ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടി അപർണ ബാലമുരളി, മികച്ച നടനുള്ള പുരസ്കാരം 2 പേർ പങ്കിട്ടു

ന്യൂഡൽഹി : 68 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടു. മികച്ച നടിയായി അപർണ ബാലമുരളിയെ തിരഞ്ഞെടുത്തു. സുരായി പോട്രിലെ അഭിനയത്തിനാണ് സൂര്യയും അപർണയും പുരസ്കാരത്തിനു അർഹരായത്. സുരയ് പോട്രി തന്നെയാണ് മികച്ച ചിത്രവും. മികച്ച സംവിധായകൻ സച്ചി, ചിത്രം അയ്യപ്പനും കോശിയും. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടൻ പുരസ്കാരം ബിജു മേനോൻ കരസ്ഥമാക്കി. മികച്ച ഗായിക നഞ്ചിയമ്മ, ചിത്രം അയ്യപ്പനും കോശിയും. തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചിത്രം. കാവ്യാ…

Read More

ഫോട്ടോഗ്രാഫറെ മുൻ ഭർത്താവ് വെടിവെച്ച് കൊന്നു; പിന്നാലെ ആത്മഹത്യ

ഷിക്കാഗോ: പാക്കിസ്ഥാൻ വംശജയും അമേരിക്കൻ ഫോട്ടോഗ്രാഫറുമായ സാനിയ ഖാനെ മുൻ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഷിക്കാഗോയിലെ അവരുടെ അപ്പാർട്മെന്റിൽ വെച്ചാണ് റഹീൽ അഹമ്മദ് സാനിയക്ക് നേരെ വെടിവെച്ചത്. ഇവരുടെ തലയ്ക്കു പിന്നിലാണ് വെടിയേറ്റത്.റഹീല്‍ അഹമ്മദ് സാനിയയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സാനിയയുടെ കിടപ്പു മുറിയിൽ തലയ്ക്ക് വെടിയേറ്റ് കിടക്കുന്ന നിലയിലാണ് റഹീൽ അഹമ്മദിനെ പൊലീസ് കണ്ടെത്തിയത്. ഇയാളുടെ കയ്യിൽ വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും ആത്മഹത്യകുറിപ്പും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഈ വർഷം മേയിൽ ഇരുവരുടെയും വിവാഹബന്ധം…

Read More

ഗർഭിണിയായ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു, ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ

ഹൈദരാബാദ് : നാല് മാസം ഗർഭിണിയായ സ്ത്രീയെ ഭർതൃമാതാവ് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. മകൻ പ്രണയിച്ച് വിവാഹം ചെയ്തതിനാൽ മരുമകളോട് കടുത്ത വിദ്വേഷം ഉണ്ടായിരുന്ന ഇവർ മരുമകളെ ഗർഭിണിയായിരിക്കെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ദില്ലയിലെ നിസാംസാഗർ മണ്ഡലത്തിൽ ജൂലൈ 17നാണ് ക്രൂരമായ ഈ സംഭവം നടന്നത്. ആക്രമണത്തിൽ യുവതിക്ക് 50 ശതമാനം പൊള്ളലേറ്റ യുവതിയുടെ ഗർഭം അലസുകയും ചെയ്തു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ…

Read More

ആർടിസി ടൂർ പാക്കേജ് നാളെ ആരംഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ സോമനാഥപുര – തലക്കാട് – മധ്യരംഗ-ബരാചുക്കി – ഗംഗനചുക്കി ടൂർ പാക്കേജ് നാളെ മുതൽ. ശനി, ഞായർ ദിവസങ്ങളിൽ എക്സ്പ്രസ്സ് ബസിൽ ആണ് ഭക്ഷണം ഉൾപ്പെടെയുള്ള ടൂർ പാക്കേജ്. മുതിർന്നവർക്ക് 400 രൂപയും കുട്ടികൾക്ക് 250 രൂപയും ആണ് ടിക്കറ്റ് നിരക്ക്. ആദ്യ യാത്ര നാളെ രാവിലെ 6.30ന് മജസ്റ്റിക് ബസ് ടെർമിനലിൽ നിന്നും പുറപ്പെടും. രാത്രി 9 മണിക്ക് ഗംഗനചുക്കിയിൽ നിന്നും മടങ്ങും.

Read More

പ്രധാനമന്ത്രി 4 ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു: വൈറൽ ആയി വീഡിയോ 

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു. ഉദ്ഘാടനം ചെയ്ത് വെറും 4 ദിവസങ്ങൾക്കു ശേഷമാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നത്. തകർന്ന റോഡിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂലായ് 16നാണ് ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത്. 8000 കോടി രൂപ രൂപയാണ് ചെലവാക്കിയാണ് ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേ നിർമിച്ചത്. https://twitter.com/ManhasSoni/status/1550105568966238208?cxt=HHwWgICzqauzioMrAAAA എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇത് തകർന്നു. എക്സ്പ്രസ് വേയുടെ വിവിധ ഇടങ്ങളിൽ…

Read More

മദ്യപിച്ച് എത്തി ‘റോക്കി ഭായ്’ ചമഞ്ഞ് ഭാര്യയെ മര്‍ദ്ദിച്ചിരുന്ന യുവാവ് അറസ്റ്റില്‍

ഇടുക്കി: മദ്യപിച്ച് കഴിഞ്ഞാൽ, കെ.ജി.എഫ്. സിനിമയിലെ റോക്കി ഭായ് ആണ് താനെന്ന് പറഞ്ഞ് ഭാര്യയെ മർദ്ദിച്ചിരുന്ന യുവാവ് അറസ്റ്റിൽ. അണക്കര പുല്ലുവേലിൽ ജിഷ്ണുദാസ് എന്ന ഉണ്ണിയെയാണ് (27) വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണുമാന്തിയന്ത്രം ഉടമയും ഡ്രൈവറുമാണ് ജിഷ്ണുദാസ്. ജിഷ്ണുദാസ് ജൂലൈ 19-ന് രാത്രിയിലും മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിച്ചു. കൈയിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് മുഖത്ത് ഇടിച്ചതിനാൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് വീട്ടിലെത്തിയ ഭാര്യാപിതാവിന്റെ മുന്നിലും ഇയാൾ യുവതിയെ മർദ്ദിച്ചെന്നും കഴുത്തിൽ കുത്തിപ്പിടിച്ചെന്നും പരാതിയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

പൂർണ നഗ്നനായി ഫോട്ടോഷൂട്ട്, വൈറൽ ചിത്രങ്ങളുമായി രൺവീർ സിംഗ്

വസ്ത്രധാരണം കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന താരമാണ് രണ്‍വീര്‍ സിംഗ്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേപ്പര്‍ മാഗസിനുവേണ്ടി പൂര്‍ണ നഗ്നനായാണ് താരം പോസ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. ബോളിവുഡിലെ അവസാനത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന അടിക്കുറിപ്പോടുകൂടിയാണ് മാസിക താരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. രണ്‍വീറിന്റെ ചിത്രങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിസ്‌ക് ഏറ്റെടുക്കാന്‍ ഭയമില്ലാത്ത വ്യക്തിയെന്നും വ്യത്യസ്തനെന്നും നിരവധി പേര്‍ താരത്തെ അഭിനന്ദിച്ചു. എന്നാല്‍ മറ്റ് ചിലര്‍ ചിത്രങ്ങള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകളും…

Read More

ബൈക്ക് യാത്രയിൽ ഹെൽമെറ്റിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന വീഡിയോ പുറത്ത് വിട്ട് ബെംഗളൂരു പോലീസ്

ബെംഗളൂരു: ബൈക്ക് യാത്രികർക്ക് ഹെൽമറ്റിന്റെ പ്രധാന്യം എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബെംഗളൂരു പോലീസ്. ബൈക്കിൽ സഞ്ചരിക്കുന്ന ആൾ തെറിച്ചുവീണ് ബസിന്റെ ടയറുകൾക്കടിയിലേക്ക് വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതും ആണ് വീഡിയോയിൽ കാണിക്കുന്നത്. ‘നല്ല നിലവാരമുള്ള ഐഎസ്‌ഐ മാർക്ക് ഹെൽമറ്റ് ജീവൻ രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണർ ബി.ആർ.രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററിൽ പങ്കിട്ടത്. വീഡിയോയിൽ അപകടത്തിൽപ്പെടുന്ന ബൈക്ക് യാത്രികൻ 19-കാരനായ അലക്‌സ് സിൽവ പെരസ് ആണെന്ന് തിരിച്ചറിഞ്ഞു. ഒരു വളവിൽ എതിർവശത്ത് നിന്ന് വരുന്ന…

Read More

മസൂദിനെ കൊലപ്പെടുത്തിയത് ചതിയിൽപ്പെടുത്തി

ബെംഗളൂരു: സുള്ള്യ മൊഗ്രാൽപുത്തൂർ സ്വദേശി മുഹമ്മദ് മസൂദിനെ നിസാര തർക്കത്തിന്റെ പേരിൽ സുള്ള്യയിൽ കൊലപ്പെടുത്തിയത് വർഗീയ കലാപം ലക്ഷ്യമിട്ട്. ചൊവ്വാഴ്ച വൈകീട്ടുണ്ടായ ചെറിയ പ്രശ്‌നം പറഞ്ഞുതീർക്കാനെന്ന് ധരിപ്പിച്ച് സുഹൃത്ത് ഷാനിഫ് വഴി വിളിച്ചുവരുത്തിയ ശേഷം മറഞ്ഞിരുന്ന ബജ്റംഗ്ദൾ പ്രവർത്തകർ മസൂദിന് നേരേ മാരകായുധങ്ങളുമായി ചാടിവീഴുകയായിരുന്നു. സംഭവത്തിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുള്ള്യ താലൂക്കിലെ കളഞ്ചയിൽ വച്ചാണ് മസൂദിന് നേരെ ആക്രമണമുണ്ടായത്. കളഞ്ചയിൽ വല്യുമ്മയുടെ വീട്ടിലാണ് മസൂദ് താമസിച്ചിരുന്നത്. സെന്ററിങ് തൊഴിലാളിയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ അഭിലാഷ് എന്ന ബജ്‌റംഗദളുകാരനും മസൂദും തമ്മിൽ…

Read More

സ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ സാധിക്കില്ല; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ മിക്‌സഡാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിനോട് പ്രതികരിച്ചത് കൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. സ്‌കൂളുകൾ മിക്‌സഡ് ആക്കണമെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ തീരുമാനം പരിഗണിച്ച് മാത്രമേ ആവുകയുള്ളൂവെന്നും വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ പഠനം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സ്വകാര്യ സ്‌കൂളുകളിൽ ഉൾപ്പടെ ഉത്തരവ് നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്‌സ്ഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വിദ്യാഭ്യാസ…

Read More
Click Here to Follow Us