ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കാൻ നിർദേശിച്ച് കർണാടക സർക്കാർ

ബെംഗളൂരു : ഡൽഹിയിൽ ദിവസേനയുള്ള കോവിഡ് -19 കേസുകൾ വർദ്ധിച്ചതോടെ, സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കാൻ കർണാടക സർക്കാർ നിർദ്ദേശിച്ചു.

“ഞങ്ങൾ ഡൽഹിയിൽ നിന്നും മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഡാറ്റ ആഴ്ചതോറും നിരീക്ഷിച്ചുവരുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ, കേസുകളുടെ എണ്ണത്തിൽ സ്ഥിരതയാർന്ന വർധനവുണ്ടായിട്ടുണ്ട്, കൂടാതെ ആശുപത്രി പ്രവേശനത്തെയും വൈറസ് ബാധയെയും കുറിച്ചുള്ള വിവരങ്ങൾ ഞാൻ തേടിയിട്ടുണ്ട്. ഞങ്ങൾ ഇന്ന് (ബുധൻ) ആരോഗ്യ വകുപ്പിന്റെ അവലോകന യോഗം നടത്തുകയാണ്, എല്ലാ വശവും ഞങ്ങൾ പരിശോധിക്കും, ”കർണാടക ആരോഗ്യ മന്ത്രി ഡോ കെ സുധാകർ ബുധനാഴ്ച രാവിലെ പറഞ്ഞു.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

“ഞങ്ങൾ മാസ്കുകൾ ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്, പക്ഷേ ആളുകൾ അവ ഉപയോഗിക്കുന്നില്ല. അവ കുറഞ്ഞത് വീടിനകത്തും അടച്ച ഇടങ്ങളിൽ മീറ്റിംഗുകളിലും ഉപയോഗിക്കണം. വാക്‌സിനുകളുടെ മൂന്നാം ഡോസുകൾ ഉപയോഗിക്കുന്നതിൽ വലിയ താൽപ്പര്യം ഉണ്ടായിട്ടില്ല. ഏകദേശം 20 ലക്ഷം മുതൽ 30 ലക്ഷം വരെ ആളുകൾ രണ്ടാമത്തെ ഡോസ് പോലും എടുത്തിട്ടില്ല,” സുധാകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
[masterslider id="10"]

Related posts