ശത്രുക്കളായ റോബിനും ജാസ്മിനും ഇനി സുഹൃത്തുക്കൾ

ബിഗ് ബോസ് സീസൺ 4 ന്റെ തുടക്കം മുതൽ അഭിപ്രായ വ്യത്യാസം ഉള്ള രണ്ട് പേരായായിരുന്ന റോബിനും ജാസ്മിനും. ആദ്യ ആഴ്ചയിലെ ടാസ്ക് മുതൽ അതു പ്രേക്ഷകർക്ക് മനസിലായ കാര്യമാണ്.

എന്ത് കളിച്ചും ഗെയിം ജയിക്കുക എന്ന തന്ത്രവുമായി വന്നിരിക്കുന്ന വ്യക്തിയാണ് റോബിന്‍. എന്നാല്‍ ജാസ്മിന്‍ ആകട്ടെ ജെനുവിന്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയിലെ ഭിന്നത ആദ്യ ടാസ്‌ക് മുതല്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. പലപ്പോഴായി ഇരുവരും വലിയ വഴക്കുകളുണ്ടാക്കിയിട്ടുണ്ട്.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

എന്നാല്‍ ഇന്നലെ രാത്രി ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയ രംഗങ്ങള്‍ മത്സരാര്‍ത്ഥികളേയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ രംഗങ്ങളില്‍ ജാസ്മിന്‍ റോബിന് അരികിലെത്തുകയും കെട്ടിപ്പിടിക്കുകയുമായിരുന്നു.

ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ വീക്കിലി ടാസ്‌കായ പാവകളിയില്‍ തന്റെ പാവയെ ഡെയ്‌സി മോഷ്ടിച്ചതിനെക്കുറിച്ച്‌ വീണ്ടും ബ്ലെസ്ലി സംസാരിക്കുകയുണ്ടായി ഇന്നലെ. ഡെയ്‌സിയും ബ്ലെസ്ലിയും തമ്മില്‍ വലിയ തര്‍ക്കം തന്നെ ഇതിന്റെ പേരില്‍ ഉടലെടുത്തിരുന്നു. ഡെയ്‌സി പുറത്തിറങ്ങിയാലും മോഷ്ടിക്കുമെന്നാണ് ബ്ലെസ്ലി പറയുന്നത്. പലരും ബ്ലെസ്ലിയെ ഡെയ്‌സി ചെയ്തത് ഗെയിമിന്റെ ഭാഗമാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്ബോഴും അതിന് തയ്യാറാകാതെ ഡെയ്‌സി മോഷ്ടിക്കുമെന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ബ്ലെസ്ലി.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

ഇതിനിടെ കണ്ടന്റെ് ഉണ്ടാക്കണമെങ്കില്‍ വേറെ ആളെ പിടിക്കെന്ന് ഡെയ്‌സി ബ്ലെസ്ലിയോട് പറയുന്നുണ്ട്. ഈ സമയത്തായിരുന്നു ജാസ്മിന്‍ അടുക്കളയിലേക്ക് പോകുന്നതും ഡോക്ടറെ കെട്ടിപ്പിടിക്കുന്നതും. ജാസ്മിന്റെ ഭാഗത്തു നിന്നുമുണ്ടായ ഈ അപ്രതീക്ഷിതമായ നീക്കം ഡോക്ടര്‍ റോബിനേയും സഹ മത്സരാര്‍ത്ഥികളേയുമെല്ലാം ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. എന്താണ് ജാസ്മിന്‍ ഇങ്ങനൊരു നീക്കം നടത്തിയതിന് പിന്നിലെ കാരണമെന്ന് തിരയുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
[masterslider id="10"]

Related posts