ബെംഗളൂരു: നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബലാത്സംഗക്കേസിൽ പ്രതിയായ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണരുവിന് ചെക്കുകളിൽ ഒപ്പിടാൻ കർണാടക ഹൈക്കോടതി ഇന്ന് അനുമതി നൽകി. പ്രതിയായ ദർശകൻ അറസ്റ്റിലായത് മുതൽ മഠം ജീവനക്കാർ ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കുറ്റാരോപിതനായ ദർശകനെ ചെക്കുകളിൽ ഒപ്പിടാൻ അനുവദിക്കണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. ചെക്കുകളിൽ ഒപ്പിടാൻ അനുമതി തേടിയാണ് ബെഞ്ചിന് മുമ്പാകെ ഹർജി നൽകിയത്. ഒക്ടോബർ 3, 6, 10 തീയതികളിൽ ചെക്കുകളിൽ ഒപ്പിടാൻ കുറ്റാരോപിതനായ ദർശകനെ…
Read MoreMonth: September 2022
നോർക്ക ഇൻഷ്യൂറൻസ് തിരിച്ചറിയൽ കാർഡുകളുടെ വിതരണമാരംഭിച്ചു.
ബെംഗളൂരു: 2022 സെപ്റ്റംബർ മാസം മൂന്നാം തീയതി വരെ നോർക്ക ഇൻഷൂറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിച്ചവരുടെ കാർഡുകൾ വിതരണത്തിന് തയ്യാറായതായി അധികൃതർ അറിയിച്ചു. അർഹതയുള്ള അപേക്ഷകർക്ക് ശിവാജി നഗറിന് സമീപം ഇൻഫൻറി റോഡിൽ ജംപ്ലാസ ബിൽഡിങ്ങിൻ്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിൻ്റെ ഓഫീസിൽ നിന്ന് കൈപ്പറ്റാവുന്നതാണ്. രാവിലെ 10 മുതൽ വൈകുന്നേരം 5:30 വരെയാണ് ഓഫീസിൻ്റെ പ്രവൃത്തി സമയം. കൂടുതൽ വിവരങ്ങൾക്ക് 080-25585090 എന്ന നോർക്കയുടെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Read Moreപേ സി എമ്മിന് പിന്നാലെ പേ മേയർ പ്രതിഷേധവുമായി കോൺഗ്രസ്
ബെംഗളൂരു: ഹുബ്ബള്ളി-ധാർവാഡ് മേയർ ഇരീഷ് അഞ്ജതഗേരിക്കെതിരെയും കോൺഗ്രസിൻറെ വ്യത്യസ്ത പ്രതിഷേധം. മേയർക്കെതിരെ ‘പേ മേയർ’ പ്രചാരണവുമായാണ് കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ഹുബ്ബള്ളി ധാർവാഡ് കോർപ്പറേഷൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിക്ക് 1.5 കോടി രൂപ ചെലവായത് സംബന്ധിച്ച മേയറുടെ പരാമർശത്തെത്തുടർന്നാണ് ഈ പ്രചാരണം. പരിപാടിയുടെ പേരിൽ പൈസ മുക്കിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മാന്യതയുടെ അതിരുകൾ ലംഘിക്കുന്ന രാഷ്ട്രീയ പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നതെന്നും ഇറീഷ് അഞ്ജതഗേരി പ്രതികരിച്ചു. ആദ്യഘട്ടത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങി. എന്നാൽ പിന്നീട്…
Read Moreപ്രവീൺ നെട്ടാരുവിന്റെ ഭാര്യയ്ക്ക് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി നൽകി
ബെംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ വിധവ നൂതന് കുമാരിക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസില്‍ ജോലി നല്കി സര്‍ക്കാര്‍ ഉത്തരവ്. 30,350 രൂപ ശമ്പളത്തില്‍ ക്ലര്‍ക്ക് തസ്തികയിലാണ് കരാര്‍ വ്യവസ്ഥയില്‍ നിയമനം. മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ 115 സി.ഗ്രൂപ്പ് ജീവനക്കാരില്‍ ഒരാളാവും ഇനി മുതല്‍ നൂതന്. 1977ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടപ്രകാരം നേരിട്ട് നിയമനം നടത്താവുന്ന തസ്തികയാണിത്. ഇതിന് മുകളിലെ പദവികളില്‍ നേരിട്ട് നിയമനം സാധ്യമാവില്ല. സോമലിംഗപ്പ എന്നയാളെ ഒഴിവാക്കിയാണ് നൂതന് നിയമനം ഒരുക്കിയത്.…
Read More‘ഭാരത് ജോഡോ’ രാഹുലിന് വൻ വരവേൽപ്പ് നൽകി കർണാടക
ബെംഗളൂരു: കേരളത്തിലെ 18 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര അവസാനിപ്പിച്ചാണ് രാഹുൽ ഗാന്ധി ബിജെപി ഭരിക്കുന്ന കർണ്ണാടകയിൽ പ്രവേശിച്ചത്. നേതാവിന് വൻ സ്വീകരണമാണ് കർണ്ണാടകയിൽ ലഭിച്ചത്. ഭാരത് ജോഡോ യാത്ര സംസ്ഥാന അതിർത്തിയിൽ എത്തിയപ്പോൾ രാഹുൽ ഗാന്ധിയെ കർണ്ണാടകയുടെ നേതാക്കൾ മുൻകൈയെടുത്ത് ഉജ്വല സ്വീകരണം ആണ് നൽകിയത് . ഈ യാത്ര കർണ്ണാടകയിലെ ജനങ്ങളുടെ ശബ്ദമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തേക്ക് യാത്രയുടെ 23ാം ദിവസമാണ് പ്രവേശിച്ചത്. അടുത്ത 21 ദിവസത്തിനുള്ളിൽ കർണ്ണാടകയിൽ 511 കിലോമീറ്റർ പിന്നിടും. ശക്തമായ പ്രതിപക്ഷമെന്ന…
Read Moreഭാരത് ജോഡോ യാത്ര കർണാടക തെരെഞ്ഞെടുപ്പിന് ഗുണം ചെയ്യും ; ഡി. കെ. ശിവകുമാർ
ബെംഗളൂരു : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ വിജയമായെന്ന് കർണാടക അധ്യക്ഷൻ ഡി കെ ശിവകുമാർ. രാഹുൽഗാന്ധിയുടെ പദയാത്ര, വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യുമെന്നും ഡികെ ശിവകുമാർ അവകാശപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആർക്കും മത്സരിക്കാമെന്നും വാതിലുകൾ തുറന്ന് തന്നെയാണെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി. ഈ യാത്ര വൻ വിജയമാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട് . എല്ലാ നേതാക്കളും യാത്രയുടെ ഭാഗമാകുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി.
Read Moreലഹരിയുമായി യുവാക്കളെ പിടികൂടിയതിനു പിന്നാലെ രണ്ട് പേർ കൂടി ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ കൂടി ബെംഗളുരുവില്‍ നിന്ന് പോലീസ് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരാളി വിളാകത്ത് അഭിജിത്ത് (മിഥുന് – 24), അയാളുടെ കൂട്ടുകാരി ചേര്‍ത്തല പട്ടണക്കാട്, വെളിയില്‍ വീട്ടില്‍ മകള്‍ അപര്‍ണ (19) എന്നിവരെയാണ് ബെംഗളൂരുവിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ആലപ്പുഴ സൗത്ത് പോലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തില്‍ നിന്ന് 140 ഗ്രാം എം ഡി…
Read Moreക്ഷമാപണം നടത്തി, ശ്രീനാഥ് ഭാസിക്കെതിരെയുള്ള കേസ് ഒത്തുതീർപ്പിലേക്ക്
കൊച്ചി: ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കാൻ ഒരുങ്ങി പരാതിക്കാരി. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഇന്ന് ഹൈക്കോടതിയെ സമീപിച്ച് ഹർജി നൽകും. പരാതിയുമായി ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് ഇത്. അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിൽ ശ്രീനാഥ് ഭാസിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തതിനെ തുടർന്നാണ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കൽ) 294 ബി…
Read Moreട്രാഫിക് നിയമം തെറ്റിച്ചു, കുറ്റബോധം തോന്നി യുവാവ് പിഴയടക്കാൻ പോലീസ് സ്റ്റേഷനിൽ എത്തി
ബെംഗളൂരു : നിരവധി പേർ ട്രാഫിക് നിയമങ്ങൾ മനപ്പൂർവം ലംഘിക്കുകയും പിടിക്കപ്പെടാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവരിൽ നിന്നെല്ലാം വ്യത്യസ്തനായി നല്ല മാതൃക കാണിച്ചിരിക്കുന്ന ബെംഗളൂരു സ്വദേശിയായ ബാലകൃഷ്ണ ബിർള. ശാന്തിനഗർ ബസ്സ്റ്റാൻഡിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ ചുവപ്പ് ലൈറ്റ് കത്തിക്കൊണ്ടിരിക്കെ അദ്ദേഹം അത് മറികടന്നു, എന്നാൽ ഇതിൽ പശ്ചാത്താപം തോന്നിയ ബാലകൃഷ്ണ ബിർള പോലീസിലെത്തി ട്രാഫിക് ലംഘനത്തിന് പിഴയടക്കാൻ തയ്യാറായി. എന്നാൽ ചലാൻ കിട്ടിയതിന് ശേഷം പിഴയടച്ചാൽ മതിയെന്ന് പോലീസ് വ്യക്തമാക്കുകയായിരുന്നു . താൻ ട്രാഫിക് ലംഘനം കാര്യം ട്വിറ്ററിലും ബാലകൃഷ്ണ ബിർള വ്യക്തമാക്കി. ഉടൻ…
Read Moreഫ്ലിപ്കാർട്ട് ദീപാവലി വിൽപ്പന അടുത്ത ആഴ്ച്ച മുതൽ
ഡല്‍ഹി: ഫ്ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പന ഇന്ന് അവസാനിക്കും. അതിനിടെയാണ് കമ്പനിയുടെ ‘ബിഗ് ദീപാവലി സെയില്‍ ഇവന്റ്’ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ഫ്ലിപ്കാര്‍ട്ട് ബിഗ് ദീപാവലി സെയില്‍ ഒക്ടോബര്‍ 5 ന് ആരംഭിക്കുമെന്നും ഒക്ടോബര്‍ 8 വരെ തുടരുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ആദ്യ ദിവസം മുതല്‍ വില്‍പ്പന പ്രയോജനപ്പെടുത്താനാകും. ‘ഷോപ്പിംഗ് കാ ബഡാ ധമാക്ക’ എന്നാണ് വരാനിരിക്കുന്ന വില്‍പ്പനയുടെ ടാഗ്ലൈന് എന്നാണ് ടീസര്‍ പറയുന്നത്. വില്‍പ്പന സമയത്ത് കമ്പനിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ കിഴിവുകള്‍ നല്കാന് കഴിയുമെന്നാണ്…
Read More