ബെംഗളൂരു : ദക്ഷിണേന്ത്യയിൽ ആദ്യമായി, ഗംഗാ ആരതിയുടെ മാതൃകയിൽ കാവേരി നദിയിലെ കാവേരി ആരതി സെപ്റ്റംബർ 26 മുതൽ അഞ്ച് ദിവസത്തേക്ക് കെആർഎസ് ബൃന്ദാവനിൽ നടക്കും. പാരമ്പര്യങ്ങൾ ഉൾക്കൊള്ളുന്ന കാവേരി ആരതി ദക്ഷിണേന്ത്യയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്, കൃഷ്ണരാജസാഗർ ഇതിന് സാക്ഷ്യം വഹിക്കും. സെപ്റ്റംബർ 26 ന് വൈകുന്നേരം, കാവേരി നദിയിൽ പൂക്കൾ അർപ്പിച്ചുകൊണ്ട് ഡിസിഎം ഡി.കെ. ശിവകുമാർ കാവേരി ആരതി പരിപാടി ആചാരപരമായി ഉദ്ഘാടനം ചെയ്തു. കാവേരി ആരതി പരിപാടി കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും പ്രതിദിനം നിരവധി വിനോദസഞ്ചാരികൾ…
Read MoreDay: 28 September 2025
പണം വാങ്ങിയിട്ട് ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി കണ്ടക്ടർ വിജിലൻസിന്റ പിടിയിൽ
ഇടുക്കി: പണം വാങ്ങിയിട്ട് ടിക്കറ്റ് നൽകിയില്ല. കെഎസ്ആർടിസി കണ്ടക്ടറെ പിടികൂടി വിജിലൻസ്. കെഎസ്ആർടിസിയുടെ മൂന്നാർ ഡബിൾ ഡക്കർ ബസിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയാണ് പിടിയിലായത്. മൂന്നാറിൽ നിന്നും ചിന്നക്കനാലിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വേഷം മാറി ബസിൽ കയറിയ വിജിലൻസ് ഉദ്യോഗസ്ഥർ ചിന്നക്കനാലിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. യാത്രക്കാരനിൽ നിന്നും ടിക്കറ്റ് തുകയായ 400 രൂപ വാങ്ങിയ പ്രിൻസ് ചാക്കോ ടിക്കറ്റ് നൽകാതെ പോവുകയായിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇയാൾ മുൻപും സമാനരീതിയിൽ പണം…
Read Moreമൈസൂരു ദസറ: കർണാടക സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടും കേരള ടാക്സികളിൽ നിന്ന് അനധികൃത പണപ്പിരിവ് നടത്തി ആർടിഒ ഉദ്യോഗസ്ഥർ
ബെംഗളൂരു: കേരളത്തിൽ നിന്നെത്തുന്ന ടാക്സി വാഹനങ്ങളിൽനിന്ന് അനധികൃത പണപ്പിരിവ് നടത്തുന്നതായി ആരോപണം. മൈസൂരു ദസറ കാണാനെത്തുന്ന വിനോദയാത്രക്കാരിൽ നിന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അനധികൃതമായി പണം പിരിക്കുന്നത്. മൈസൂരുവിലേക്കുള്ള ടാക്സി പെർമിറ്റ് കാണിച്ചിട്ടും ഉദ്യോഗസ്ഥർ നികുതി നിർബന്ധിതമായി പിരിക്കുകയാണ് എന്നാണ് ആക്ഷേപം. നികുതി അടക്കാത്തവരോട് കേരളത്തിലേക്ക് മടങ്ങിപ്പോകാനാണ് പറയുന്നത്. ഭാരിച്ച നികുതി അട യ്ക്കാൻ സാധിക്കാത്തതിനാൽ ചിലർ യാത്ര റദ്ദാക്കി നാട്ടിലേക്ക് മടങ്ങുന്നുമുണ്ട്. മറ്റു ചിലർ ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് വഴ ങ്ങി പണം നൽകാൻ നിർബന്ധി തരാകുകയാണ്. ദസറകാലത്ത് ഇതര സംസ്ഥാനത്തുനിന്ന് കർണാടകയി ലെത്തുന്ന…
Read Moreഇടവേള 15 മിനിറ്റായി ചുരുങ്ങും; നമ്മ മെട്രോ യെല്ലോ ലൈനിൽ സർവീസ് നടത്താൻ അഞ്ചാമത്തെ തീവണ്ടി ഉടൻ എത്തും
ബെംഗളൂരു : ബെംഗളൂരുവിലെ മെട്രോ യെല്ലോ ലൈനിൽ സർവീസ് നടത്താൻ അഞ്ചാമത്തെ തീവണ്ടി ഉടൻ എത്തും. ഏതാനുംദിവസങ്ങൾക്കുള്ളിൽ പുതിയ വണ്ടി എത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തമാസം രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച പുതിയതീവണ്ടി സർവീസ് തുടങ്ങുമെന്നും പറഞ്ഞു. ഇതോടെ ഈ റൂട്ടിൽ മെട്രോ തീവണ്ടി സർവീസുകളുടെ ഇടവേള 15 മിനിറ്റായി ചുരുങ്ങുമെന്നും സൂചിപ്പിച്ചു. പശ്ചിമബംഗാളിലെ തിടഗാർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് ആണ് പുതിയ മെട്രോ കോച്ചുകൾ ബിഎംആർസിഎല്ലിന് കൈമാറുന്നത്. കോച്ചുകൾ അവിടെനിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ഹെബ്ബഗോഡി ഡിപ്പോയിലേക്കാണ് എത്തിച്ചേരുക.…
Read Moreഡിജിറ്റല്‍ അറസ്റ്റ്: വീട്ടമ്മയില്‍ നിന്നും മൂന്ന് കോടി രൂപ തട്ടി, പ്രതി പിടിയില്‍
മട്ടാഞ്ചേരി: ഡിജിറ്റല്‍ അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയയാള്‍ പിടിയില്‍. മഹാരാഷ്ട്ര ഗോണ്ട ജില്ലയിലെ സന്തോഷ് മന്‍സാര(50)നാണ് പിടിയിലായത്. വീട്ടമ്മയില്‍നിന്നും രണ്ടു കോടി 80 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. മട്ടാഞ്ചേരി പൊലീസ് മഹാരാഷ്ട്രയിലെത്തി ഇയാളെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു. എയര്‍വേഴ്‌സ് തട്ടിപ്പില്‍ പങ്കുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി മുംബൈയില്‍ വ്യാജ കോടതിയും സാക്ഷിയെയും സൃഷ്ടിച്ച് ഇത് കാണിച്ചാണ് ഇയാള്‍ വീട്ടമ്മയെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. കേസില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പണം തട്ടുകയായിരുന്നു.
Read Moreമൂത്രമൊഴിക്കണമെന്ന് ആവശ്യം, പൊലീസ് കസ്റ്റഡിയില്‍ നിന്ന് കൈ വിലങ്ങുമായി പ്രതികള്‍ ചാടിപ്പോയി
കൊല്ലം: കൊല്ലം കടയ്ക്കലില്‍ കൈ വിലങ്ങുമായി രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. തിരുവനന്തപുരം പാലോട് പൊലീസ് മോഷണകേസില്‍ കസ്റ്റഡിയില്‍ എടുത്ത സെയ്ദലവി, അയൂബ് ഖാന്‍ എന്നിവരാണ് ചാടിപ്പോയത്. കൊല്ലം കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ വാഹനം നിര്‍ത്തി പുറത്തിറക്കിയപ്പോള്‍ ഓടി പോവുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ 4.30 ടെയാണ് സംഭവം.
Read Moreസിപിഐഎം പ്രാദേശിക നേതാവ് ജീവനൊടുക്കിയ നിലയില്‍
തിരുവനന്തപുരം: വിഴിഞ്ഞത്ത് സിപിഐഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സിപിഐഎം പ്രാദേശിക നേതാവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ സ്റ്റാന്‍ലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചാലക്കുഴിയിലെ ലോഡ്ജിലാണ് സ്റ്റാന്‍ലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് രാവിലെ പിണങ്ങിയിറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. വ്യാപാര വ്യവസായ സമിതി ചിക്കന്‍ സമിതിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് സ്റ്റാന്‍ലി.
Read Moreകരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചനയെന്ന് ടിവികെ
കരൂരില്‍ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 40 പേര്‍ മരിച്ച സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ. ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ പരാമര്‍ശമുള്ളത്. സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ അന്വേഷിച്ചാലും ടിവികെ മാത്രം കുറ്റക്കാരാകുമെന്നും അതിനാല്‍ കേന്ദ്രഏജന്‍സിയെ വച്ച് സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നുമാണ് ടിവികെയുടെ ആവശ്യം. റാലിക്കിടെ വിജയ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ടിവികെ ഗൂഢാലോചന ആരോപിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരൂരില്‍ നിന്ന് ഇന്നലെ രാത്രി തന്നെ ചെന്നൈയിലെ വീട്ടിലെത്തിയ വിജയ്…
Read Moreകഴിഞ്ഞ സർക്കാരിന്റെ കാലത്തെക്കാൾ അഴിമതി ഇരട്ടിയായി; സിദ്ധരാമയ്യക്ക് കത്തെഴുതി കരാറുകാരുടെ സംഘടന
ബെംഗളൂരു : കർണാടകത്തിൽ വിവിധ വകുപ്പുകളിൽ കഴിഞ്ഞസർക്കാരിന്റെ കാലത്തെക്കാൾ അഴിമതി ഇരട്ടിയായെന്ന ആരോപണമുയർത്തി കരാറുകാരുടെ സംഘടന. കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷനാണ് സിദ്ധരാമയ്യ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിൽ ആരോപണമുന്നയിച്ചത്. അഴിമതിയുടെരീതികൾ നിരത്തി അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തയക്കുകയുംചെയ്തു. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്ത് കരാറുകാരിൽനിന്ന് മന്ത്രിമാരും പാർട്ടി എംഎൽഎമാരും 40 ശതമാനം കമ്മിഷൻ പറ്റുന്നെന്ന ആരോപണം കരാറുകാർ ഉയർത്തിയത് അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ കടുത്ത പ്രതിസന്ധിയിലാക്കിയതാണ്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ കോൺഗ്രസിന്റെ പ്രധാന പ്രചാരണായുധവും ഇതായിരുന്നു. അതേ കരാറുകാരാണ് ഇപ്പോൾ സിദ്ധരാമയ്യ സർക്കാരിനുനേരേ…
Read Moreസ്‌പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന് ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി
പത്തനംതിട്ട: ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്പത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. പത്തനംതിട്ട: ദ്വാരപാലക പീഠം കാണാനില്ലെന്ന് പരാതി നൽകിയ സ്പോണ്‍സറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും ഇന്നാണ് പീഠം കണ്ടെടുത്തിയത്. ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാര പാലക പീഠം വാസുദേവന്‍റെ വീട്ടിൽ…
Read More