12 കിലോ കഞ്ചാവുമായി 11 മലയാളി വിദ്യാർത്ഥികൾ പിടിയിൽ

ബെംഗളൂരു: ബി.ബി.എ. രണ്ടാം വർഷം പഠിക്കുന്ന 11 മലയാളി വിദ്യാർത്ഥികളെ മംഗളൂരുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. 12.26 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ചതിനും പൊതികളിലാക്കി വില്‍പ്പനയ്ക്ക് തയ്യാറാക്കിയതിനുമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. പഠനത്തിനായി നഗരത്തില്‍ താമസിച്ചുവരികയായിരുന്നു ഇവർ.

പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 2.45 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കുന്നു. കൂടാതെ, കഞ്ചാവ് തൂക്കിനിറക്കാൻ ഉപയോഗിച്ചിരുന്ന തൂക്കം അളക്കുന്ന ത്രാസുകള്‍ (ഏകദേശം 2,000 രൂപ വിലവരുന്ന), മൊത്തം 1.05 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടികൂടി. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 3.52 ലക്ഷം രൂപയാണ്.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം അത്താവറ കപ്രിഗുഡ്ഡെയിലെ ഒരു ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിലാണ് വിദ്യാർത്ഥികള്‍ പിടിയിലായത്.

ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തിവരികയാണ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
[masterslider id="10"]

Related posts