളൂരു പരപ്പന ജയിലും എൻഐഎ സംഘം എത്തിയിരുന്നു. മംഗളൂരു സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യാനുണ്ടായിരുന്നു. മംഗളൂരു സ്ഫോടനക്കേസിൽ എൻഐഎയുടെ കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുന്ന ഷാരിഖിന്റെ മൊഴികൾ എൻഐഎ കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഷാരിഖ് തങ്ങിയ ബോട്ടുകൾ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. അന്വേഷണ…
Read Moreപരസ്യമായി സ്ത്രീകളെ അധിക്ഷേപിച്ച് നടൻ, നടന് നേരെ ചെരുപ്പേറ്
ബെംഗളൂരു: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കന്നട നടന് ദര്ശന് നേരെ ചെരിപ്പേറ്. ദര്‍ശന്റെ പുതിയ ചിത്രമായ ക്രാന്തിയുടെ പ്രൊമോഷന് പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന കാണികളില്‍ ഒരാളാണ് താരത്തിന് നേരെ ചെരിപ്പെറിഞ്ഞത്. അഭിമുഖത്തിനിടെ ദര്ശന് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദമായിരുന്നു. പിന്നാലെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ചെരിപ്പേറ് ഉണ്ടായത്. പുതിയ ചിത്രം ക്രാന്തിയുടെ പ്രൊമോഷന് പരിപാടിയിലാണ് നടന് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ‘ഭാഗ്യദേവത എല്ലായ്പ്പോഴും നമ്മുടെ വാതില്‍ മുട്ടണമെന്നില്ല. അവള് മുട്ടുമ്പോള്‍ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴക്കണം. അതിന് ശേഷം അവളെ…
Read Moreഏകീകൃത സിവിൽ കോഡ് ഉടനില്ലെന്ന് കർണാടക സർക്കാർ
ബെംഗളൂരു: ഏകീകൃത സിവിൽകോഡ് നിയമസഭയിൽ ഉടൻ അവതരിപ്പിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ആലോചനകൾ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനു പുറമേ ഭരണഘടനയും പരിശോധിച്ച ശേഷമേ നിയമനിർമ്മാണം കൊണ്ടുവരൂ. അനധികൃതമായി സംസ്ഥാനത്ത് പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Read Moreകെഎസ്ആർടിസി ബസിടിച്ച് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു
ബെംഗളൂരു: തിങ്കളാഴ്ച പുലർച്ചെ ബല്ലാരി ജില്ലയിലെ ഹലകുണ്ടി ഗ്രാമത്തിൽ പെട്രോൾ ബങ്കിന് സമീപം കെഎസ്ആർടിസി ബസിടിച്ച് മൂന്ന് വിദ്യാർത്ഥികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാംപ്ലി തലൗക്കിലെ എമ്മിഗനൂരിലെ മുനിസിപ്പൽ പിയു കോളജ് വിദ്യാർഥി കനകരാജു (19), ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ മാറാടിയിലെ വാർഡ്ലോ കോളജിലെ രണ്ടാം പിയു വിദ്യാർഥി ശങ്കർ (18), ബിരുദ വിദ്യാർഥി ഹൊന്നൂർ (22) എന്നിവരാണ് മരിച്ചത്. സന്ദൂർ താലൂക്കിലെ ഗൊല്ലലിംഗമ്മ നാഗേനഹള്ളി. ജോലി കഴിഞ്ഞ് ബല്ലാരിയിലേക്ക് മടങ്ങുമ്പോൾ പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ശങ്കറും ഹൊന്നൂരും ബല്ലാരിയിലെ ഹോസ്റ്റലിലാണ്…
Read Moreനഗരത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ 80 ശതമാനവും മലയാളികളെന്ന് പോലീസ്
ബെംഗളൂരു: നഗരത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ 80 ശതമാനവും മലയാളികളാണെന്ന് പൊലീസ്. ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലേക്ക് പോയ കേരളാ പോലീസ് സംഘത്തിനോടാണ് കർണാടക പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന കണക്കുകൾ വെളിപ്പെടുത്തിയത്. മയക്കുമരുന്ന് കടത്ത് കേസുകളിൽ ഉൾപ്പെട്ട നിരവധി മലയാളികൾ നിലവിൽ ബെംഗളൂരുവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നുണ്ട്. യുവാക്കളിൽ പലരും 20 വയസ്സിൽ താഴെയുള്ളവരാണെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. ഈ വർഷം ഒക്ടോബർ വരെ തൃശൂർ സിറ്റി പൊലീസ് പിടികൂടിയ 409.67 ഗ്രാം എംഡിഎംഎ ബെംഗളൂരുവിൽ നിന്നാണ് കൊണ്ടുവന്നതെന്ന് കേരള പൊലീസ് പറഞ്ഞു.…
Read Moreനടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
പന്തളം: സിനിമ-ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. ആശ (38) നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പോലീസിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ്…
Read More