ആർ ടി സി പീനിയ റിസർവേഷൻ കൗണ്ടർ ഇന്ന് മുതൽ

ബെംഗളൂരു: കേരള ആർ ടി സി യുടെ പീനിയ റിസർവേഷൻ കൗണ്ടർ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. രാവിലെ 7 മണി മുതൽ രാത്രി 9.30 വരെ റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കും. ആദ്യ ഘട്ടത്തിൽ മൂന്നു ബസ് സർവീസുകളാണ് പീനിയയിൽ നിന്നും പുറപ്പെടുന്നത്. കണ്ണൂർ എക്സ്പ്രസ്സ്‌, തിരുവനന്തപുരം സ്‌കാനിയ, തൃശൂർ ഡീല ക്സ് എന്നിവയാണ് ഇന്ന് സർവീസ് തുടങ്ങുന്നത്. ബെംഗളൂരുവിന്റെ വടക്കൻ മേഖലയിൽ ഉള്ളവരാണ് കൂടുതലും പീനിയയിലെ സർവീസ് ആശ്രയിക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 2 വർഷക്കാലം പീനിയ സർവീസ് മുടങ്ങി കിടക്കുകയായിരുന്നു.

Read More

ബസവരാജ് ഹൊറട്ടി ബിജെപി യിലേക്ക്

ബെംഗളൂരു: നിയമ നിർമ്മാണ കൗൺസിൽ അധ്യക്ഷനും ദൾ എംഎൽസി യുമായ ബസവരാജ് ഹൊറട്ടി ബി ജെ പി യിൽ ചേരുന്നതായി അറിയിച്ചു. ജൂലൈയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബി ജെ പി ടിക്കറ്റിൽ മത്സരിക്കാൻ ഉള്ള നീക്കത്തിലാണ് ഹൊറട്ടി. ബിജെപി യിൽ ചേരാൻ സമയം ആയിരിക്കുന്നു, എല്ലാ ബിജെപി നേതാക്കളുടെയും ആവശ്യപ്രകാരം ആണ് തന്റെ ഈ തീരുമാനം, തനിക്കു വേണ്ടിയാണ് വെസ്റ്റ് ടീച്ചേർസ് എംഎൽസി സീറ്റിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് എന്നും ബസവരാജ് ഹൊറട്ടി വ്യക്തമാക്കി. തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് യെദ്യൂരപ്പ തന്നെ വിളിച്ചു സംസാരിച്ചതായും അദ്ദേഹം…

Read More

ദീവാനരപാളയയിൽ റോഡ് നവീകരണം; കോർപ്പറേറ്റർമാർ തമ്മിൽ തർക്കം

ബെംഗളൂരു: നഗരത്തിലെ ചില റോഡുകളിലെ കുഴികൾ നന്നാക്കിയെങ്കിലും മല്ലേശ്വരത്തെ ദീവാനരപാളയത്തിൽ, മിക്ക റോഡുകളും മോട്ടോർ യോഗ്യമല്ല. പൊതുജനങ്ങളുടെ സമ്മർദത്തിന് വഴങ്ങിയും കോർപ്പറേറ്റർമാരുടെ നിർദ്ദേശാനുസരണം ഐഐഎസ്‌സിയുടെ ഡി ഗേറ്റിന് സമീപമുള്ള റോഡ് ടാർ ചെയ്തെങ്കിലും ധൃതിപിടിച്ചാണ് റോഡ് പണിതതെന്നും ഇത് റോഡിന്റെ ഗുണമേന്മ ഇല്ലാതാക്കിയെന്നും നാട്ടുകാർ പറഞ്ഞു. ഐഐഎസ്‌സിക്ക് സമീപമുള്ള റോഡ് ഉൾപ്പെടെയുള്ള പ്രദേശത്തെ റോഡ് നന്നാക്കുന്നതിന് വാർഡ് നമ്പർ 46, 36 ലെ രണ്ട് കോർപ്പറേറ്റർമാർ തമ്മിലുള്ള തർക്കം ആശങ്കാജനകമാണെന്ന് മല്ലേശ്വരം നിവാസിയായ വിവേക് ​​എം അഭിപ്രായപെട്ടു. നിരവധി ഗവേഷകരും പ്രൊഫസർമാരും ഈ പ്രദേശത്ത്…

Read More

പർദ്ദ യന്ത്രത്തിൽ കുടുങ്ങി തൊഴിലാളി മരിച്ചു

ബെംഗളൂരു: പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പർദ്ദ യന്ത്രത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ തലയ്‌ക്ക് ഗുരുതരമായി ക്ഷതമെറ്റതിനെ തുടർന്ന് യുവതി മരിച്ചു. ഗംഗോണ്ടനഹള്ളി സ്വദേശിനിയായ ഷാസിയ ബാനു (28) ആണ് ചന്ദ്ര ലേഔട്ടിലുള്ള ZS പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിൽ ജോലിക്കിടയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. യന്ത്രത്തിന് സമീപം നിൽക്കുമ്പോൾ യുവതിയുടെ പർദ്ദ  റോളറിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്. തുടർന്ന് യന്ത്രത്തിലേക്ക് വീണ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നിംഹാൻസിലേക്ക് റഫർ ചെയ്തു. എന്നാൽ നിംഹാൻസിലേക്കുള്ള…

Read More

പർദ്ദ യന്ത്രത്തിൽ കുടുങ്ങി തൊഴിലാളി മരിച്ചു

ബെംഗളൂരു: പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പർദ്ദ യന്ത്രത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ തലയ്‌ക്ക് ഗുരുതരമായി ക്ഷതമെറ്റതിനെ തുടർന്ന് യുവതി മരിച്ചു. ഗംഗോണ്ടനഹള്ളി സ്വദേശിനിയായ ഷാസിയ ബാനു (28) ആണ് ചന്ദ്ര ലേഔട്ടിലുള്ള ZS പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിൽ ജോലിക്കിടയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. യന്ത്രത്തിന് സമീപം നിൽക്കുമ്പോൾ യുവതിയുടെ പർദ്ദ  റോളറിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്. തുടർന്ന് യന്ത്രത്തിലേക്ക് വീണ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നിംഹാൻസിലേക്ക് റഫർ ചെയ്തു. എന്നാൽ നിംഹാൻസിലേക്കുള്ള…

Read More

പരീക്ഷ ബഹിഷ്കരിച്ചത് 22000 ൽ അധികം വിദ്യാർത്ഥികൾ

ബെംഗളൂരു: കര്‍ണ്ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ തുടര്‍ന്ന് 22000ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാതെ വിട്ടു നിന്നതായി റിപ്പോർട്ട്‌. 22063 വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാതെ വിട്ടു നിന്നത്. കല്‍ബുര്‍ഗി ജില്ലയില്‍ നിന്നുള്ളവരാണ് കൂടുതൽ പേരും. പരീക്ഷ ബഹിഷ്‌കരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പുന:പരീക്ഷ നടത്തേണ്ടെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാ ഹാളുകളില്‍ പ്രവേശിപ്പിക്കില്ലെന്നും, പരീക്ഷ ബഹിഷ്‌കരിക്കുന്നവര്‍ക്ക് പുന:പരീക്ഷ നടത്തില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടെ കോടതി വിധി ലംഘിച്ച്‌ ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ അനുവദിച്ച അദ്ധ്യാപകരേയും സസ്‌പെന്‍ഡ്…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (03-04-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  51 റിപ്പോർട്ട് ചെയ്തു.   50 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .46% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 51 ആകെ ഡിസ്ചാര്‍ജ് : 3904049 ഇന്നത്തെ കേസുകള്‍ : 50 ആകെ ആക്റ്റീവ് കേസുകള്‍ : 1515 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40054 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ(03-04-2022)

കേരളത്തില്‍ 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11, കണ്ണൂര്‍ 7, മലപ്പുറം 4 , കാസര്‍ഗോഡ് 4, പാലക്കാട് 3, വയനാട് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,100 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത്…

Read More

എല്ലാ ജില്ലകളിലും സമഗ്രമായ ഖരമാലിന്യ സംസ്‌കരണ യൂണിറ്റുകൾ ഉടൻ: ഈശ്വരപ്പ

ബെംഗളൂരു : കർണാടകയിലെ ഓരോ ജില്ലകളിലും സമഗ്രമായ ഖരമാലിന്യ സംസ്‌കരണ (എസ്‌ഡബ്ല്യുഎം) യൂണിറ്റുകൾ ഉറപ്പുനൽകിക്കൊണ്ട് ദക്ഷിണ കന്നഡയിലെ ഗ്രാമപഞ്ചായത്തുകൾക്ക് മാലിന്യ ശേഖരണത്തിനുള്ള 53 വാഹനങ്ങളുടെ താക്കോൽ ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ കൈമാറി. എല്ലാ ജില്ലകളിലും സമഗ്രമായ എസ്‌ഡബ്ല്യുഎം സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലാ പഞ്ചായത്തുകളിലെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർക്കും മംഗളൂരുവിലെ സമഗ്രമായ എസ്‌ഡബ്ല്യുഎമ്മുകളിൽ ഉടൻ പരിശീലനം നൽകും. നിട്ടയിലെ എംആർഎഫിലും മംഗളൂരുവിലെ സഹ്യാദ്രി കോളേജിലും ഉദ്യോഗസ്ഥർക്ക് തത്സമയ പ്രദർശനം നൽകും, ”അദ്ദേഹം…

Read More

ഹർഷയുടെ കൊലപാതകം വർഗീയതയുടെ ഭാഗം; എൻഐഎ 

ബെംഗളൂരു; ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ഹിജാബ് നിരോധനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ ഭാഗമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ലോക്കല്‍ പോലിസിന്റെ പക്കലുള്ള തെളിവുകളും രേഖകളും കൈപ്പറ്റിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എന്‍ഐഎ ഉദ്യോഗസ്ഥര്‍. വര്‍ഗീയ സംഘകര്‍ഷം ഉണ്ടാക്കിയെടുക്കാനാണ് ഹര്‍ഷയെ കൊലപ്പെടുത്തിയതെന്ന നിഗമനം എന്‍ഐഎ അവരുടെ എഫ്‌ഐആറിലും രേഖപ്പെടുത്തി. കൊലയ്ക്കുപിന്നില്‍ ഇതുപോലൊരു കാരണമുണ്ടെന്ന് ആഭ്യന്തര മന്ത്രിയും അവകാശപ്പെട്ടു. വ്യക്തിപരമായ കാരണമല്ല കൊലയ്ക്കുപിന്നിലെന്ന് ബിജെപി എംഎല്‍എ സി ടി രവിയും അറിയിച്ചിരുന്നു. ഫെബ്രുവരി 20നാണ് ബജ്‌റംഗ്ദള്‍ നേതാവായ ഹര്‍ഷ കൊല്ലപ്പെട്ടത്. അതേസമയം ഹിജാബ് നിരോധനത്തിനെതിരേ…

Read More
Click Here to Follow Us