എസ്എസ്എൽസി ചോദ്യപേപ്പർ ചോർച്ച, 7 പേർ അറസ്റ്റിൽ

ബെംഗളൂരു: എസ്എസ്എൽസി ചോദ്യ കടലാസ് ചോർന്ന കേസുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ അടക്കം 7 പേർ അറസ്റ്റിലായി. കഴിഞ്ഞ മാസം 19 ന് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചതിനു ശേഷമാണ് ചോദ്യ പേപ്പർ ചോർച്ച വിവാദമാവുന്നത്.

രാമനഗരിയിലെ മാഗഡിയിലെ സ്കൂളിലെ അധ്യാപകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രിൻസിപ്പൽ ചോദ്യപേപ്പർ ഷെയർ ചെയ്തതാണ് ചർച്ചയുടെ തുടക്കം.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

സ്കൂളിന് 100% വിജയം കൈവരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് അറസ്റ്റിലായ അധ്യാപകർ പോലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് 100% വിജയം നേടിയ സ്കൂളുകളെ ചുറ്റിപറ്റി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്

ചോദ്യപേപ്പർ കിട്ടിയ അധ്യാപകർ ഇത് ചില മാധ്യമ പ്രവർത്തകർക്ക് കൊടുത്ത് പണം തട്ടിയതായി പ്രിൻസിപ്പൽ മൊഴി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts