മുതലയ്ക്ക് സ്മാരകം ഒരുക്കുന്നു, ‘ബബിയ മന്ദിരം’

കാസർക്കോട് : കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതല ‘ബബിയ’യെ യാത്രയാക്കാനെത്തിയത് നൂറുകണക്കിന് ആളുകൾ.

ഇന്നലെ ഉച്ചയോടെ ബബിയയുടെ സംസ്‌കാര ചടങ്ങുകൾ ക്ഷേത്രപരിസരത്ത് നടത്തി . ഞായർ രാത്രി പത്തോടെ മുതല കുളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടു പരിശോധിച്ചപ്പോഴാണ് ജീവൻ നഷ്ടമായത് മനസിലായത്.

ബബിയയുടെ ഓർമ്മയ്ക്കായി ക്ഷേത്രത്തിനു മുന്നിൽ ‘ബബിയമന്ദിരം’ സ്മാരകം നിർമ്മിക്കുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു . ബബിയയ്ക്ക് 80 വയസ്സു പ്രായം ഉണ്ടെന്നു ക്ഷേത്ര ഭാരവാഹികൾ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം പ്രായാധിക്യം മൂലമാണ് ബബിയയുടെ അന്ത്യം. ഒരു മാസത്തോളമായി മുതല ഭക്ഷണം കഴിക്കുന്നതു കുറവായിരുന്നു. 2 ദിവസം മുമ്പ് മംഗളൂരുവിൽ നിന്ന് ഡോക്ടറെത്തി ആരോഗ്യനില പരിശോധിച്ചതായി ഭാരവാഹികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts