കോടികൾ ചെലവഴിച്ച് 7 വർഷത്തോളം ചികിത്സ, എന്നിട്ടും മരണം വഴി മാറിയില്ല

ബെംഗളൂരു: സ്വകാര്യ ആശുപത്രിയിൽ 7 വർഷത്തോളമുള്ള ചികിത്സ ഫലം കണ്ടില്ല. കോമയിൽ ആയിരുന്ന ഡൽഹി സ്വദേശി മരിച്ചു. ഐടി കമ്പനി ജീവനക്കാരി പൂനം റാണയാണ് മരിച്ചത്. ഭർത്താവ്, രജീഷ് നായർ. 2015 ഒക്ടോബർ 2 ന് വേദനയെ തുടർന്നാണ് പൂനം ആശുപത്രിയിൽ എത്തിയത്. ചികിത്സക്കിടെ കോമ അവസ്ഥയിൽ ആവുകയാണ്. 7 വർഷം ആയിട്ടുള്ള ചികിത്സയ്ക്കായി ആശുപത്രി നൽകിയ ബില്ല് 9.5 കോടി രൂപയാണ്. ഇതിൽ 2 കോടി മാത്രമാണ് നിലവിൽ അടച്ചത്.

Read More

യാത്രക്കാരെ ആക്രമിച്ച് കവർച്ച പതിവാകുന്നു 

ബെംഗളൂരു: സാറ്റലൈറ്റ് ബസ് ടെർമിനലിൽ പുലർച്ചെ എത്തുന്ന യാത്രക്കാരെ ആക്രമിച്ച് കവർച്ചക്കാർ. ബാഗ് തട്ടിപ്പറിക്കുക, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മൊബൈൽ ഫോണും കവരുക തുടങ്ങിയ അതിക്രമങ്ങൾ പതിവാവുകയാണ് ഇവിടെ . പോലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യപ്പെട്ട് യാത്രക്കാർ പരാതി നൽകി. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന ബസുകളാണ് പുലർച്ചെ 4ന് മുൻപ് സാറ്റലൈറ്റിലെത്തുന്നത്. നേരത്തെ കവർച്ച പെരുകിയതോടെ പോലീസ് പട്രോളിങ് ഊർജിതമാക്കിയിരുന്നെങ്കിലും ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല. ഇത് കവർച്ചക്കാർക്ക് ഗുണം ചെയ്തു എന്നു പറയാം. സാറ്റലൈറ്റിൽ നിന്ന് മജസ്റ്റിക്…

Read More

വ്യവസായി മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

suicide

ബെംഗളൂരു: ചാമരാജ്പേട്ടിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ ബിസിനസ്സ് ഉടമ ജുഗരാജ് ജെയിൻ ആണ് മരണപ്പെട്ടത്. ശരീരം മുഴുവൻ കെട്ടിമുറുക്കി കഴുത്ത് മുറിച്ച നിലയിൽ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. പണവും സ്വർണവും കവർന്ന് ഇവരുടെ വീട്ടിലെ ജോലിക്കാരൻ ഒളിവിൽ ആണ് ഉള്ളത്.ഇയാൾ ജയപൂർ സ്വദേശിയാണ്.  ജയപൂർ സ്വദേശിയായ ബീജറാമിനായി ചാമരാജ്പേട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതേ ഫ്ലാറ്റിൽ താമസിച്ചിരുന്ന ജുഗരാജിന്റെ സഹോദരനും കുടുംബവും ഗോവയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Read More

എസ്എസ്എൽസി ചോദ്യപേപ്പർ ചോർച്ച, 7 പേർ അറസ്റ്റിൽ

ബെംഗളൂരു: എസ്എസ്എൽസി ചോദ്യ കടലാസ് ചോർന്ന കേസുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ അടക്കം 7 പേർ അറസ്റ്റിലായി. കഴിഞ്ഞ മാസം 19 ന് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചതിനു ശേഷമാണ് ചോദ്യ പേപ്പർ ചോർച്ച വിവാദമാവുന്നത്. രാമനഗരിയിലെ മാഗഡിയിലെ സ്കൂളിലെ അധ്യാപകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രിൻസിപ്പൽ ചോദ്യപേപ്പർ ഷെയർ ചെയ്തതാണ് ചർച്ചയുടെ തുടക്കം. സ്കൂളിന് 100% വിജയം കൈവരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് അറസ്റ്റിലായ അധ്യാപകർ പോലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് 100% വിജയം നേടിയ സ്കൂളുകളെ ചുറ്റിപറ്റി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ് ചോദ്യപേപ്പർ കിട്ടിയ അധ്യാപകർ…

Read More

പാക്കിസ്ഥാൻ സ്ഥാപകനെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണോ? ; കെ. എസ്, ഈശ്വരപ്പ 

ബെംഗളൂരു: പാഠഭാഗ വിവാദത്തിൽ പുതിയ ചോദ്യം ഉന്നയിച്ച് കെ. എസ് ഈശ്വരപ്പ. പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ കുറിച്ചുള്ള ഭാഗം പുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യമാണ് ബിജെപി നേതാവ് കെ എസ് ഈശ്വരപ്പ ഉന്നയിച്ചത്. ആർഎസ്എസ് സ്ഥാപകൻ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് വിദ്യാർത്ഥികളിലേക്ക് കൂടുതൽ ദേശഭക്തിയും രാഷ്ട്രബോധവും പകരാനാണെന്നും ഈശ്വരപ്പ പറഞ്ഞു. പാഠപുസ്തക സമിതിയെ എതിർക്കുന്നവർ മെക്കാളെ പ്രഭുവിന്റെയും മുഗൾ രാജാക്കന്മാരുടെയും അടിമത്തത്തിൽ നിന്ന് പുറത്ത് വരണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി. ടി രവി പ്രതികരിച്ചു. പാഠപുസ്തകം…

Read More

മേരി ആവാസ് സുനോ ഇന്ന് തിയേറ്ററിൽ എത്തുന്നു

ജയസൂര്യ, മഞ്ജു വാര്യര്‍, ശിവദ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മേരി ആവാസ് സുനോ ഇന്ന് തിയറ്ററിലെത്തും. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഡോക്ടര്‍ രശ്മി പാടത്ത് എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. റേഡിയോ ജോക്കിയുടെ വേഷമാണ് ജയസൂര്യയുടേത്. വെള്ളം എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരി ആവാസ് സുനോ. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ബി. കെ ഹരിനാരായണന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ്…

Read More

ദി സർവൈവൽ ടീസർ ഏറ്റെടുത്ത് ആരാധകർ 

കൊച്ചി: നീണ്ട ഇടവേളയ്ക്കു ശേഷം നടി ഭാവന അഭിനയരംഗത്ത് സജീവമാകുന്നു. അതിജീവനത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിന്റെ ടീസറാണ് ഇപ്പോള്‍ വൈറലാകുന്നത്. പഞ്ചിങ് പാഡില്‍ കഠിന വ്യായാമത്തില്‍ ഏര്‍പ്പെടുന്ന നടിയുടെ ദൃശ്യങ്ങള്‍ പെണ്‍കരുത്തിന്റെ പോരാട്ട വീര്യത്തെ അടയാളപ്പെടുത്തുന്നു . ‘ദ സര്‍വൈവല്‍ ‘ എന്ന പേരിലുള്ള ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിനിടെ, വ്യാപകമായി പ്രചരിച്ചത്. പോരാട്ടത്തിന്റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനവും ചിത്രം നല്‍കുന്നു. മാധ്യമ പ്രവര്‍ത്തകനായ എസ്.എന്‍. രജീഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മൈക്രോ ചെക്ക് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത ദിവസം തന്നെ പ്രേക്ഷകരിലേക്ക്…

Read More

മകനൊപ്പം പരീക്ഷ എഴുതി 28 വർഷത്തിന് ശേഷം എസ്എസ്എൽസി പാസായി

ബെംഗളൂരു: കർണാടകയിൽ മകനൊപ്പം പത്താം ക്ലാസ് പരീക്ഷയെഴുതിയ പിതാവിന് മികച്ച വിജയം. 1993-94 കാലഘട്ടത്തിൽ പഠനം നിർത്തിയ റഹ്മത്തുള്ള ശേഷം പഠനം തുടരാതെ ജോലിയിലേക്ക് തിരിയുകയായിരുന്നു. 28 വർഷങ്ങൾക്ക് ശേഷം പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ റഹ്മത്തുള്ളയുടെ അധ്യാപകനും ആത്മവിശ്വാസവും ആയത് മകൻ മുഹമ്മദ് ഫർഹാൻ ആണ്. ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷയ്ക്ക് തയ്യാറെടുത്ത ഫർഹാൻ തനിക്കൊപ്പം പരീക്ഷയെഴുതാൻ ഉപ്പയേയും നിർബന്ധിക്കുകയായിരുന്നു. മകന്റെ പിന്തുണയിൽ വർഷങ്ങൾക്ക് മുമ്പ് പഠനം തുടരാൻ റഹ്മത്തുള്ളയും തയ്യാറായി. ഒടുവിൽ ഫലം വന്നപ്പോൾ 625 ൽ 333 മാർക്ക് വാങ്ങി റഹ്മത്തുള്ള…

Read More

നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും പുറത്ത് ഇറങ്ങി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

ബെംഗളൂരു: ഉഡുപ്പി ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍തെന്നിയ എഴുപതുകാരന്‍ തെറിച്ചുവീഴാതിരിക്കാന്‍ ബോഗിയുടെ പ്രവേശനകവാടത്തിലെ ഇരുമ്പ് പിടിയില്‍ തൂങ്ങിപ്പിടിച്ചു. ഒടുവില്‍ വയോധികനെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. പെര്‍ഡൂര്‍ സ്വദേശിയായ കുട്ടി കുണ്ടാര്‍ (70) മുംബൈയിലേക്കുള്ള മകളെ യാത്രയാക്കാന്‍ ഇന്ദ്രാലിയിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ബാഗുകള്‍ ട്രെയിനിന് അകത്തുവെച്ച ശേഷം ഇറങ്ങുമ്പോൾ ട്രെയിന്‍ നീങ്ങിത്തുടങ്ങി. കുണ്ടാര്‍ വീഴാതിരിക്കാന്‍ ബോഗിയുടെ പ്രവേശന കവാടത്തിലെ നീളമുള്ള ഇരുമ്പ് പിടിയില്‍ മുറുകെ പിടിച്ചു. 30 മീറ്ററോളം ദൂരത്തേക്ക് കുട്ടി കുണ്ടാര്‍ കമ്പിയിൽ തൂങ്ങി പിടിച്ച്…

Read More

ടിപ്പു സുൽത്താൻ കൊട്ടാരവും വിവാദത്തിലേക്ക്

ബെംഗളൂരു: കർണാടകയിലെ ടിപ്പു സുൽത്താൻ കൊട്ടാരവും വിവാദത്തിലേക്ക്.ജ്ഞാനവാപി മസ്ജിദ്, കുത്തബ് മിനാർ വിവാദങ്ങൾക്ക് പിന്നിൽ പുതിയ അവകാശവാദവുമായി ഹിന്ദുത്വ സംഘടനകളുടെ രംഗപ്രവേശം. ക്ഷേത്ര ഭൂമി കയ്യേറിയാണ് ടിപ്പു സുൽത്താൻ കൊട്ടാരം പണി കഴിപ്പിച്ചതെന്ന് ഹിന്ദു ജനജാഗ്രുതി സമിതിയുടെ ആരോപണം. കൊട്ടാരം ഭൂമിയുടെ സർവേ നടത്തണമെന്ന് ഹിന്ദു ജനജാഗ്രുതി സമിതിയുടെ വക്താവായ മോഹൻ ഗൗഡ ആവശ്യപ്പെട്ടു. ബെംഗളൂരുവിലെ ടിപ്പു സുൽത്താൻ കൊട്ടാരത്തെ കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ട്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് ക്ഷേത്ര ഭൂമി കയ്യേറിയാണ് കൊട്ടാരം നിർമ്മിച്ചത്. കൊട്ടാരത്തിൽ വേദങ്ങൾ പഠിപ്പിച്ചിരുന്നു എന്നാണ് ചിലർ പറയുന്നത്.…

Read More
Click Here to Follow Us