ബെംഗളൂരുവിനെ അന്താരാഷ്ട്ര സ്മാർട്ട്‌ സിറ്റിയായി വികസിപ്പിക്കും ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: അന്താരാഷ്ട്ര സ്മാര്‍ട്ട് സിറ്റിയായി ബെംഗളൂരുവിനെ വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ മെട്രോ, സബര്‍ബന്‍ റെയില്‍, റോഡുകള്‍, സാറ്റലൈറ്റ് ടൗണുകള്‍ എന്നിവ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം സാഹിത്യം, കല, സംസ്കാരം, കായികം എന്നീ മേഖലകളെയും വികസിപ്പിക്കുന്ന രീതിയിലാണ് ദീര്‍ഘകാല പദ്ധതിക്ക് തയ്യാറെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയുടെയും ഇന്ത്യയുടെയും അഭിമാനമാണ് ബെംഗളൂരുവെന്നും നഗരത്തിന്‍റെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ബൊമ്മെ വ്യക്തമാക്കി.

Read More
Click Here to Follow Us