റോഡിലൂടെ നടന്നുപോയ യുവതിക്ക് നേരെ ലൈംഗീകാതിക്രമം; ദൃശ്യങ്ങൾ സിസിടിവിയിൽ

ബെംഗളൂരു: സുദ്ദഗുണ്ടേപാളയ പോലീസ് സ്റ്റേഷൻ പരിധിയിൽ റോഡിലൂടെ നടന്നുപോയ യുവതികളെ പിന്തുടര്‍ന്ന ഒരാൾ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു.

ഏപ്രിൽ 3 ന് പുലർച്ചെ 1.55 ഓടെ, സുദ്ദഗുണ്ടേപാളയയിലെ ഭാരതി ലേഔട്ടിന്റെ ഒന്നാം ക്രോസിൽ രണ്ട് യുവതികൾ നടന്നു പോവുകയായിരുന്നു. ഈ സമയത്ത്, ഒരു അജ്ഞാതൻ പിന്നിൽ നിന്ന് വന്ന് പെട്ടെന്ന് ഒരു യുവതിയെ പിടികൂടി, ചുമരിലേക്ക് തള്ളിയിടുകയും, അവരുടെ സ്വകാര്യ ഭാഗങ്ങളിൽ അസഭ്യമായ രീതിയിൽ സ്പർശിക്കുകയും ചെയ്തു.

  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം

ഈ സമയത്ത് യുവതികൾ ഉച്ചത്തിൽ നിലവിളിച്ചതിനെ തുടർന്ന് പ്രതി യുവതിയെ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പീഡനത്തിന് ഇരയായ യുവതികൾ സംഭവത്തെക്കുറിച്ച് പരാതിയൊന്നും നൽകിയിട്ടില്ല.

സമീപത്തെ കെട്ടിടത്തിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ലോകേഷ് ഗൗഡ നൽകിയ പരാതിയെ തുടർന്ന് സുദ്ദഗുണ്ടേപാളയ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ കെണിയൊരുക്കിയതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
[masterslider id="10"]

Related posts