ബെംഗളൂരു: കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിനും ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) എയർപോർട്ടിനും ഇടയിലുള്ള രണ്ട് മണിക്കൂർ ഡ്രൈവ് ഉടൻ 12 മിനിറ്റ് ഹെലികോപ്റ്റർ ഫ്ലൈറ്റായി ചുരുക്കിയേക്കും. ഇന്ദിരാനഗർ, കോറമംഗല തുടങ്ങിയ സ്ഥലങ്ങളിലേക്കും ഐടി പാർക്കുകളിലേക്കും കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാവുന്ന കിയാ-യ്ക്കുംഎച്ച്എഎല്ലി-നും ഇടയിൽ ഹെലികോപ്റ്റർ വിമാനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നതായി അർബൻ എയർ മൊബിലിറ്റി കമ്പനിയായ ബ്ലേഡ് ഇന്ത്യ അറിയിച്ചു. ഒക്ടോബർ 10 തിങ്കളാഴ്ച മുതൽ എല്ലാ പ്രവൃത്തിദിവസവും രാവിലെ 9 മണിക്കും വൈകുന്നേരം 4.15 നും ഹെലികോപ്റ്റർ സേവനം ലഭ്യമാകും. ഈ ഇൻട്രാ-സിറ്റി ഹെലികോപ്ടർ…
Read MoreDay: 11 October 2022
വാക്കു തർക്കം, ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു
ബെംഗളൂരു: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കര്‍ണാടക ദേവനഗിരിയിലെ ആര്‍ക്കെ ഹെഡ്ജ് നഗറിര്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 70 വയസുള്ള ഷക്കീരബാനുവാണ് ഭര്‍ത്താവായ ചമന്‍ സാബിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 50 വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. മാതാപിതാക്കന്മാരില് നിന്നും ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. മേസ്തിരിയായി ജോലി ചെയ്തു വരികയായിരുന്ന ചമനെ മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് മക്കള്‍ ജോലിക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല. ഞായറാഴ്ച ചെറിയ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന്…
Read More‘ഓണവില്ല് 2022’ ഒക്ടോബർ 16 ന്
ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം 2022 ഒക്ടോബർ പതിനാറാം തീയതി പി. കെ കല്യാണമണ്ഡപത്തിൽ വച്ച് നടക്കും. കേന്ദ്ര മന്ത്രി ശ്രീ നാരായണസ്വാമി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ മുഖ്യാതിഥിയായി എത്തും. ശ്രീ ഡി കെ സുരേഷ് എംപി, ശ്രീ എൻ. എ ഹാരിസ് എം എൽ എ , ശ്രീ എം കൃഷ്ണപ്പ എം എൽ എ , ശ്രീ സതീഷ് റെഡ്ഡി എം എൽ എ തുടങ്ങിയവർ അതിഥികൾ ആയിരിക്കും.…
Read Moreബെംഗളൂരുവിൽ തെളിവെടുപ്പിനിടെ എം.ഡി.എം.എ കണ്ടെത്തി
ബെംഗളൂരു: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയുമായി ബെംഗളൂരുവിൽ നടന്ന തെളിവെടുപ്പിൽ മുറിയിൽ നിന്നു നാലുഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതിയും തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൻ പ്ലാമുട്ടിക്കട രാളി വിളാകത്ത് അഭിജിത്തുമായി ആലപ്പുഴ സൗത്ത് പോലീസ് നടന്ന തെളിവെടുപ്പിലാണ് താമസിച്ചിരിക്കുന്ന മുറിയിൽ നിന്ന് നാല്ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത് . കഴിഞ്ഞ മാസം 28നാണ് അഭിജിത്ത് പിടിയിലായത്. എസ്.എച്ച്.ഒ എസ്. അരുൺ, എ.എസ്.ഐ മനോജ് കൃഷ്ണൻ, ഷാൻകുമാർ, വിപിൻ ദാസ്, അംബീഷ് എന്നിവരടങ്ങുന്ന അന്വേഷസംഘം തെളിവെടുപ്പിന് നേതൃത്വം നൽകി.
Read Moreബെംഗളൂരുവിൽ നിന്നും മയക്കുമരുന്നുമായി എത്തി, യുവതിയടക്കം 2 പേർ പിടിയിൽ
തൃപ്പൂണിത്തറ : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃപ്പൂണിത്തറ വടക്കേക്കോട്ട താമരകുളങ്ങര ശ്രീനന്ദനം വീട്ടിൽ മേഘ്ന, കാമുകൻ മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി തടിയംകുളം വീട്ടിൽ ഷാഹിദ് എന്നിവരെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് പിടികൂടി. പോലീസ് പ്രതികളെ ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ട ലഹരി വേണം എന്ന വ്യാജേന കെണിയൊരുക്കി ചാത്താരി വൈമിതി റോഡു വശത്ത് നിന്ന് പിടികൂടുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കാക്കനാട്ടെ വാടക വീട്ടിലെത്തിച്ച് ചെറിയ പൗച്ചുകളിലാക്കി കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മുന്നോട്ട് നയിക്കുകയായിരുന്നു ഇവരുടെ രീതി. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ മേഘ്ന ആദ്യ…
Read Moreമാംസം കഴിച്ചശേഷം ക്ഷേത്ര ദർശനം, മന്ത്രിയും എം.എൽ.എ യും വിവാദത്തിൽ
ബെംഗളൂരു: മാംസാഹാരം കഴിച്ചശേഷം ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്തും ക്ഷേത്രദര്‍ശനം നടത്തിയെന്ന ആരോപണവുമായി ഉഡുപ്പി ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് രമേശ് കാഞ്ചന് രംഗത്ത്. എംഎല്‍എ രഘുപതി ഭട്ടുമായി ഒരുമിച്ചിരുന്ന് മാസംഭക്ഷണം കഴിച്ചശേഷം സാവന്ത് കൃഷ്ണക്ഷേത്രം സന്ദര്‍ശിച്ചുവെന്നാണ് ആരോപണം. എംഎല്‍എക്കെതിരേയും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെയും കാഞ്ചന് വിമര്‍ശിച്ചു. തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് വേണമെങ്കില്‍ മല്‍സ്യവും മാംസവും കഴിച്ചശേഷം ക്ഷേത്രസന്ദര്‍ശനമാവാമെന്നാണ് ബിജെപി കരുതുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മാംസം കഴിച്ച് ക്ഷേത്ര സന്ദര്‍ശനം നടത്തിയെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ ബിജെപി ആരോപണം ഉന്നയിച്ചതിനെക്കുറിച്ചും രമേഷ്…
Read Moreവിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് പിഴ ചുമത്തിയ കുടുംബത്തെ കാണാൻ രാഹുൽ ഗാന്ധി എത്തി
ബെംഗളൂരു: ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് പിഴ ചുമത്തപ്പെട്ട ദളിത് കുടുംബത്തെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി എത്തി. കർണ്ണാടകയിലെ കോലാർ ജില്ലയിലെ ദളിത് കുടുംബത്തിലെ ബാലനാണ് ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയതെന്ന് ആരോപിച്ച് 60000 രൂപ പിഴ ചുമത്തി. കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം. അവരെ നേരിടേണ്ടി വന്ന അപമാനത്തെയും അനീതിയെയും രാഹുൽ ഗാന്ധി അപലപിച്ചു. ഇത്തരം അനീതികൾ തുടച്ചുമാറ്റുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.
Read Moreമുതലയ്ക്ക് സ്മാരകം ഒരുക്കുന്നു, ‘ബബിയ മന്ദിരം’
കാസർക്കോട് : കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതല ‘ബബിയ’യെ യാത്രയാക്കാനെത്തിയത് നൂറുകണക്കിന് ആളുകൾ. ഇന്നലെ ഉച്ചയോടെ ബബിയയുടെ സംസ്കാര ചടങ്ങുകൾ ക്ഷേത്രപരിസരത്ത് നടത്തി . ഞായർ രാത്രി പത്തോടെ മുതല കുളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടു പരിശോധിച്ചപ്പോഴാണ് ജീവൻ നഷ്ടമായത് മനസിലായത്. ബബിയയുടെ ഓർമ്മയ്ക്കായി ക്ഷേത്രത്തിനു മുന്നിൽ ‘ബബിയമന്ദിരം’ സ്മാരകം നിർമ്മിക്കുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു . ബബിയയ്ക്ക് 80 വയസ്സു പ്രായം ഉണ്ടെന്നു ക്ഷേത്ര ഭാരവാഹികൾ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം പ്രായാധിക്യം മൂലമാണ് ബബിയയുടെ അന്ത്യം. ഒരു മാസത്തോളമായി മുതല…
Read Moreപുനീത് രാജ്കുമാറിന്റെ അവസാന ചിത്രത്തിന്റെ ട്രയിലർ പുറത്ത് , ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര് അവസാനമായി അഭിനയിച്ച ‘ഗന്ധഡ ഗുഡി’ എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ഡോക്യുഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമോഘവര്‍ഷ ജെ.എസ് ആണ്. പുനീതിന്റെ ഭാര്യ അശ്വിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രയിലര്‍ കഴിഞ്ഞ ദിവസം പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രയിലര്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ട്രയിലര്‍ പങ്കുവച്ചപ്പോള്‍ അശ്വിനി മോദിയെ ടാഗ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം ട്രെയ്ലര് ട്വിറ്ററില്‍ പങ്കുവെച്ചത്. “ലോകത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലാണ് അപ്പു ജീവിക്കുന്നത്. പ്രതിഭയുടെ ധാരാളിത്തമുള്ള ഒരാള്‍, ഏറെ ഊര്‍ജ്ജമുള്ള, അസാമാന്യ…
Read Moreനമ്മ മെട്രോ: ബയ്യപ്പനഹള്ളി–വൈറ്റ്ഫീൽഡ് പാത പരീക്ഷണ ഓട്ടം 25 മുതൽ
ബെംഗളൂരു: നമ്മ മെട്രോ ബയ്യപ്പനഹള്ളി– വൈറ്റ് ഫീൽഡ് പാതയിൽ പരീക്ഷണ ഓട്ടം 25ന് ആരംഭിച്ചേക്കും. ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ മുതൽ വൈറ്റ്ഫീൽഡ് ബസ് ടെർമിനൽ വരെ 15.25 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 13 സ്റ്റേഷനുകളുണ്ട്. കാടുഗോഡിയിൽ മെട്രോ ഡിപ്പോയുടെ നിർമാണവും അവസാനഘട്ടത്തിലാണ്. 3 മാസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം റെയിൽവേ സുരക്ഷ കമ്മിഷണറുടെ അനുമതി ലഭിക്കുന്നതോടെയാണ് വാണിജ്യ സർവീസ് ആരംഭിക്കുക.
Read More