ലോകായുക്ത ബില്‍ നിയമസഭയില്‍ ബുധനാഴ്ച അവതരിപ്പിക്കും

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ലോകായുക്ത ബിൽ മൂന്നാം ദിവസം തന്നെ അവതരിപ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി, മന്ത്രിമാർ, അധികാര സ്ഥാനങ്ങളിലുള്ള പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥർ എന്നിവർക്കിടയിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം ഗവർണർക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നൽകാനാണ് ബിൽ ലക്ഷ്യമിടുന്നത്. ബില്ലിന്‍റെ കരട് തയാറായി. ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഹിയറിങ് നടത്തി ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഓർഡിനൻസിന്‍റെ കാലാവധി കഴിഞ്ഞ ശേഷം ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതോടെയാണ് നിയമസഭ…

Read More

ബ്രാഹ്മണരെക്കുറിച്ച് വിവാദ പരാമർശം; ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ഭോപ്പാല്‍: മധ്യപ്രദേശിൽ ബ്രാഹ്മണരെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബിജെപി നേതാവ് പ്രീതം സിംഗ് ലോധിയെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ശനിയാഴ്ച രാവിലെ പ്രീതം സിങ്ങ് ലോധിയെ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയും അദ്ദേഹത്തിന്‍റെ പ്രാഥമിക അംഗത്വം ബിജെപി സംസ്ഥാന നേതൃത്വം റദ്ദാക്കുകയും ചെയ്തിരുന്നു. ധീര വനിത റാണി അവന്തി ബായിയുടെ ജന്മവാര്‍ഷികത്തിൽ മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രീതം സിംഗ് ഇക്കാര്യം പറഞ്ഞത്. മതത്തിന്‍റെ പേരിൽ ബ്രാഹ്മണർ ജനങ്ങളെ കബളിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് പ്രീതം…

Read More

സംസ്ഥാനത്ത് മഴ ശക്തമായേക്കും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് ഉണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത…

Read More

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കശ്മീരിലും മിന്നല്‍ പ്രളയം; 15 പേർ മരിച്ചു

ന്യൂഡല്‍ഹി: ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 15 പേർ മരിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവർത്തനവും തുടരുകയാണ്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും വെള്ളപ്പൊക്കത്തിൽ രണ്ട് വീടുകൾ ഒലിച്ചുപോവുകയും എട്ട് പേർ മരിക്കുകയും ചെയ്തതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ ഹമീര്‍പൂര്‍ ജില്ലയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 22 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

Read More

ബലാത്സംഗക്കേസ്; ആത്മീയനേതാവ് നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ബംഗളൂരു: ബംഗളൂരുവിലെ രാമനഗര സെഷൻസ് കോടതി വിവാദ ആത്മീയ നേതാവ് നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2010ലെ ബലാത്സംഗ പരാതിയിലാണ് തേര്‍ഡ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ആത്മീയ ആവശ്യങ്ങൾക്കായി എത്തിയ യുവതിയെ നിത്യാനന്ദ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പരാതിയിൽ കോടതി നേരത്തെയും വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. മുൻ കാർ ഡ്രൈവർ ലെനിന്‍റെ പരാതിയിലാണ് നിത്യാനന്ദയ്ക്കെതിരെ കേസെടുത്തത്. കേസിലെ മൂന്ന് സാക്ഷികളെ കോടതി വിസ്തരിച്ചെങ്കിലും നിത്യാനന്ദയെ കണ്ടെത്താൻ…

Read More

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പോലീസ്

കൊച്ചി: കാക്കനാട് ഫ്ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർഷാദ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അർഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു. ഓഗസ്റ്റ് 27 വരെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ കൊലപാതകം നടന്ന കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സജീവിനെ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും കൊലപ്പെടുത്തിയ രീതിയും തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് വിശദീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. അർഷാദ് ഒരു…

Read More

സ്കൂൾ ബസ് അപകടത്തിൽ പെട്ട് 2മരണം

ബെംഗളൂരു: സ്കൂൾ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, അപകടത്തിൽ 2 പേർ മരിച്ചു . ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ ആണ് മരിച്ചത്. 10 ഓളം വിദ്യാർത്ഥികൾ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ ആണ്. ഇന്നലെ രാവിലെ വിദ്യാർത്ഥികളുമായി പോകുന്നതിനിടെ ബെളഗാവിയിൽ വച്ച് അപകടം നടന്നത്. അമിത വേഗതയിൽ വന്ന ട്രക്ക് ബസിൽ ഇടിക്കുകയായിരുന്നു.

Read More

മത സ്പർധയുണ്ടാക്കുന്ന പോസ്റ്ററുകൾ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം 

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ മത സ്‌പർധ വളർത്തുന്ന വിവാദ പോസ്റ്ററുകൾ നീക്കം ചെയ്യാനാവശ്യപ്പെട്ട് ജില്ല ഭരണകൂടത്തിന്റെ നിർദേശം. സ്വാതന്ത്രദിനത്തോടും ശ്രീകൃഷ്‌ണ ജയന്തിയോടുമനുബന്ധിച്ച്‌ സവർക്കറുടെയും, ഗോട്സെയുടെയും ചിത്രങ്ങൾ സ്ഥാപിച്ച പോസ്റ്ററുകൾ ജില്ലയിൽ നിരവധി പ്രക്ഷേഭങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ല ഭരണകുടത്തിൻറെ പുതിയ ഉത്തരവ്. പോലീസിൻറെ സഹായത്തോടെ ജില്ലയിലെ വിവാദ ബാനറുകൾ നീക്കം ചെയ്യണമെന്നാണ് ദക്ഷിണ കന്നഡ ജില്ല ഭരണകുടത്തിൻറെ പുതിയ ഉത്തരവ്. ബാനറുകൾ ഉടനടി നീക്കം ചെയ്യാൻ ഗ്രാമപഞ്ചായത്തുകൾക്കും നഗര തദ്ദേശ സ്ഥാപനങ്ങൾക്കും ഭരണകുടം നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ വിദ്വേഷം വളർത്തുന്ന അനധികൃത…

Read More

ഇന്നും നാളെയും വൈദ്യുതി മുടങ്ങും 

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും വൈദ്യുതി തടസ്സം നേരിടുമെന്ന് ബെസ്‌കോം അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപണികൾ പുരോഗമിക്കുന്നതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ബെംഗളൂരുവിൽ വൈദ്യുതി മുടങ്ങിയേക്കാം എന്നാണ് ബെസ്കോം മുന്നറിയിപ്പ്. ഇന്ന് വൈദ്യുതി തടസ്സം നേരിടുന്ന പ്രദേശങ്ങൾ – ഗരുഡമാൽ, എയർഫോഴ്സ് ഹോസ്പിറ്റൽ. ,ഡോമ്മലൂർ, ഓസ്റ്റിൻ ടൗൺ, വിവേക് ​​നഗർ, ട്രിനിറ്റി ചർച്ച്, വിജാസ് ബാങ്ക്, ഹോട്ടൽ താജ്, വിക്ടോറിയ ലേഔട്ട്, മ്യൂസിയം റോഡ്, ആൽബർട്ട് സ്ട്രീറ്റ്, കിംഗ് സ്ട്രീറ്റ്, മ്യൂസിയം ക്രോസ് റോഡ്, ലാവൽ റോഡ്, സെന്റ് മാർക്ക് റോഡ്,…

Read More

ഭർത്താവിന് ക്വട്ടേഷൻ നൽകാൻ യുവതിയ്ക്ക് കൂട്ട് നിന്ന യുവാവ് ആത്മഹത്യ ചെയ്തു, ക്വട്ടേഷൻ സംഘം പിടിയിൽ

ബെംഗളൂരു: ഭർത്താവിനെ കൊലപ്പെടുത്താനുള്ള യുവതിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത കാമുകൻ കേസ് ഭയന്ന് ആത്മഹത്യ ചെയ്തു. ബെംഗളൂരു ദൊഡ്ഡബിരക്കല്ലിലാണ് സംഭവം. അനുപല്ലവി എന്ന യുവതിയാണ് കാമുകൻ ഹിമവന്ത് കുമാറിനൊപ്പം ചേർന്ന് ഭർത്താവ് നവീൻ കുമാറിനെ കൊല്ലാൻ ക്വട്ടേഷൻ സംഘത്തിന് കരാർ കൊടുത്തത്. 90,000 രൂപയാണ് കൊലപാതകത്തിനുള്ള അഡ്വാൻസായി നൽകിയത്. കൊല നടത്തിയ ശേഷം ബാക്കി 1.1 ലക്ഷം രൂപയും നൽകാമെന്നായിരുന്നു വാഗ്ദാനം ജൂലൈ 23ന് ക്വട്ടേഷൻ സംഘം ഡ്രൈവർ കൂടിയായ നവീൻ കുമാറിന്റെ കാർ തമിഴ്നാട്ടിലേക്ക് വാടകയ്ക്ക് വിളിച്ച ശേഷം തട്ടി കൊണ്ടു പോകുകയായിരുന്നു. തുടർന്ന്…

Read More
Click Here to Follow Us