ജയ് കർണാടകയുടെ സ്ഥാപകൻ മുത്തപ്പ റായി അന്തരിച്ചു.

ബെംഗളൂരു : നഗരത്തിലെ ഒരു കാലത്തെ അധോലോക സാമ്രാജ്യത്തിൻ്റെ തലവൻ എന്ന് വിശ്വസിക്കപ്പെടുന്ന മുത്തപ്പറായി (68)അന്തരിച്ചു.

കുടലിൽ അർബുദത്തെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു അന്ത്യം.

കൊലപാതകവും ഗൂഡാലോചനയും അടക്കംഎട്ടോളം കേസുകളിൽ പ്രതിയായിരുന്നു. യു എ ഇ യിൽ ജീവിച്ചിരുന്ന റായ് നാട്ടിലേക്കുള്ള യാത്രയിൽ 2002 ൽ പിടിക്കപ്പെടുകയായിരുന്നു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

പിന്നീട് ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടു. കന്നഡ സിനിമ കഠാരി വരെ സുര സുന്ദരാംഗി, തുളു സിനിമ കാഞ്ചിൽദ ബാലെ എന്നിവയിൽ അഭിനയിച്ചു.

ഇദ്ദേഹത്തിൻ്റെ ജീവിത കഥ ആസ്പദമാക്കി രാംഗോപാൽ വർമ്മ ഒരു സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

ജയ് കർണാടക എന്ന സംഘടനയുടെ സ്ഥാപകനാണ്.

ഇന്ന് വൈകുന്നേരം ബിഡദിയിൽ സംസ്കാരം നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts