വീടിന് മുന്നിലെ ഓടയിൽ വീണ് കുട്ടി മരിച്ചു

ബെംഗളൂരു : വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരൻ ഓടയിൽ വീണു മരിച്ചു. ബെല്ലാരി ജില്ലയിലെ സന്ദൂർ താലൂക്കിലെ കുറെകുപ്പ ഗ്രാമത്തിലാണ് സംഭവം.

കുറെകുപ്പയിലെ ആറാം വാർഡിലെ പി. അരവിന്ദ് ആണ് മരിച്ചത്. വൈകുന്നേരം കളിച്ചുകൊണ്ടിരുന്ന കുട്ടി മുത്തച്ഛന്റെ വീട്ടിലേക്ക് പോകുന്നതിനിടെ കാൽ വഴുതി മലിനജലം നിറഞ്ഞ ഓടയിൽ വീഴുകയായിരുന്നു.

കളിക്കാൻ പോയ കുട്ടി രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പരിഭ്രാന്തരായി അവനെ അന്വേഷിച്ചു. രാത്രി വൈകിയാണ് കുട്ടിയുടെ മൃതദേഹം ഡ്രെയിനേജ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.

  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

അബോധാവസ്ഥയിലായ കുട്ടിയെ മാതാപിതാക്കൾ ഉടൻ തന്നെ ജിൻഡാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ചതായി ഡോക്ടർമാർ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

അവസാന നിമിഷം കുട്ടി ഡ്രെയിനേജ് വെള്ളത്തിലേക്ക് വീഴുന്നതും പെടാപ്പാട് പെടുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുനിസിപ്പൽ അധികൃതരുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കൾ രോഷം പ്രകടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തോരങ്കൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts