പണം വാങ്ങിയിട്ട് ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി കണ്ടക്ടർ വിജിലൻസി​ന്റ പിടിയിൽ

ഇടുക്കി: പണം വാങ്ങിയിട്ട് ടിക്കറ്റ് നൽകിയില്ല. കെഎസ്ആർടിസി കണ്ടക്ടറെ പിടികൂടി വിജിലൻസ്. കെഎസ്ആർടിസിയുടെ മൂന്നാർ ഡബിൾ ഡക്ക‌ർ ബസിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയാണ് പിടിയിലായത്.

മൂന്നാറിൽ നിന്നും ചിന്നക്കനാലിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വേഷം മാറി ബസിൽ കയറിയ വിജിലൻസ് ഉദ്യോഗസ്ഥർ ചിന്നക്കനാലിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.

യാത്രക്കാരനിൽ നിന്നും ടിക്കറ്റ് തുകയായ 400 രൂപ വാങ്ങിയ പ്രിൻസ് ചാക്കോ ടിക്കറ്റ് നൽകാതെ പോവുകയായിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്.

കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇയാൾ മുൻപും സമാനരീതിയിൽ പണം വാങ്ങിയതായി പരാതികളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us