തിരുവനന്തപുരം: മുതിർന്ന സി.പി.എം. നേതാവും മുൻമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്ന് രാത്രി എട്ടു മണിക്ക് ആയിരുന്നു അന്ത്യം. അർബുദബാധയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയത്. കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇന്ന് യൂറോപ്പിലേക്ക് പോകാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്.
Read MoreDay: 1 October 2022
കുഴിമന്തി വിവാദം, ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയയിൽ തല്ല്
തിരുവനന്തപുരം: കുഴിമന്തിയെ ചൊല്ലി സോഷ്യൽ മീഡിയയിൽ പുതിയ വിവാദം കത്തുന്നു . നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിനെ ചൊല്ലിയാണ് പുതിയ വിവാദം. ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാൽ കുഴിമന്തി എന്ന് പേര് എഴുതുന്നതും നിരോധിക്കുമെന്ന്’ ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീരാമൻ പറയുന്നു. മലയാള ഭാഷയെ മാലിന്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നായിരുന്നു വികെ ശ്രീരാമൻ പറയുന്നത്. ഈ കുറിപ്പിനെ പിന്തുണച്ച് ഇടതു ചിന്തകൻ സുനിൽ പി ഇളയിടവും രംഗത്ത് എത്തിയിരുന്നു. അതേസമയം, വികെ ശ്രീരാമൻറെ കുറിപ്പിനെതിരെ സാംസ്കാരിക ലോകത്തും സോഷ്യൽ…
Read Moreആർ.എസ്.എസിനെ നിരോധിക്കാൻ സിദ്ധരാമയ്യയുടെ ആവശ്യം ദൗർഭാഗ്യകരം ; ബസവരാജ് ബൊമ്മെ
ബെംഗളൂരു: ആർ.എസ്.എസിനെ നിരോധിക്കണമെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആർ.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണ്. സിദ്ധരാമയ്യ ഇത്രയും തരംതാഴാൻ പാടില്ലായിരുന്നു. പി.എഫ്.ഐയുടെ നിരോധനം ചോദ്യം ചെയ്യാൻ അയാളുടെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പി.എഫ്.ഐക്കെതിരായ കേസുകൾ പിൻവലിച്ചു. ഇപ്പോഴത് മറച്ച് വെക്കാൻ വേണ്ടിയാണ് ആർ.എസ്.എസ് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്.’ -ബസവരാജ് ബൊമ്മൈ കൂട്ടിചേർത്തു. ആർ.എസ്.എസ് ദേശാഭിമാനികളുടെ സംഘടനയാണ്. പാവപ്പെട്ടവർക്കും അനാഥർക്കും വേണ്ടിയാണ്…
Read Moreനേരാവണ്ണം റോഡിലിറങ്ങി നടക്കുമെന്ന് കരുതേണ്ട, മുന്നറിയിപ്പുമായി സിദ്ധരാമയ്യ
ബെംഗളൂരു: ഭാരത് ജോഡോ യാത്ര കർണാടകയിലേക്ക് കടക്കാനിരിക്കെ കഴിഞ്ഞ ദിവസം പ്രവർത്തകർ സ്ഥാപിച്ച ബോർഡുകളും ബാനറുകളും തകർത്തതിൽ മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ വരവേൽക്കാൻ വേണ്ടി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബി ജെ പി പ്രവർത്തകർ നശിപ്പിച്ച പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. ഇനിയും ഇതേ പ്രവൃത്തി തുടരാനാണ് തീരുമാനമെങ്കിൽ ബി ജെ പിക്ക് തക്ക മറുപടി നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തങ്ങൾ സ്ഥാപിച്ച പോസ്റ്റുകളും ഫ്ലെക്സുകളും ബി ജെ പിക്കാർ നശിപ്പിക്കുകയാണെന്നും ഇത് തുടരാനാണ് തീരുമാനമെങ്കിൽ സ്വതന്ത്രമായി ഇതിലൂടെ…
Read Moreകേരളം വിട്ടപ്പോൾ രാഹുൽ ഗാന്ധി വേഷം മാറിയോ? കാവിഷാൽ ധരിച്ച രാഹുൽ ഗാന്ധി ചിത്രം വച്ചുള്ള വ്യാജ പ്രചരണം
ബംഗളൂരു: 18 ദിവസം കേരളം ഇളക്കി മറിച്ച് പരിപാടി നടത്തിയ ശേഷം ഇന്നലെ കർണാടകയിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്ര പുതിയ ഒരു വിവാദത്തിലേക്കും കൂടിയാണ് പ്രവേശിച്ചത്. വിവാദം മറ്റൊന്നുമല്ല, രാഹുൽ ഗാന്ധിയുടെ വേഷമാണ്. യാത്രയുടെ തുടക്കത്തിൽ രാഹുൽ ഗാന്ധിയുടെ വേഷം വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ജോഡോ യാത്രയിൽ രാഹുൽ ധരിച്ചിരിക്കുന്ന ടീഷർട്ടിന് 41000 രൂപ വിലയുണ്ടെന്ന ആരോപണവുമായിരുന്നു അത്. ടീഷർട്ടിന്റെ ചിത്രവും വിലയുമടക്കം പലരും ട്വീറ്റ് ചെയ്തു. വിദേശ നിർമിത ടീ ഷർട്ട് ധരിച്ചാണ് രാഹുൽ പദയാത്ര നടത്തുന്നതെന്ന് കുറ്റപ്പെടുത്തി സാക്ഷാൽ അമിത് ഷാ…
Read Moreബി ഡബ്ലിയു എസ് എസ് ബി -യുടെ 100% മലിനജല സംസ്കരണ പദ്ധതി: ഇനിയും പോകണം ഒരുപാട് മൈലുകൾ
ബെംഗളൂരു: ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡിന്റെ (BWSSB) മലിനജല ശൃംഖലയുടെ പരിധിയിൽ വരുന്ന പ്രദേശമാണെങ്കിലും, ബന്നാർഘട്ട റോഡിൽ നിന്ന് അരകെരെ തടാകത്തിന്റെ തെക്ക് ഭാഗത്ത് വളരെക്കാലമായി മലിനജലം ഒഴുകുന്നു. ലോകായുക്തയുടെ പല ഹിയറിംഗുകളിലും തടാകത്തിലെ ജലത്തിന്റെ ഗുണനിലവാരത്തിൽ തൃപ്തികരമായ ഫലം നൽകിയിട്ടില്ല. ഹുളിമാവ് മെയിൻ റോഡിൽ ബി ഡബ്ലിയു എസ് എസ് ബി (BWSSB) മലിനജല ലൈനുകൾ ഉണ്ടെങ്കിലും അത് ചില വീടുകളേക്കാൾ ഉയരത്തിലാണ്. അവിടെയുള്ള ചില വീടുകളിൽ സെപ്റ്റിക് ടാങ്കുകളിലെ മലിനജലം തടാകത്തിലേക്ക് വിടുകയോ ചെയ്തേക്കാം എന്നും അരകെരെ അയൽപക്ക…
Read Moreപി ജി ഹോസ്റ്റൽ കുളിമുറിയിൽ എഴുത്തുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു; പേയിംഗ് ഗസ്റ്റായി താമസിക്കുന്ന 24 കാരനെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്തംബർ 19 നായിരുന്നു സംഭവം. സെപ്തംബർ 16ന് വൈകുന്നേരത്തോടെ അനിൽകുമാർ മരിച്ചിരിക്കുന്നാതായിട്ടാണ് പോലീസ് സംശയിക്കുന്നത്. മകന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എച്ച്.ടി സോമശേഖർ ഗോവിന്ദരാജനഗർ പോലീസിൽ പരാതി നൽകി. കുളിമുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് വരെ പിജി അക്കോമഡേഷന്റെ ചുമതലയുള്ള വ്യക്തിയും മറ്റ് താമസക്കാരും മരണം ശ്രദ്ധിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് സോമശേഖർ കണ്ടെത്തി. എഴുത്തുകാരനായ ശിവമോഗ സ്വദേശി കുമാർ ദാസറഹള്ളിയിലെ വിനായക പിജിയിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു.…
Read Moreഭാരത് ജോടോ യാത്ര കർണാടകയിൽ പ്രവേശിക്കുമ്പോൾ ഭരണഘടന സംരക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് രാഹുൽ
ബെംഗളൂരു: “ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുന്നതിനായാണ് ഭാരത് ജോഡോ യാത്ര എന്ന് രാഹുൽ. ജനങ്ങളോട് എന്തെങ്കിലും പറയുകയല്ല, അവരുടെ വേദനയും കഷ്ടപ്പാടും കേൾക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം,” കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച യാത്ര വെള്ളിയാഴ്ച കർണാടക അതിർത്തി ജില്ലയായ ചാമരാജനഗർ ജില്ലയിൽ പ്രവേശിച്ചപ്പോൾ ആവേശകരമായിരുന്നു സ്വീകരണം. കേരളത്തിലും തമിഴ്‌നാട്ടിലും സഞ്ചരിച്ചതിന് ശേഷം ബന്ദിപ്പൂർ കടുവാ സങ്കേതത്തിന് സമീപം മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുലിനെ സ്വീകരിച്ചു. ജീനു കുറുബ, സോളിഗ ആദിവാസികൾ, വീരഗാസെ, ഗൊരവര കുനിത, ഹുലി വേഷ തുടങ്ങിയ നാടോടി കലാകാരന്മാരും നർത്തകരും…
Read Moreടാനറി റോഡിലെ പിഎഫ്‌ഐയുടെ അഫിലിയേറ്റ് ഓഫീസ് സീൽ ചെയ്ത് ബെംഗളൂരു പോലീസ്
ബെംഗളൂരു: പിഎഫ്‌ഐ ഓഫീസുകളും അതുമായി ബന്ധപ്പെട്ട സംഘടനകളും സീൽ ചെയ്യാനുള്ള ഉത്തരവുമായി മുന്നോട്ട് പോയ ബെംഗളൂരു സിറ്റി പോലീസ് വ്യാഴാഴ്ച രാത്രി ടാനറി റോഡിൽ മറ്റൊരു സ്ഥലം കൂടി പൂട്ടി. ടാനറി റോഡിൽ വെങ്കിടേശപുരം പി ആൻഡ് ടി കോളനിയിൽ സ്ഥിതി ചെയ്യുന്ന ഓൾ ഇന്ത്യ ഇമാംമാരുടെ (എഐഐസി) ഓഫീസ് കെജി ഹള്ളി പൊലീസ് സീൽ ചെയ്തു. എഐഐസി ഓഫീസ് അടച്ചുപൂട്ടിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഈസ്റ്റ്) ഭീമശങ്കർ എസ് ഗുലേദ് സ്ഥിരീകരിച്ചു. അതേസമയം, നിരോധിത സംഘടനയായ പിഎഫ്‌ഐയുമായും അതിലെ അംഗങ്ങളുമായും ബന്ധപ്പെട്ട് വ്യാഴാഴ്ച…
Read Moreപുതുക്കിയ പാഠപുസ്തകങ്ങളുടെ 70,000 ബുക്ക്‌ലെറ്റുകൾ അച്ചടിച്ചു
ബെംഗളൂരു: കർണാടക ടെക്‌സ്‌റ്റ് ബുക്ക് സൊസൈറ്റി (കെടിബിഎസ്) സംസ്ഥാന സർക്കാർ അംഗീകരിച്ച പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങളുടെ ബുക്ക്‌ലെറ്റ് അച്ചടി പൂർത്തിയാക്കി. ഈ ബുക്ക്‌ലെറ്റുകളുടെ 70,000 കോപ്പികൾ അച്ചടിച്ചതായും സംസ്ഥാനത്തെ 70,000 സ്‌കൂളുകളിൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാകുമെന്നും കെടിബിഎസ് എംഡി മാടഗൗഡ എംപി പറഞ്ഞു. അതേസമയം, സ്‌കൂളുകൾ തുറന്ന് നാല് മാസത്തിലേറെയാതായും പുതുക്കിയ പാഠപുസ്തകങ്ങൾ എല്ലാ സ്‌കൂളുകളിലും വിതരണം ചെയ്തതായി മദഗൗഡ പറഞ്ഞു. 200 കോടിയിലധികം രൂപ ചെലവഴിച്ച് വിദ്യാഭ്യാസ വകുപ്പ് പുതുക്കിയ പാഠപുസ്തകങ്ങളുടെ അച്ചടി ഏറ്റെടുത്തത്, 12 ലക്ഷം രൂപയാണ് പുനർനിർമ്മിച്ച ഭാഗങ്ങളുടെ…
Read More