നീണ്ട പവർകട്ട്; നഗരത്തിലെ ടെക്കികൾ പ്രതിസന്ധിയിൽ

ബെംഗളൂരു: കനത്ത വെള്ളപ്പൊക്കം വർക്ക് ഫ്രം ഹോം ഓപ്ഷൻ അനുവദിക്കാൻ ഐടി കമ്പനികളെ പ്രേരിപ്പിച്ചപ്പോൾ, നീണ്ടതും ഷെഡ്യൂൾ ചെയ്യാത്തതുമായ പവർ കട്ടുകൾ അവരുടെ ജീവനക്കാരെ വീണ്ടും പ്രതിസന്ധിയിലാക്കി.. കഴിഞ്ഞ ആഴ്‌ച, ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ പേടിസ്വപ്നമായിരുന്നു. വെള്ളപ്പൊക്കം കാരണം ഏകദേശം മൂന്ന് മണിക്കൂറോളമാണ് എനിക്ക് റോഡിൽ ചെലവഴിക്കേണ്ടിവന്നത്. അതിനാലാണ് ഞങ്ങളിൽ പലരും ഈ ആഴ്ച വീട്ടിൽ നിന്ന് ജോലി ചെയ്യാൻ തീരുമാനിച്ചതും. എന്നാൽ ഇടയ്ക്കിടെയുള്ളതും ദീർഘവും ആസൂത്രിതമല്ലാത്തതുമായ പവർ കട്ടുകൾ സാഹചര്യത്തെ നിരാശാജനകമാക്കി എന്ന് ബെല്ലന്ദൂരിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിക്കുന്ന സോഫ്റ്റ്വെയർ എഞ്ചിനീയർ സ്വാതി…

Read More

മന്ത്രി ഉമേഷ് കട്ടി അന്തരിച്ചു.

ബെംഗളൂരു : വനം, ഫുഡ്, സിവിൽ സപ്ലൈസ് മന്ത്രി ഉമേഷ് കട്ടി (61) അന്തരിച്ചു. ഹൃദയസ്തംഭനം ആണ് മരണ കാരണം. ഡോളര്‍ കോളനിയിലെ വസതിയിലെ ശുചി മുറിയില്‍ കുഴഞ്ഞ് വീഴണ മന്ത്രിയെ ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെളഗാവിയിലെ ഹുക്കേരി നിയമസഭാ മണ്ഡലത്തെ 8 പ്രാവശ്യമായി പ്രതിനിധീകരിക്കുന്നത് ഉമേഷ് കട്ടിയാണ്.1985ല്‍ പിതാവ് വിശ്വനാഥ് കട്ടിയുടെ മരണത്തെ തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2008ല്‍ ബിജെപിയില്‍ ചേര്‍ന്നു. ജനതാ പാര്‍ട്ടി, ജെഡിയു, ജെഡിഎസ് എന്നീ പാര്‍ട്ടികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ…

Read More

ബെംഗളൂരു മഴ: സ്കൂളുകൾക്ക് അവധി

ബെംഗളൂരു: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കെആർ പുരം (ഈസ്റ്റ് ബെംഗളൂരു) താലൂക്കിലെ സ്കൂളുകൾക്കും കോളേജുകൾക്കും ബെംഗളൂരു അർബൻ ജില്ലാ ഭരണകൂടം ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ് അവധി പ്രഖ്യാപിത്. ചൊവ്വാഴ്ചയും നിരവധി സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരുന്നു

Read More

മഴക്കെടുതി: നഗരത്തിൽ ഹോട്ടൽ മുറികൾക്ക് ആവശ്യക്കാർ ഏറെ

ബെംഗളൂരു: തകർന്ന കെട്ടിടങ്ങളിൽ നിന്ന് രക്ഷപ്പെട്ട താമസക്കാർ താമസസൗകര്യം തേടുന്നതിനാൽ ഹോട്ടൽ മുറികളുടെ ആവശ്യം നഗരത്തിൽ വർദ്ധിച്ചു. ഏതാനും ഹോട്ടലുകൾ കണ്ടെത്തിയിട്ടുണ്ടെന്നും 50 ശതമാനം വരെ കിഴിവ് നൽകാൻ തയ്യാറാണെന്നും ബ്രുഹത് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ (ബിബിഎച്ച്എ) പ്രസിഡന്റ് പിസി റാവു പറഞ്ഞു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കാൻ എല്ലാവർക്കും നഗരത്തിൽ ബന്ധുക്കളുണ്ടാകില്ല. അതിനാൽ, ഒരു സുമനസ്സെന്ന നിലയിൽ, 50 ശതമാനം വരെ കിഴിവ് നൽകുന്ന കുറച്ച് ഹോട്ടലുകൾ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നും റാവു പറഞ്ഞു. കൂടുതൽ ആളുകൾ ഹോട്ടലുകളിൽ താമസിക്കാൻ തിരഞ്ഞെടുക്കുമെങ്കിലും,…

Read More

പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞു, മഠാധിപതിയെ ജയിലിൽ അടച്ചു

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി ചിത്രദുർഗ മുരുഗ മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിനെ ചിത്രദുർഗ ജില്ലാ കോടതി ഈ മാസം 14 വരെ റിമാൻഡ് ചെയ്തു. പോലീസിന് അനുവദിച്ച കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതിനെത്തുടർന്നാണിത്. ഇതോടെ മഠത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾക്ക് സംരക്ഷണവും പരാതിയും നൽകിയ മൈസൂരിലെ സന്നദ്ധ സ്ഥാപനം ഭീഷണിയുടെ നിഴലായി. ‘പോക്‌സോ’, പട്ടികജാതി/വർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് ചുമത്തപ്പെട്ട ലിംഗായത്ത് സന്യാസിക്ക് ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ കവചം ഒരുക്കിയതിനാൽ ആറുദിവസം പോലീസ് ഒരു നടപടിയും…

Read More

കേരള സമാജം പൂക്കള മത്സരം സംഘടിപ്പിച്ചു

ബെംഗളൂരു: കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരം സംഘടിപ്പിച്ചു .ഇന്ദിരാനഗർ 5 ഉം മെയിൻ 9 ഉം ക്രോസിലുള്ള കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന പൂക്കളമത്സരം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ജോയിന്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ, കൽച്ചറൽ വി എൽ ജോസഫ്, കെ എൻ ഇ ട്രസ്‌റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ജേക്കബ് വർഗീസ്, ജോർജ് തോമസ്, ചിത്രകാരൻ മാരായ…

Read More

ബെംഗളൂരു – കണ്ണൂർ എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

ബെംഗളൂരു: മംഗളൂരു വഴിയുള്ള കെ.എസ്.ആർ ബെംഗളൂരു-കണ്ണൂർ എക്‌സ്‌പ്രസിൽ സെപ്റ്റംബർ 13 മുതൽ രണ്ടു കൊച്ചുകൾ വർധിപ്പിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ഒരു തേഡ് ടയർ എ.സി. കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് പുതുതായി അനുവദിച്ചത്. കണ്ണൂർ-കെ.എസ്. ആർ ബെംഗളൂരു എക്‌സ്‌പ്രസിൽ സെപ്റ്റംബർ 14 മുതൽ കോച്ച്‌ വർധന നിലവിൽ വരും. ബെംഗളൂരു- കണ്ണൂർ റൂട്ടിലെ രാത്രികാല ട്രെയിനായ കണ്ണൂർ എക്സ്പ്രെസിലെ ആകെ കൊച്ചുകളുടെ എണ്ണം 18 ആയി. ഒരു എ.സി. 2 ടയർ, രണ്ട് എ.സി. 3 ടയർ, ഒമ്പത് സ്ലീപ്പർ കൊച്ചുകൾ,…

Read More

മരിച്ചു പോയ മകനെ ഉപ്പിലിട്ട് വച്ച് മാതാപിതാക്കൾ

ബെംഗളൂരു : മുങ്ങി മരിച്ച 10 വയസുകാരന്‍ മകനെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ കുട്ടിയുടെ മൃതദേഹം മാതാപിതാക്കള്‍ ഉപ്പിലിട്ട് കിടത്തി. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിര്‍വാര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. സുരേഷ് എന്ന കുട്ടിയാണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം വീടിനു അടുത്തുള്ള കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാപിതാക്കള്‍ ഓടിയെത്തി മൃതദേഹം കൊണ്ടുപോയി. മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ടാല്‍ ആള്‍ വീണ്ടും ജീവിതത്തിലേക്ക് വരുമെന്ന് പറയുന്ന ഒരു ക്ലിപ് അവര്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഉടനെ അഞ്ച് ചാക്ക്…

Read More

മുൻ കോൺഗ്രസ്‌ സർക്കാരിനെ കുറ്റപ്പെടുത്തി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: മുന്‍ കോൺഗ്രസ്‌ സർക്കാരിനെ രൂക്ഷ മായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ദുര്‍ഭരണവും അഭൂതപൂര്‍വമായ മഴയുമാണ് ബെംഗളൂരുവിലെ പ്രളയത്തിന് കാരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തി. മഴയില്‍ തകര്‍ന്ന നഗരത്തെ വീണ്ടെടുക്കുക എന്നത് തന്റെ സര്‍ക്കാര്‍ വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഗതാഗതം താറുമാറായി. കര്‍ണാടകയില്‍ പ്രത്യേകിച്ച്‌ ബെംഗളൂരുവില്‍ അഭൂതപൂര്‍വമായ മഴയാണ് പെയ്തത്. കഴിഞ്ഞ 90 വര്‍ഷമായി ഇത്തരമൊരു മഴ ബെംഗളൂരുവില്‍…

Read More

പുലിയെ പേടിച്ച് അടച്ചിട്ട സ്കൂളുകൾ തുറന്നു

ബെംഗളൂരു: ബെളഗാവി ഗോൾഫ് കോഴ്‌സുകളിൽ നിന്ന് ഇറങ്ങിയ പുള്ളിപ്പുലികളെ പേടിച്ച് അടച്ചിട്ട സ്‌കൂളുകൾ തുറന്നു. പുലി ഇറങ്ങിയ പ്രദേശത്തെ 2 കിലോ മീറ്റർ ഉള്ളിലുള്ള 22 സ്കൂളുകൾ ആണ് തുറന്നത്. പുലിയെ പിടിക്കാനുള്ള ശ്രമം വനം വകുപ്പ് ഉപേക്ഷിച്ചതിന് പിന്നാലെയാണ് സ്കൂളുകൾ തുറന്നത്.  ഓഗസ്റ്റ് 4 ആയിരുന്നു ആദ്യം പുലിയെ ഈ പ്രദേശത്തു കണ്ടത്. പിന്നീട് 2 ദിവസത്തിനു ശേഷം പുലി പിന്നെയും പ്രത്യക്ഷ പെടുകയായിരുന്നു. പുലി ഇറങ്ങിയ വീഡിയോ ക്ലിപ്പുകൾ പ്രദേശവാസികൾ പങ്കുവച്ചതോടെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്.

Read More
Click Here to Follow Us