ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ കലാ മാമാങ്കമായ ചിത്ര സന്തേ(ചിത്രചന്ത)യുടെ തീയതി പ്രഖ്യാപിച്ചു. കർണാടക ചിത്രകലാ പരിഷതിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷം 2023 ജനുവരി 8 ന് പരിഷതിൻ്റെ സമീപത്ത് ഉള്ള കുമാര കൃപ റോഡിൽ വച്ച് നടക്കും. 2 കിലോമീറ്ററോളം വരുന്ന ദൂരത്ത് 1500 സ്റ്റാളുകൾ അനുവദിക്കും ,ചിത്ര ശിൽപകാരൻമാർക്ക് നേരിട്ട് അവരുടെ ഉൽപന്നങ്ങൾ വിൽപന നടത്താൻ കഴിയും. ഈ വർഷം ചിത്ര ശിൽപ വിൽപനക്കായി ഓൺലൈൻ സൗകര്യവും ഏർപ്പെടുത്തുമെന്ന് ചിത്രകലാ പരിഷത്ത് ചെയർമാൻ ബി.എൽ.ശങ്കർ പറഞ്ഞു.
Read MoreMonth: November 2022
നടൻ വിക്രം ഗോഖലെ അന്തരിച്ചു
പൂനെ : പ്രമുഖ സിനിമാ- സീരിയൽ നടൻ വിക്രം ഗോഖലെ അന്തരിച്ചു. 82 വയസായിരുന്നു. പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ഭൂൽ ഭുലയ്യ, ഹം ദിൽ ദേ ചുകെ സനം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായിരുന്നു. ദിവസങ്ങൾക്കു മുൻപാണ് വിക്രം ഗോഖലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചു എന്നു പറഞ്ഞുകൊണ്ട് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.
Read Moreഹൃദയാഘാതത്തെ തുടർന്ന് മരണം, വീട്ടുജോലിക്കാരി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
ബെംഗളൂരു: പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞ നിലയിൽ 67-കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ . ജെപി നഗറിലെ പുത്തനഹള്ളിയിലുള്ള ബാല സുബ്രഹ്മണ്യമാണ് മരിച്ചത്. സംഭവത്തിൽ വീട്ടുജോലിക്കാരിയായ 35-കാരിയും ഭർത്താവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെന്ന് ബെംഗളൂരു പോലീസ് പറയുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിക്കുകയായിരുന്നു. യുവതി പറഞ്ഞതിന്റെ സത്യാവസ്ഥ പോലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം പോലീസ് നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചു.
Read Moreഅതിർത്തി തർക്കം, സംസ്ഥാനങ്ങൾക്കിടയിലെ 300 ലധികം ബസുകൾ സർവീസ് നിർത്തി
ബെംഗളൂരു:കർണാടകയുടെയും മഹാരാഷ്ട്രയുടെയും ഇടയിൽ സർവീസ് നടത്തുന്ന 300ലധികം ബസുകൾ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) താത്കാലികമായി നിർത്തിവച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്നാണ് നടപടി. മറ്റ് അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബെലഗാവി സിറ്റി സെൻട്രൽ ബസ് സ്റ്റാൻഡിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ബസുകളിൽ മറാത്ത മഹാസംഘം അംഗങ്ങൾ ‘ജയ് മഹാരാഷ്ട്ര’ സന്ദേശങ്ങൾ എഴുതിച്ചേർത്തു. കർണാടകയും മഹാരാഷ്ട്രയും തമ്മിൽ കഴിഞ്ഞ…
Read Moreനഗരത്തിൽ ദേശീയ ക്ഷീരദിനം മൃഗസംരക്ഷണ വകുപ്പ് ആഘോഷിക്കും
ബെംഗളൂരു: ‘ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവ്’ ഡോ.വർഗീസ് കുര്യന്റെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നവംബർ 26-ന് ബെംഗളൂരുവിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ‘ദേശീയ ക്ഷീരദിനം’ ആചരിക്കും. ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. 2022ലെ ദേശീയ ഗോപാൽ രത്‌ന അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും. ബെംഗളൂരുവിലെ ഹെസറഘട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൻ ആനിമൽ ക്വാറന്റൈൻ സർട്ടിഫിക്കേഷൻ സേവനങ്ങളുടെ (എക്യുസിഎസ്) ഉദ്ഘാടനം ചെയ്യും. കന്നുകാലി ഉൽപന്നങ്ങളുടെയും കന്നുകാലികളുടെയും ഇറക്കുമതിക്കായി യഥാസമയം ഓൺലൈൻ…
Read Moreബെംഗളൂരുവിൽ അഗർബത്തി എക്‌സ്‌പോ ആരംഭിച്ചു
ബെംഗളൂരു: ഓൾ ഇന്ത്യ അഗർബത്തി മാനുഫാക്‌ചറിംഗ് അസോസിയേഷൻ വ്യാഴാഴ്ച നഗരത്തിൽ മൂന്ന് ദിവസത്തെ ‘അഗർബത്തി എക്‌സ്‌പോ’ ആരംഭിച്ചു. ‘പരമ്പരാഗതമായി ആധുനികം’ എന്ന വിഷയത്തെ ആസ്പദമാക്കി വിഭാവനം ചെയ്ത പരിപാടി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്തു. എക്‌സ്‌പോയിൽ രാജ്യത്തുടനീളവും വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നും ഏതാനും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി 170-ലധികം പ്രദർശകരുണ്ട്. ഏകദേശം 8,000 പ്രതിനിധികൾ ലാൻഡ്മാർക്ക് എക്സ്പോ സന്ദർശിക്കുന്നുണ്ട്. ഈ അവസരത്തിന്റെ സ്മരണയ്ക്കായി തപാൽ വകുപ്പ് പോസ്റ്റ് കാർഡുകളുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. എക്‌സ്‌പോയിൽ 500 സ്റ്റാളുകൾ, ക്യൂറേറ്റഡ് സ്പീക്കർ സെഷനുകൾ,…
Read Moreബെംഗളൂരുവിലെ ഇ-കൊമേഴ്‌സ് ഭീമൻ ഫുഡ് ഡെലിവറി ബിസിനസ്സ് നിർത്തുന്നു.
ബെംഗളൂരു: ആമസോൺ ഇന്ത്യയിൽ പരീക്ഷിച്ചുകൊണ്ടിരുന്ന ഒരു ഫുഡ് ഡെലിവറി ബിസിനസ്സ് അടച്ചുപൂട്ടുമെന്ന് ഇ-കൊമേഴ്‌സ് ഭീമൻ വെള്ളിയാഴ്ച അറിയിച്ചു, രാജ്യത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന പ്ലാറ്റ്ഫോം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് ഈ അറിയിപ്പുമായി ആമസോൺ രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് -19 പാൻഡെമിക് സമയത്ത് വെർച്വൽ ലേണിംഗിന്റെ കുതിച്ചുചാട്ടത്തിനിടയിൽ കഴിഞ്ഞ വർഷം ആദ്യം ആരംഭിച്ച ആമസോൺ അക്കാദമി പ്ലാറ്റ്ഫോം ഇന്ത്യയിൽ അടച്ചുപൂട്ടുകയാണെന്ന് ആമസോൺ വ്യാഴാഴ്ച അറിയിച്ചു. ശേഷമാണ് കമ്പനി ബെംഗളൂരുവിൽ പരീക്ഷിച്ചുകൊണ്ടിരുന്ന ബിസിനസായ ആമസോൺ ഫുഡ് നിർത്തലാക്കുമെന്ന് അറിയിച്ചത്. വാർഷിക പ്രവർത്തന…
Read Moreമുൻ എംഎൽഎ ശ്രീശൈലപ്പ ബിദരൂർ പാർട്ടി യോഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
ബെംഗളൂരു: രണ്ട് തവണ എം.എൽ.എ ആയിരുന്ന ശ്രീശൈലപ്പ ബിദരൂർ വെള്ളിയാഴ്ച നടന്ന കോൺഗ്രസ് യോഗത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു മരിച്ചു. അദ്ദേഹത്തിന് 60 വയസ്സായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുമായി ഒരു സ്വകാര്യ റിസോർട്ടിൽ പാർട്ടി യോഗം വിളിച്ചിരുന്നു. യോഗം തുടങ്ങാനിരിക്കെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. 1994ൽ ജനതാദൾ സ്ഥാനാർഥിയായിരുന്ന ബിദരൂർ റോൺ എംഎൽഎയായി. 2008ൽ ഗദഗിൽ കോൺഗ്രസിന്റെ എച്ച്‌കെ പാട്ടീലിനെ പരാജയപ്പെടുത്തിയപ്പോൾ ബിദരൂർ ബിജെപി സ്ഥാനാർഥിയായിരുന്നു. 2013ലെ തിരഞ്ഞെടുപ്പിൽ പാട്ടീലിനെതിരെ ബിജെപി സ്ഥാനാർത്ഥിയായി പരാജയപ്പെട്ടു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിത്വം…
Read Moreബസ് വൈകുന്നതായി പരാതി; ഇനി തിരുവനന്തപുരം സ്വിഫ്റ്റ് ഒരു മണിക്കൂർ നേരെത്തെ എത്തും
ബെംഗളൂരു: കേരളം ആർ ട്ടി സി സ്വിഫ്റ്റിന്റെ നാഗർകോവിൽ വഴിയുള്ള ബെംഗളൂരു തിരുവനന്തപുരം എ സി സ്ലീപ്പർ ഗജരാജ സർവീസിന്റെ സമയത്തിൽ നാളെ മുതൽ മാറ്റം. ബംഗളുരുവിൽ നിന്നും രാത്രി 8 ന് പുറപ്പെടുന്ന ബസ് ഒരുമണിക്കൂർ നേരത്തെ 7 ന് പുറപ്പെടും. തിരിച്ച തിരുവനന്തപുരം കണിയാപുരം ഡിപ്പോയിൽ നിന്ന് വൈകിട്ട് 6 ന് പുറപ്പെടും . ബസ് പലപ്പോളും വൈകി എത്തുന്നതായുള്ള യാത്രക്കാരുടെ പരാതിയെ തുടർന്നാണ് സമയമാറ്റം വൃത്തിയതെന്ന് കേരളം ആർ ട്ടി സി അധികൃതർ അറിയിച്ചു. ബുക്കിങ്ങിന് വെബ്സൈറ്റ് onlinekeralartc.com
Read Moreനിരക്കിനൊപ്പം 5 % സർവീസ് ചാർജും ജി.എസ്.ടിയും ; വെബ് ഓട്ടോയാത്രക്ക് ചെലവ് കൂടും
ബെംഗളൂരു: വെബ് ഓട്ടോ സർവീസുകളിൽ മിനിമം നിരക്കായ 30 രൂപയ്ക്ക് പുറമെ 5% സർവീസ് ചാർജും ജി എസ് ടി യും ഈടാക്കാൻ ഗതാഗത വകുപ്പിന്റെ അനുമതി. വിഷയം പരിഗണിക്കുന്ന ഹൈക്കോടതിയെയാണ് പുതുക്കിയ നിരക്ക് വകുപ്പ് അറിയിച്ചത്. ഇതോടെ വേഡ് ഓട്ടോയുടെ സർവീസുകളിൽ നിരക്ക് വർധിക്കും. സർവീസ് ചാർജ് 25 % കൂട്ടണമെന്നാണ് കമ്പനികളായ ഊള,ഊബർ,എന്നിവ ആവശ്യപ്പെട്ടിരുന്നത്. കൂടാതെ മിനിമം നിരക്ക് മഴ സമയങ്ങളിൽ 30 നിന്നും 60 ആയി ഉയർത്തണമെന്നും ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല.
Read More