ഭാര്യയെ ഭർത്താവ് ക്രൂരമായി കുത്തി കൊന്നു

ബെംഗളൂരു: ഭാര്യ അശ്ലീല സിനിമയില്‍ അഭിനയിച്ചുവെന്ന സംശയത്തെ തുടർന്ന് യുവാവ് മക്കളുടെ മുന്നില്‍ വെച്ച്‌ യുവതിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി.

ഓട്ടോ ഡ്രൈവറായ ജഹീര്‍ പാഷയാണ് വെറുമൊരു സംശയത്തിന്റെ പേരില്‍ ഭാര്യ മുബീനയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ജഹീര്‍ പാഷ അശ്ലീല സിനിമയ്ക്ക് അടിമയാണ്. രണ്ട് മാസം മുമ്പ് ഇയാള്‍ ഒരു അശ്ലീല സിനിമ കാണുകയും അതിലെ സ്ത്രീ ഭാര്യ മുബീന ആണെന്ന് സംശയിക്കുകയും ചെയ്തു. തുടര്‍ന്ന് അവളുടെ വിശ്വസ്തതയെ സംശയിച്ച്‌ അയാള്‍ ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങി. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.30 മണിയോടെയാണ് മക്കളുടെ മുന്നില്‍വെച്ച്‌ ഇയാള്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

വീട്ടമ്മയായ മുബീന ബിഎം റോഡിലെ റഹമണിയനഗര്‍ സ്വദേശിയും പാഷ ബെംഗളൂരു ഷമ്മണ്ണ ഗാര്‍ഡന്‍ സ്വദേശിയുമാണ്. 15 വര്‍ഷം മുമ്പാണ് ഇവർ വിവാഹിതരായത്. ദമ്പതികള്‍ക്ക് അഞ്ച് കുട്ടികളുമുണ്ട്. രണ്ട് മാസം മുമ്പ് കോലാറില്‍ ഒരു കുടുംബ ചടങ്ങിനിടെ ഇതേ വിഷയം ഉന്നയിച്ച്‌ പാഷ മുബീനയെ മര്‍ദിച്ചിരുന്നു. അപ്പോഴാണ് പാഷ പീഡിപ്പിക്കാനുള്ള കാരണം ബന്ധുക്കളും അറിയുന്നത്. 20 ദിവസം മുമ്പ് പാഷ ഭാര്യയെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മുബീനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു അന്ന്.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

സംഭവത്തെ തുടര്‍ന്ന് മുബീനയുടെ പിതാവ് ഗൗസ് പാഷ പരാതിയുമായി ബയാതരായണപുര പൊലീസിനെ സമീപിച്ചെങ്കിലും മുബീന അദ്ദേഹത്തെ പിന്തിരിപ്പിച്ചു. കൊലനടക്കുന്നതിന് നാല് ദിവസം മുമ്പാണ് ദമ്പതികള്‍ രാമനഗറിലേക്ക് മാറിയത്.

ഗൗസ് പാഷയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
[masterslider id="10"]

Related posts