ബെംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ വഴിത്തിരിവ്. കേസിൽ രണ്ട് പേർ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കർണാടകത്തിലെ ഹസൻ സ്വദേശിയാണ് സാക്കിർ. ഇരുവരും അറസ്റ്റിലായത് കേരള കർണാടക അതിർത്തിയായ ബെള്ളാരയിൽ നിന്നാണ്, സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്‍പി അറിയിച്ചു. പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന കേരള രജിസ്ട്രേഷനുള്ള ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. കേരളാ രജിസ്ട്രേഷൻ ബൈക്കുകളിലാണ് പ്രതികളെത്തിയതെന്നാണ് ദൃക്സാക്ഷികൾ…
Read MoreMonth: July 2022
കടുവയുടെ ഒ.ടി.ടി റിലീസ് തടയണം: പുതിയ പരാതിയുമായി കുറുവച്ചന്‍
കൊച്ചി: ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ജൂലൈ ഏഴിനായിരുന്നു പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ട് ചിത്രം കടുവ തിയേറ്ററുകളില്‍ എത്തിയത്. മികച്ച വിജയം നേടിയ ചിത്രം ഇപ്പോൾ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. അതെസമയം ചിത്രത്തിനെതിരെ വീണ്ടും ജോസ് കുരുവിനാക്കുന്നേല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കടുവ എന്ന സിനിമയുടെ കഥ തന്റെ ജീവിതകഥയാണെന്നും ഈ ചിത്രം പുറത്തിറങ്ങിയാല്‍ അത് തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുമെന്നും പാലാ സ്വദേശി കുറുവച്ചന്‍ എന്ന് വിളിപ്പേരുള്ള ജോസ് കുരുവിനാക്കുന്നേല്‍ ആരോപിച്ചിരുന്നു. ഒടുവില്‍ സെന്‍സര്‍ ബോഡിന്റെ നിര്‍ദേശപ്രകാരം കടുവാക്കുന്നില്‍ കുറുവച്ചന്‍ എന്ന പേര്…
Read Moreയുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാര കൊലക്കേസ് : പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ അടങ്ങുന്ന 6 പേർ കൂടി കസ്റ്റഡിയിൽ
ബെംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ ആറ് പേർ കൂടി കസ്റ്റഡിയിലായെന്ന് പൊലീസ്. എല്ലാവരും പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് റിപ്പോർട്ട് ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം 21 ആയി ഉയർന്നു. കേരളാ ബന്ധമുള്ളവരാണ് പ്രതികളെന്ന നിഗമനത്തിലാണ് പൊലീസ്. കേരളാ രജിസ്ട്രേഷൻ ബൈക്കുകളിലാണ് പ്രതികളെത്തിയതെന്നാണ് ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിലേക്ക് നീളുകയാണ്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗ്ലൂരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നൽകണമെന്ന് കർണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജസ്ഥാനിലെ…
Read Moreമലയാളി യുവാവിന്റെ വധശ്രമവും കള്ളക്കേസും 3 പേർ അറസ്റ്റിൽ
ബെംഗളൂരു: കേരളത്തിലെ തൃശൂർ ജില്ലയിലെ ആരാധനാഗ്രൂപ്പിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട മലയാളിയെ വധിക്കാനും മറ്റൊരാളെ ലഹരിക്കേസിൽ കുടുക്കാനും ശ്രമിച്ച പോലീസ് ഇൻസ്‌പെക്ടർ അടക്കം 3 പേർ കർണാടകയിൽ അറസ്റ്റിലായി. സജു ഫ്രാൻസിസ് എന്നയാളെ കൊലപ്പെടുത്താനും അജീൽ എന്നായാളെ കഞ്ചാവ് കേസിൽ പെടുത്താനും ശ്രമിച്ച കേസിൽ ആണ് ഇവർ അറസ്റ്റിൽ ആയത്. കർണാടക റിസർവ് പോലീസ് എസ്. ഐ വിൽസൻ ജെയിംസ്, അലക്സാണ്ടർ, അഫ്രോസ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. അജീലിനെ കുടുക്കാനായി വിൽസന് അലക്സാണ്ടർ 1 ലക്ഷം രൂപ നൽകിയതായും സജുവിനെ കൊലപ്പെടുത്താൻ ബെംഗളൂരുവിലെ…
Read Moreബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വനിത അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി മരുന്ന് വേട്ട. 30 കോടിയുടെ ഹെറോയിനുമായി സാംബിയ സ്വദേശിയായ യുവതി അറസ്റ്റിൽ. ഇവരുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ 4.5 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ പിടികൂടിയത്.ആഡിസ് അബാബയിൽ നിന്ന് എത്യോപ്യ വിമാനത്തിലാണ് യുവതി ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. അഡീസ് അബാബാ വിമാനത്താവളത്തിൽ നിന്ന് ഏജന്റുമാരാണ് ഹെറോയിൻ അടങ്ങിയ ബാഗ് കൈമാറിയതായി യുവതി നൽകിയ മൊഴി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില വൻ സംഘങ്ങളാണ് മയക്കുമരുന്ന് കടത്തലിന് പിന്നിലെന്നാണ് ഡി.ആർ.ഐ. ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.…
Read Moreനെക്സ്റ്റ് ജെൻ കപ്പിൽ അഭിമാനപോരാട്ടം കാഴ്ച വച്ച് ബെംഗളൂരു എഫ് സി
നെക്സ്റ്റ് ജെൻ കപ്പിൽ ബെംഗളൂരു എഫ് സിയുടെ ഗംഭീര പ്രകടനം. ഇന്ന് പ്രീമിയർ ലീഗിലെ വമ്പൻമാരായ ലെസ്റ്റർ സിറ്റിയുടെ യുവടീമിനെ നേരിട്ട ബെംഗളൂരു എഫ് സി 6-3ന്റെ പരാജയം നേരിട്ടെങ്കിലും അവരുടെ പോരാട്ടം ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനം ഉയർത്തി. ആദ്യ 60 മിനുട്ടിൽ 6 ഗോളുകൾക്ക് പിറകിൽ പോയ ബെംഗളൂരു എഫ് സി അവിടെ നിന്ന് തിരിച്ചടിച്ചാണ് കളി 6-3 എന്നാക്കിയത്. 67ആം മിനുട്ടിൽ ശിവശക്തിയിലൂടെ ബെംഗളൂരു എഫ് സിയുടെ ആദ്യ ഗോൾ. ഈ ഗോൾ വീണ് നിമിഷങ്ങൾക്ക് അകം ബെംഗളൂരു എഫ് സി…
Read Moreപ്രധാനമന്ത്രിയെ വധിക്കാൻ ശ്രമം, പാട്നയിൽ മൂന്നിടങ്ങളിൽ എൻഐഎ റെയ്ഡ്
പാട്ന : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനും രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ശ്രമം നടത്തിയതുമായി ബന്ധപ്പെട്ട് പാട്നയിൽ മൂന്നിടത്ത് എൻഐഎ റെയ്ഡ് നടത്തി. ഭീകര പ്രവർത്തനങ്ങളുമായി പങ്കുള്ളതായി സംശയമുള്ള മൂന്ന് പേരുടെ വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് രാവിലെയാണ് എൻഐഎ സംഘം തെരച്ചിൽ നടത്തിയത്. ദർബംഗ സ്വദേശികളായ നൂറുദ്ദീൻ, സനാവുല്ല, മുസ്തഖീം എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. നൂറുദ്ദീനെ അടുത്തിടെ ലഖ്നൗവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു . ഇയാൾ പാട്നയിലെ ജയിലിലാണ്. അതേസമയം സനാവുല്ലയും മുസ്തഖീമും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ഇവരുമായി ബന്ധമുള്ള ആളുകളുടെ…
Read Moreയുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ മതതീവ്രവാദികളെന്ന് കേന്ദ്രമന്ത്രി
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കേരളത്തിൽ എസ്ഡിപിഐ, പിഎഫ്ഐ സംഘടനകൾക്ക് പിന്തുണ നൽകുന്നുണ്ട്, കർണാടകയിൽ പ്രതിപക്ഷ പാർട്ടിയും അവരെ പിന്തുണയ്ക്കുന്നു. കോൺഗ്രസ് സർക്കാരിൽ മുഖ്യമന്ത്രിയായിരിക്കെ, സിദ്ധരാമയ്യ എസ്ഡിപിഐ പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിച്ചു, അങ്ങനെ അവരുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ടു തുടങ്ങിയ ആരോപണങ്ങൾ പ്രഹ്ലാദ് ജോഷി ഉന്നയിച്ചു. കൊലപാതകം തങ്ങളുടെ സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാർക്കെതിരെ കേസെടുക്കുമെന്നും…
Read Moreബി ഡബ്ലിയൂ എസ് എസ് ബി വ്യാഴാഴ്ച ജല അദാലത്തുകൾ നടത്തും
ബെംഗളൂരു: വ്യാഴാഴ്ച രാവിലെ 9.30നും 11നും ഇടയിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബി ഡബ്ല്യു എസ് എസ് ബി ) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജല അദാലത്തുകൾ നടത്തും. വാട്ടർ ബില്ലിംഗ്, ഗാർഹിക കണക്ഷനുകൾ ഗാർഹികമല്ലാത്തവയിലേക്ക് മാറ്റുന്നതിലെ കാലതാമസം, ജലവിതരണം, സാനിറ്ററി കണക്ഷനുകൾ അനുവദിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിപാടിയിൽ പരിഹരിക്കും. ബി ഡബ്ല്യു എസ് എസ് ബി ഉപവിഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ – (തെക്ക്-2)-2, (തെക്ക്-2)-1, (തെക്ക്-പടിഞ്ഞാറ്-2)-3, (തെക്കുപടിഞ്ഞാറ് -2)-2, (തെക്കുകിഴക്ക്-1)-3, (കിഴക്ക്-2 )-3, (വടക്ക്-1)-2, (വടക്ക്-1)-2, (വടക്ക്-1)-1…
Read Moreപിതൃസ്മരണയില്‍ ഇന്ന് കര്‍ക്കിടക വാവ് ബലി
കൊച്ചി: ഇന്ന് കര്‍ക്കിടക വാവ് ബലി. പിതൃക്കളുടെ ആത്മശാന്തിയ്ക്കായി വിശ്വാസികള്‍ ഇന്ന് ബലി തര്‍പ്പണം നടത്തും. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ എല്ലാ ബലിതര്‍പ്പണ കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടും. ആലുവ മണപ്പുറത്ത് 80 ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് സജ്ജമാക്കിരിക്കുന്നത്. മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് പിതൃകര്‍മങ്ങള്‍ നടക്കുന്നത്. തിരുനെല്ലി ക്ഷേത്രത്തിലും പുലര്‍ച്ചെ മുതല്‍ വലിയ ഭക്ത ജനത്തിരക്കാണ്. കോവിഡും പ്രളയസാഹചര്യം കാരണം പൊതു ഇടങ്ങളില്‍ ബലി തര്‍പ്പണം പൊതുവേ ഉണ്ടായിരുന്നില്ല.
Read More