അട്ടപ്പാടിയിൽ യാത്രാ ക്ലേശം രൂക്ഷം

അട്ടപ്പാടി: കനത്ത മഴയിൽ അട്ടപ്പാടിയിലെ ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടുപോയവരുടെ ജീവിതം ദുരിതം കൊണ്ട് നിറയുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിന്‍റെ നേർക്കാഴ്ചയെന്നോണം എടവാണി ഊരിലെ താമസക്കാർ അവശ്യവസ്തുക്കൾ വാങ്ങാൻ പുഴ മുറിച്ചുകടന്ന് മറുകര പിടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

പുത്തൂർ പഞ്ചായത്തിലെ എടവാണി വില്ലേജിലെ ജനങ്ങൾ കനത്ത മഴയെ തുടർന്ന് വീടുകളിൽ തന്നെ കഴിയുകയായിരുന്നു. ഗ്രാമങ്ങളിൽ അവശ്യവസ്തുക്കളുടെ വിതരണം കുറഞ്ഞതോടെയാണ് വരഗാർ നദി കടന്ന് മറുകര കടക്കാൻ തീരുമാനിച്ചത്. റോഡുണ്ടെങ്കിലും മഴക്കാലത്ത് വെള്ളം കയറുന്നതിനാൽ ഗ്രാമത്തിലെത്താൻ അഞ്ച് തവണ പുഴ മുറിച്ചു കടക്കണം.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

കഴിഞ്ഞ ദിവസം മുതിക്കുളം ഗ്രാമത്തിൽ നിന്ന് ഒരു രോഗി പുഴ മുറിച്ചുകടക്കുന്ന രംഗം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എടവാണി ഊരിലേയും ദുരിത ജീവിതം പുറത്ത് വന്നത്. മഴക്കാലത്ത് പതിവാകുന്ന ദുരിതങ്ങൾ പരിഹരിക്കാൻ സ്ഥിരം പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts