ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കാൻ നിർദേശിച്ച് കർണാടക സർക്കാർ

ബെംഗളൂരു : ഡൽഹിയിൽ ദിവസേനയുള്ള കോവിഡ് -19 കേസുകൾ വർദ്ധിച്ചതോടെ, സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കാൻ കർണാടക സർക്കാർ നിർദ്ദേശിച്ചു. “ഞങ്ങൾ ഡൽഹിയിൽ നിന്നും മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഡാറ്റ ആഴ്ചതോറും നിരീക്ഷിച്ചുവരുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ, കേസുകളുടെ എണ്ണത്തിൽ സ്ഥിരതയാർന്ന വർധനവുണ്ടായിട്ടുണ്ട്, കൂടാതെ ആശുപത്രി പ്രവേശനത്തെയും വൈറസ് ബാധയെയും കുറിച്ചുള്ള വിവരങ്ങൾ ഞാൻ തേടിയിട്ടുണ്ട്. ഞങ്ങൾ ഇന്ന് (ബുധൻ) ആരോഗ്യ വകുപ്പിന്റെ അവലോകന യോഗം നടത്തുകയാണ്, എല്ലാ വശവും ഞങ്ങൾ പരിശോധിക്കും, ”കർണാടക…

Read More

ബെംഗളൂരുവിൽ യൂബർ യാത്രാ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു : അടുത്തിടെയുണ്ടായ ഇന്ധന വില വർധനയുടെ ആഘാതത്തിൽ നിന്ന് ഡ്രൈവർമാരെ സഹായിക്കാൻ ക്യാബ് അഗ്രഗേറ്റർ സർവീസ് യൂബർ ബെംഗളൂരുവിൽ യാത്രാ നിരക്കുകൾ 10 ശതമാനം ഉയർത്തി. “ഞങ്ങൾ ഡ്രൈവർമാരുടെ ഫീഡ്‌ബാക്ക് ശ്രദ്ധിക്കുകയും ഇന്ധനവിലയിലെ നിലവിലെ വർധന ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. വരും ആഴ്‌ചകളിൽ ഞങ്ങൾ ഇന്ധന വിലയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നത് തുടരുകയും ആവശ്യാനുസരണം തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും,” ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും കേന്ദ്ര ഓപ്പറേഷൻസ് മേധാവി നിതീഷ് ഭൂഷൺ പ്രസ്താവനയിൽ പറഞ്ഞു. ക്യാബ് അഗ്രഗേറ്ററായ ഒല നിരക്ക് വർധന സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.…

Read More

അമ്മ മകന് വിഷം നൽകി, ശേഷം അമ്മയും മരിച്ചു

ചെന്നൈ : സാമ്പത്തിക പ്രയാസത്തെ തുടർന്ന് മകന് വിഷം നല്‍കിയശേഷം വീട്ടമ്മയും വിഷം കഴിച്ചു മരിച്ചു. അമ്പത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ ലതയും മകന്‍ തവജും ആണ് മരിച്ചത്. അമ്മയെ അബോധാവസ്ഥയില്‍ കണ്ട തവജ് രാവിലെ അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. അവര്‍ വന്നുനോക്കിയപ്പോള്‍ ലതയെ മരിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് തവജും അബോധാവസ്ഥയിലായി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അമ്പത്തൂര്‍ പോലീസ് കേസെടുത്തു. സാമ്പത്തിക പ്രയാസത്തെത്തുടര്‍ന്ന് ലത മകന് വിഷംനല്‍കി ജീവനൊടുക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു. സാമ്പത്തിക ഞെരുക്കം കാരണം ഇവര്‍ ഭക്ഷണത്തിനുപോലും…

Read More

കോറമംഗല– ഈജിപുര മേൽപാല നിർമാണത്തിന് പുതിയ ടെൻഡർ 

ബെംഗളൂരു: പാതിവഴിയിൽ നിലച്ച കോറമംഗല– ഈജിപുര മേൽപാല നിർമാണത്തിന് പുതിയ ടെൻഡർ വിളിക്കാൻ മന്ത്രി സഭാ യോഗത്തിൽ അനുമതി. നിലവിലെ കരാർ റദ്ദാക്കിയിരുന്നു, കൊൽക്കത്ത ആസ്ഥാനമായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് ഒരവസരം കൂടി നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും പുതിയ ടെൻഡർ വിളിച്ച് നിർമാണം ആരംഭിക്കാനാണു മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതെന്നു മന്ത്രി ജെ.സി മധുസ്വാമി അറിയിച്ചു. 204 കോടിയുടെ കരാർ തുകയ്ക്കാണു പാലം നിർമാണത്തിനു കമ്പനിക്ക് ബിബിഎംപി അനുമതി നൽകിയത്. നിർമാണ കാലാവധി 3 തവണ നീട്ടിയിട്ടും പ്രവൃത്തികൾ പൂർത്തീകരിക്കാൻ കമ്പനിക്കു കഴിയാതെ വന്നതോടെയാണു…

Read More

ഹുബ്ബള്ളി നിരോധനാജ്ഞ ഇന്ന് അവസാനിക്കും

ബെംഗളൂരു ∙ പൊലീസ് സ്റ്റേഷൻ അക്രമത്തിനു ശേഷം ഹുബ്ബള്ളി സമാധാന നിലയിലേക്ക്. നിലവിലുള്ള സ്ഥിതി ശാന്തമായതോടെ ഇവിടെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും. പ്രകോപനപരമായ വാട്സാപ് സ്റ്റാറ്റസ് ഇട്ട അഭിഷേക് ഹിരേമഠിനെയും ഇതേതുടർന്ന് ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷൻ അക്രമിച്ചതിന് അറസ്റ്റിലായ 88 പേരെയും മജിസ്ട്രേട്ട് കോടതി  ഈ മാസം 30 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രകോപന പ്രസംഗം നടത്തി അക്രമികളെ ഇളക്കിവിട്ട മൗലവി വസീമിനായി പൊലീസ് തിരച്ചിൽ തുടരുകാണ്.

Read More

സ്കൂൾ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീതയും മഹാഭാരതവും

ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീതയും മഹാഭാരതവും ഉള്‍പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സിലബസില്‍ ഉള്‍പെടുത്തുന്ന ധാര്‍മിക പഠനത്തിന്റെ ഭാഗമായാണ് ഭഗവദ്ഗീത, മഹാഭാരതം, പഞ്ചതന്ത്ര കഥകള്‍ എന്നിവ ഉള്‍പെടുത്തുകയെന്ന് മന്ത്രി വ്യക്തമാക്കി. ഭഗവദ്ഗീത, മഹാഭാരത പഠനം സ്‌കൂള്‍ സിലബസില്‍ ഉള്‍പെടുത്താനായി ബിജെപി സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനോട് എതിര്‍പുയര്‍ന്നതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ടിപ്പ് സുല്‍ത്താനെക്കുറിച്ചുള്ള ചിലത് ഒഴികെ ചരിത്രം പാഠപുസ്തകത്തില്‍ നിലനിര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

Read More

കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും, പൾസർ സുനിയുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും 

കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നടന്ന വധ​ഗൂഢാലോചനക്കേസിലും അന്വേഷണം വേഗത്തിലാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച ഹൈക്കോടതി ഇനി ദീര്‍ഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യാ മാധവനെയടക്കമുള്ളവരെ ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. സായി ശങ്കര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ഫൊറന്‍സിക് പരിശോധനാഫലവും നിര്‍ണായകമാണ്. വധഗൂഡാലോചനാക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള ഗൂ‍ഡാലോചനയ്ക്കപ്പുറത്ത് ദിലീപ് നടത്തിയ നീക്കങ്ങളാണ് അന്വേഷണ സംഘം ഇനി പരിശോധിക്കുക. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന…

Read More

പിയുസി പരീക്ഷയ്ക്കും ഹിജാബ് വിലക്ക് 

ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികളെ കര്‍ണാടകയിലെ സെക്കന്റ് പിയുസി പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന മന്ത്രി ബി സി നാഗര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികളും യൂണിഫോം നിയമങ്ങള്‍ പാലിക്കണം, ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല’- മന്ത്രി പറഞ്ഞു. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നതില്‍നിന്നു തടഞ്ഞ ശേഷം ഏപ്രില്‍ 22 മുതല്‍ മെയ് 18 വരെ കര്‍ണാടക സര്‍ക്കാര്‍,നിര്‍ണായക സെക്കന്റ് പിയുസി പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ്. 6,84,255 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഹിജാബുമായി ബന്ധപ്പെട്ട് വീണ്ടും വിവാദമുയരാനുള്ള സാധ്യത നിലനില്‍ക്കെ…

Read More

സഞ്ചാരികൾക്ക് സ്വാഗതം, മസിനഗുഡി ഒരുങ്ങി

ഗൂഡല്ലൂര്‍: നീലഗിരിയില്‍ വേനല്‍ക്കാലം ആരംഭിച്ചതോടെ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചു. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്ര തിരക്ക്.വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കുന്നതിനാല്‍ വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു തുടങ്ങി. ഈ സാഹചര്യത്തില്‍ നീലഗിരിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക്‌ മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലീസിന്റെ ഇടപെടലുകളും ഉണ്ട്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനുമായി പോലീസിന്റെ നേതൃത്വത്തില്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്‌. മസിനഗുഡി പോലീസിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ട്, ലോഡ്ജ് ഹോട്ടലുടമകള്‍ എന്നിവരുമായും  കൂടിയാലോചന നടത്തി. ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും സഞ്ചാരികള്‍ക്ക്‌ സുരക്ഷ ഒരുക്കാനും ശ്രമിക്കുന്നുണ്ട്. ഊട്ടി മേട്ടുപ്പാളയം…

Read More

ജാക്ക് ആൻഡ് ജിൽ’ ദേവി ലുക്കിൽ മഞ്ജു വാര്യർ

പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങള്‍ നേര്‍ന്നുകൊണ്ടാണ് നടന്‍ പോസ്റ്റര്‍ പങ്ക് വെച്ചത്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന് ഉറപ്പ് നല്‍കിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരാണ് പോസ്റ്ററിലെ ചിത്രം. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം…

Read More