ബെംഗളൂരുവിനെ അന്താരാഷ്ട്ര സ്മാർട്ട്‌ സിറ്റിയായി വികസിപ്പിക്കും ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: അന്താരാഷ്ട്ര സ്മാര്‍ട്ട് സിറ്റിയായി ബെംഗളൂരുവിനെ വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ മെട്രോ, സബര്‍ബന്‍ റെയില്‍, റോഡുകള്‍, സാറ്റലൈറ്റ് ടൗണുകള്‍ എന്നിവ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം സാഹിത്യം, കല, സംസ്കാരം, കായികം എന്നീ മേഖലകളെയും വികസിപ്പിക്കുന്ന രീതിയിലാണ് ദീര്‍ഘകാല പദ്ധതിക്ക് തയ്യാറെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയുടെയും ഇന്ത്യയുടെയും അഭിമാനമാണ് ബെംഗളൂരുവെന്നും നഗരത്തിന്‍റെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ബൊമ്മെ വ്യക്തമാക്കി.

Read More

കേരളത്തിൽ നിന്നും ഒരു കന്നട സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ

കെജിഎഫ് ചാപ്റ്റര്‍ 2 പ്രദര്‍ശനം തുടരുകയാണ്. കളക്ഷന്‍ 600 കോടിയിലേക്കെത്തിയ സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി നിര്‍മ്മാതാവിന് നേടിക്കൊടുത്തു. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും 50 കോടി കളക്ഷന്‍ കടന്നു എന്നാണ് റിപ്പോർട്ട്‌. എന്നാല്‍ കേരളത്തില്‍ നിന്ന് കെജിഎഫ് ചാപ്റ്റര്‍ 2 ആദ്യത്തെ നാല് ദിവസങ്ങള്‍ കൊണ്ട് ചിത്രം 28 കോടിയാണ് കേരളത്തില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ നിന്നും ഒരു കന്നഡ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ കൂടിയാണിത്. ആദ്യദിനത്തില്‍ തന്നെ കെജിഎഫ് ചാപ്റ്റര്‍ 2 പഴയ റെക്കോര്‍ഡുകള്‍ തിരുത്തി…

Read More

തിരക്കൊഴിഞ്ഞ് ബസ് സർവീസുകൾ

ബെംഗളൂരു ∙ വിഷു, ഈസ്റ്റർ  അവധിക്ക്ശേഷം ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സ്വിഫ്റ്റ് ബസുകളുകളിൽ സീറ്റുകൾ കാലി. നാട്ടിൽ നിന്ന് തിരിച്ചുള്ള ബസുകളിൽ 20 വരെ തിരക്കുണ്ട്. കൂടുതൽ ബസുകൾ ഈ മാസം അവസാനം പുറത്തിറങ്ങും. എസി സെമി സ്‌ളീപ്പർ ബസുകളും നോൺ എസി ഡീലക്സ് ബസുകളുമാണ് ഇനി സംസ്ഥാനാന്തര സർവീസിനായി പുതുതായി എത്തുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് കേരള ആർടിസി സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി രാജേന്ദ്രൻ അറിയിച്ചു. 7 വർഷം സർവീസ് പിന്നിട്ട ഡീലക്സ്, എക്സ്പ്രസ് ബസുകൾക്ക് പകരമാണ്…

Read More

നഴ്സറി സ്കൂളിൽ ടീ ടൈമിൽ കഴിക്കാൻ കൊണ്ട് വന്നത് മദ്യം

നഴ്സറി സ്കൂളിലെ ടീ ടൈമില്‍ കഴിക്കാനായി കുട്ടികള്‍ ചെറുവിഭവങ്ങളും ജ്യൂസുമൊക്കെ കൊണ്ടുവരുന്നത് എല്ലാ നാട്ടിലും പതിവുള്ള ഒന്നാണ്. ഇങ്ങിനെ കൊണ്ടവരുന്ന വിഭവങ്ങള്‍ കുട്ടികള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്യും. എന്നാല്‍, കൂട്ടുകാര്‍ക്ക് പങ്കുവെക്കാനായി മദ്യം കൊണ്ടുവരുന്ന സംഭവം ലോകത്തുതന്നെ ആദ്യമായിട്ടായിരിക്കും. അമേരിക്കയിലെ മിഷിഗനിലെ ഗ്രാന്‍ഡ് റിവര്‍ അക്കാദമിയിലാണ് സംഭവം. ടീ ടൈമില്‍ ഒരുകുട്ടി മറ്റുള്ളവര്‍ക്ക് കടലാസുകപ്പില്‍ എന്തോ ഒഴിച്ചുകൊടുക്കുന്നത് അധ്യാപികയുടെ ശ്രദ്ധയിൽ പെട്ടു. പരിശോധിച്ചപ്പോഴാണ് മനസിലായത് മെക്സിക്കന്‍ മദ്യമായ ടെക്വിലയാണ് അതെന്ന്. ചവര്‍പ്പില്ലാത്ത മദ്യമായതിനാല്‍ അതിനകം നാലുകുട്ടികള്‍ കടലാസുകപ്പില്‍ പകര്‍ന്ന മദ്യം കഴിച്ചിരുന്നു. സ്കൂൾ അധികൃതര്‍…

Read More

ഭാര്യയെ ഭർത്താവ് ക്രൂരമായി കുത്തി കൊന്നു

ബെംഗളൂരു: ഭാര്യ അശ്ലീല സിനിമയില്‍ അഭിനയിച്ചുവെന്ന സംശയത്തെ തുടർന്ന് യുവാവ് മക്കളുടെ മുന്നില്‍ വെച്ച്‌ യുവതിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറായ ജഹീര്‍ പാഷയാണ് വെറുമൊരു സംശയത്തിന്റെ പേരില്‍ ഭാര്യ മുബീനയെ ക്രൂരമായി കൊലപ്പെടുത്തിയത്. ജഹീര്‍ പാഷ അശ്ലീല സിനിമയ്ക്ക് അടിമയാണ്. രണ്ട് മാസം മുമ്പ് ഇയാള്‍ ഒരു അശ്ലീല സിനിമ കാണുകയും അതിലെ സ്ത്രീ ഭാര്യ മുബീന ആണെന്ന് സംശയിക്കുകയും ചെയ്തു. തുടര്‍ന്ന് അവളുടെ വിശ്വസ്തതയെ സംശയിച്ച്‌ അയാള്‍ ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങി. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.30 മണിയോടെയാണ്…

Read More

അപകടത്തിൽ പരിക്കേറ്റവർക്ക് സ്വന്തം വാഹനം വിട്ടു നൽകി കേന്ദ്രമന്ത്രി

ബെംഗളൂരു: കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭാ കരന്തലജെ തന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ വിട്ടു നല്‍കി മാതൃകയായി. തന്റെ കണ്‍മുന്നില്‍ വച്ച്‌ ഒരു റോഡപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ താന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ വിട്ടു നല്‍കിയ കേന്ദ്ര മന്ത്രിയാണ് ഇപ്പോൾ വാര്‍ത്തകളിലെ താരം. തന്റെ വാഹനം വിട്ടുനല്‍കിയ മന്ത്രി, ഒരു ബൈക്കിലാണ് പിന്നീട് യാത്ര തുടര്‍ന്നത്. അതുവഴി വന്ന ഒരു ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ കയറി യാത്ര തുടരുകയായിരുന്നു മന്ത്രി. കര്‍ണാടകയിലാണ് സംഭവം. സ്‌കോഡ കുഷാഖും ടൊയോട്ട…

Read More

ദമ്പതികൾക്ക് വിവാഹ സമ്മാനം ചെറുനാരങ്ങ

വിപണിയില്‍ നാരങ്ങയുടെ വില കുതിച്ചുയര്‍ന്നതോടെ പലരും വിവാഹസമ്മാനമായി നൽകുന്നത് ഇപ്പോൾ ചെറുനാരങ്ങയാണ്. ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു വരന് തന്റെ വിവാഹ ചടങ്ങിനിടെ സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ സമ്മാനമായി നല്‍കിയത് നാരങ്ങയാണ്. ഗുജറാത്തിലെ രാജ്‌കോട്ടിലെ ധരോജിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍, ഒരു കൂട്ടം സുഹൃത്തുക്കള്‍ നാരങ്ങ നിറച്ച കവറുകള്‍ സമ്മാനമായി നല്‍കുകയായിരുന്നു. ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ് വിപണിയിൽ. ഈ സീസണിലാണെങ്കില്‍ നാരങ്ങയ്ക്ക് നല്ല ചിലവുമാണ്. ഹല്‍ദി ചടങ്ങിനിടെയാണ് വരന്  സമ്മാനമായി നാരങ്ങ ലഭിച്ചത്. ഈ ചൂട് കാലത്ത് നാരങ്ങയ്ക്ക് നല്ല ഡിമാന്‍ഡാണ്. രാജ്‌കോട്ടില്‍ നാരങ്ങയുടെ…

Read More

വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ബെംഗളൂരു: സെന്റ് മേരീസ് ദ്വീപിന് സമീപം മാൽപെ തീരത്ത് തിങ്കളാഴ്ച രണ്ട് വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. രാവിലെ 11.30 നും 12 നും ഇടയിൽ ബെംഗളൂരുവിലെ ജികെവികെ ക്യാമ്പസിൽ നിന്ന് 60 ഓളം വിദ്യാർത്ഥികൾ നാല് അധ്യാപകരും ഒരു ടൂർ ഗൈഡിനുമൊപ്പം ദ്വീപിലെത്തിയപ്പോഴാണ് സംഭവം. ഹവേരി സ്വദേശി സതീഷ് 20, ബാഗൽകോട്ട് സ്വദേശി സതീഷ് 20 എന്നിവരാണ് മരിച്ചത്. നാല് വിദ്യാർത്ഥികൾ ഒരു പാറയിൽ കയറിയത് ലൈഫ് ഗാർഡുകളുടെ ശ്രദ്ധയിൽപെട്ടയുടൻ പാറയിൽ നിന്ന് ഇറങ്ങാൻ അവരോട് വിസിൽ അടിച്ച് അഭ്യർത്ഥിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുകയും…

Read More

അസാമിൽ ദുരന്തം വിതച്ച് മഴയും കാറ്റും മിന്നലും; മരണം 20 കടന്നു

    അസം; ദുരന്തം വിതച്ച് മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും ഇടിമിന്നലും അസാമിൽ നാശം വിതച്ചു. ഇതുവരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 20 ആയതായി ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. കനത്ത മഴയില്‍ സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മാര്‍ച്ച് അവസാനം മുതല്‍ തന്നെ ശക്തിപ്രാപിച്ച കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങള്‍. അസമിലെ 22 ജില്ലകളില്‍ 1,410 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 95,239 ജനങ്ങളെ കൊടുങ്കാറ്റും ഇടിമിന്നലും നേരിട്ട് ബാധിച്ചതായാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഈ മാസം 14 മുതലാണ് കാറ്റും മിന്നലും ശക്തമായത്.  …

Read More

റൺവേയിൽ നായ്ക്കൂട്ടം; വിമാനം തലകീഴായി മറിഞ്ഞു

ബെംഗളൂരു: ജക്കൂർ എയ്റോഡ്രോമിൽ പരിശീലന വിമാനം റൺവേയിൽ ഇറങ്ങിയ ശേഷം തലകീഴായി മറിഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ ആകാശ് ജയ്സ്വാളിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന രാജ്യാന്തര സ്കൈഡൈവിങ് ചാംപ്യനായ ചെറിൽ ആൻ സ്റ്റേൺസിനും പരുക്കേറ്റു. റൺവേയിൽ നായ്ക്കളുണ്ടായിരുന്നതിനെ തുടർന്ന് അപകടം ഒഴിവാക്കാനായി പൊടുന്നനെ വെട്ടിത്തിരിച്ചതിനാലാണ് അഗ്നി ഏവിയേഷന്റെ സെസ്ന–185 വിമാനം മറിഞ്ഞതെന്നാണ് പൈലറ്റിന്റെ വിശദീകരണം. സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു.

Read More
Click Here to Follow Us