കെ.എസ്.ആർ.ടി.സി.വാടകക്കെടുത്ത് കെ.പി.സി.സിയുടെ സൗജന്യ ബസ് സർവ്വീസ്;ഇന്നലെ മാത്രം 8 ബസുകൾ മലയാളികളേയും കൊണ്ട് നാട്ടിലേക്ക്…

ബെംഗളൂരു : ലോക്ക്ഡൗൺ മൂലം കുടുങ്ങിക്കിടന്ന മലയാളികളെ അവരുടെ സ്വന്തം നാട്ടിലേക്ക് സൗജന്യമായി എത്തിക്കുക എന്നുള്ള ദൗത്യവുമായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ 8 ബസുകൾ കേരളത്തിലേക്ക് അയച്ചു.

കർണാടക ആർ.ടി.സിയിൽ നിന്ന് 41 രൂപ നിരക്കിൽ വാടകക്കെടുത്ത 5 ബസുകൾ നാട്ടിലേക്ക് തിരിച്ചു.

വാളയാർ വഴി എറണാകുളത്തേക്ക് 2 ബസുകൾ, കുമളി വഴി കോട്ടയം, പത്തനംതിട്ട, മഞ്ചേശ്വരം വഴി കാസർകോട് എന്നിവിടങ്ങളിലേക്ക്്  ഓരോ ബസ് വീതം എന്നിങ്ങനെയായിരുന്നു ഇന്നലത്തെ സർവീസ്. 135 പേർ ഇതിൽ യാത്ര ചെയ്തു.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

പുറമെ കേരള സമാജം വഴി ബുക്ക് ചെയ്ത 3 സ്വകാര്യ ബസുകളും കെ.പി.സി.സി ഏറ്റെടുത്ത് സൗജന്യ സർവ്വീസ് ആക്കി മാറ്റി, ഇതിൽ 75 പേർക്ക് വാളയാർ കുമളി ചെക്ക് പോസ്റ്റുകളിൽ എത്താൻ കഴിഞ്ഞു.

ആകെ 210 പേരെയാണ് നാട്ടിലെത്തിക്കുന്നത്.

കഴിഞ്ഞ ആഴ്ച സർവ്വീസ് നടത്തിയത് അടക്കം ഇതു വരെ 9 സർവീസുകൾ കെ. പി.സി.സി നടത്തിക്കഴിഞ്ഞു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

രണ്ട് സംസ്ഥാനത്തേയും പാസ് ഉള്ളവർക്ക് Help line No : 7531888888,9120777777 നമ്പറിൽ ബന്ധപ്പെടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts