ഒൻപത്‌ മണിക്കൂറോളം ഓടയിൽ കുടുങ്ങിയ തെരുവുനായകളെ രക്ഷിച്ച് മലയാളി കുടുംബം

ബെംഗളൂരു : ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിന്‌ മുന്നിൽ തുറന്നുകിടന്ന ഓട സ്ലാബിട്ട് മൂടിയപ്പോൾ ഉള്ളിൽ കുടുങ്ങിയത് നാല്‌ തെരുവുനായകൾ.

ഒടുവിൽ, മലയാളിയായ ദീപ്തി മേനോന്റെ ഇടപെടലാണ് തെരുവുനായകൾക്ക് രക്ഷയായത്. ഒൻപതുമണിക്കൂറോളം കുടുങ്ങിക്കിടന്ന നായകളെ സ്ലാബ് പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.

ബെംഗളൂരു ന്യൂ തിപ്പസാന്ദ്ര ഭൂമി റെഡ്ഡി കോളനിയിലെ അപ്പാർട്ട്‌മെന്റിന് മുന്നിലാണ് സംഭവം. പ്രദേശത്ത് സ്ഥിരമായി കാണുന്ന തെരുവുനായകൾ ഓടയിൽ കയറുന്നത് പതിവാണ്.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

കഴിഞ്ഞദിവസം വൈകുന്നേരം മൂന്നുമണിയോടെയാണ് ചിലരെത്തി ഓട സ്ലാബിട്ട് മൂടിയത്. ഈസമയം നാല്‌ നായകൾ ഓടയിലുണ്ടായിരുന്നു.

രാത്രി 12 മണിയോടെ തെരുവുനായകളുടെ നിർത്താതെയുള്ള കുരകേട്ട് സമീപത്ത് താമസിക്കുന്ന ദീപ്തിയും ഭർത്താവും ചെന്നുനോക്കുകയായിരുന്നു.

ഉടൻ ബെംഗളൂരു കോർപ്പറേഷൻ ജീവനക്കാരെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേത്തുടർന്നാണ് സമീപവാസികളെയും കൂട്ടി സ്ലാബ് പൊളിച്ച് നായകളെ രക്ഷപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts