പർദ്ദ യന്ത്രത്തിൽ കുടുങ്ങി തൊഴിലാളി മരിച്ചു

ബെംഗളൂരു: പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പർദ്ദ യന്ത്രത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ തലയ്‌ക്ക് ഗുരുതരമായി ക്ഷതമെറ്റതിനെ തുടർന്ന് യുവതി മരിച്ചു. ഗംഗോണ്ടനഹള്ളി സ്വദേശിനിയായ ഷാസിയ ബാനു (28) ആണ് ചന്ദ്ര ലേഔട്ടിലുള്ള ZS പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിൽ ജോലിക്കിടയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. യന്ത്രത്തിന് സമീപം നിൽക്കുമ്പോൾ യുവതിയുടെ പർദ്ദ  റോളറിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്. തുടർന്ന് യന്ത്രത്തിലേക്ക് വീണ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നിംഹാൻസിലേക്ക് റഫർ ചെയ്തു. എന്നാൽ നിംഹാൻസിലേക്കുള്ള…

Read More
Click Here to Follow Us