സ്കൂൾ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീതയും മഹാഭാരതവും

ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീതയും മഹാഭാരതവും ഉള്‍പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സിലബസില്‍ ഉള്‍പെടുത്തുന്ന ധാര്‍മിക പഠനത്തിന്റെ ഭാഗമായാണ് ഭഗവദ്ഗീത, മഹാഭാരതം, പഞ്ചതന്ത്ര കഥകള്‍ എന്നിവ ഉള്‍പെടുത്തുകയെന്ന് മന്ത്രി വ്യക്തമാക്കി. ഭഗവദ്ഗീത, മഹാഭാരത പഠനം സ്‌കൂള്‍ സിലബസില്‍ ഉള്‍പെടുത്താനായി ബിജെപി സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനോട് എതിര്‍പുയര്‍ന്നതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ടിപ്പ് സുല്‍ത്താനെക്കുറിച്ചുള്ള ചിലത് ഒഴികെ ചരിത്രം പാഠപുസ്തകത്തില്‍ നിലനിര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

Read More
Click Here to Follow Us