ബെംഗളൂരു: നഗരത്തിലെ തടാകങ്ങളെ പുനര്‍ജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ നടപ്പിലാക്കുന്ന ‘അമൃത് സരോവര്‍’ പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ബെംഗളൂരുവിലെ കെമ്പാബുധി, ഗുബ്ബലാല, മേസ്ത്രിപാല്യ തടാകങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ തടാകങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എംഎല്‍എമാരായ എം കൃഷ്ണപ്പ, രവി സുബ്രഹ്മണ്യ എല്‍, ഉദയ് ബി ഗരുഡാച്ചാര്‍, സാങ്കേതിക വിദഗ്ധരും അടക്കം മന്ത്രിയെ അനുഗമിച്ചു. സന്ദര്‍ശനത്തിന് ശേഷം പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്രമന്ത്രി വിശദമായി ചര്‍ച്ച ചെയ്തു. തടാകത്തിലേക്ക്…
Read MoreDay: 12 April 2022
കേരള ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി കലാ ബെംഗളൂരു.
ബെംഗളൂരു: നഗരത്തിലെ മലയാളികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കല ബെംഗളൂരു ഭാരവാഹികളുമായി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു കുമാര കൃപ ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പുതിയ ബസ് സർവീസിനെ പറ്റിയും നിർത്തി വെച്ചിരിക്കുന്ന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനെ പറ്റിയും ഇപ്പോൾ മൈസൂരു റോഡ് സാറ്റ്ലൈറ്റ് വരെ വരുന്ന ബസ്സുകൾ പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിലേക്ക് നീട്ടുന്നതിനെ പറ്റിയും ചർച്ചചെയ്യുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കല ബെംഗളൂരുവിന് ഉറപ്പു നൽകുകയും ചെയ്തു. വിദ്യാർഥികൾ മുതൽ വ്യവസായികൾ…
Read Moreവിഷു- ഈസ്റ്റർ അവധി; കേരളത്തിലേക്ക് ഉൾപ്പടെ വിവിധ സ്ഥലങ്ങളിലേക്ക് കർണാടക ആർടിസിയുടെ സ്പെഷ്യൽ സർവീസുകൾ
ബെംഗളൂരു : അവധിക്കാലമായതിനാൽ ഡിമാൻഡ് വർധിച്ചതിനാൽ ഏപ്രിൽ 14 മുതൽ 17 വരെ 200 അധിക ബസുകൾ സർവീസ് നടത്താൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) തീരുമാനിച്ചു. ഡോ ബി.ആർ.അംബേദ്കർ ജയന്തി, മഹാവീര ജയന്തി, സൗരമന ഉഗാദി, വിഷു, ദുഃഖവെള്ളി, വിശുദ്ധ ശനി അവധി ദിവസങ്ങൾ പ്രമാണിച്ച് 14.04.2022 മുതൽ 17.04.2022 വരെ നീണ്ട വാരാന്ത്യത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് 200-ലധികം സ്പെഷ്യൽ സർവീസുകൾ നടത്തും. എറണാകുളം, കണ്ണൂർ, കോട്ടയം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, കാസർഗോഡ് കൂടാതെ കോയമ്പത്തൂർ, കൊടൈക്കനാൽ, തഞ്ചാവൂർ,…
Read Moreകരാറുകാരന്റെ മരണം അന്വേഷിക്കും, ഈശ്വരപ്പ രാജിവെക്കുന്ന പ്രശ്നമില്ല; മുഖ്യമന്ത്രി
ബെംഗളൂരു : കരാറുകാരനും ബി.ജെ.പി അംഗവുമായ സന്തോഷ് പാട്ടീലിന്റെ മരണത്തിൽ കർണാടക മന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവെക്കുന്ന പ്രശ്നമില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടക ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി കെഎസ് ഈശ്വരപ്പ അഴിമതി ആരോപിച്ച് കഴിഞ്ഞ മാസം സന്തോഷ് രംഗത്തെത്തിയിരുന്നു, 2019 ൽ പൂർത്തിയാക്കിയ ഒരു പ്രോജക്റ്റിന് മന്ത്രി 40% കമ്മീഷൻ ആവശ്യപ്പെട്ടതിനാൽ തനിക്ക് പണം നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 12 ചൊവ്വാഴ്ച ഉഡുപ്പിയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സന്തോഷ് തന്റെ സുഹൃത്തിലൊരാൾക്ക് അയച്ച അവസാന സന്ദേശത്തിൽ തന്റെ…
Read Moreബീഹാർ മുഖ്യമന്ത്രിയുടെ പൊതുയോഗ സ്ഥലത്തിന് നേരെ ബോംബേറ്; ഒരാൾ കസ്റ്റഡിയിൽ
ബിഹാർ: നളന്ദയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസഭ (പൊതുയോഗം) സ്ഥലത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് ബോംബെറിഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നളന്ദയിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ‘ജനസഭ’ സൈറ്റിന് സമീപം എറിഞ്ഞ ബോംബുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം മാർച്ച് 27 ന് ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചതിന് ഒരാൾ അറസ്റ്റിലായിരുന്നു. പട്ന ജില്ലയിലെ ഭക്തിയാർപൂർ ബ്ലോക്കിൽ പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനിയുടെ പ്രതിമയിൽ നിതീഷ് കുമാർ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സംഭവം.
Read More‘ഈശ്വരപ്പ കാരണം സന്തോഷ് ഞങ്ങൾക്കൊപ്പമില്ല’: മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് കരാറുകാരന്റെ ബന്ധുക്കൾ
ബെംഗളൂരു : നേരത്തെ കെഎസ് ഈശ്വരപ്പയ്ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കരാറുകാരൻ സന്തോഷിന്റെ മരണത്തിന് പിന്നാലെ കർണാടക മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഏപ്രിൽ 12 ചൊവ്വാഴ്ച ഉഡുപ്പിയിലെ ലോഡ്ജിൽ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, ആത്മഹത്യ ചെയ്തതായി ആണ് പോലീസിന്റെ നിഗമനം. കർണാടക ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രിയാണ് തന്റെ മരണത്തിന് കാരണം എന്ന് സന്തോഷ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ ആരോപിച്ചിരുന്നു. “ഹിന്ദൽഗ പഞ്ചായത്തിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വ്യക്തമാണ്. അവിടെയെത്തിയ ഈശ്വരപ്പയുമായി തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ പണമടച്ചില്ല, അവർ തമ്മിലുള്ള സംഭാഷണം…
Read More15 കോടി വിലമതിക്കുന്ന 100 കാറുകൾ ജീവനക്കാർക്ക് സമ്മാനമായി നൽകി ഐടി കമ്പനി
ബെംഗളൂരു : വളർച്ചയുടെ സന്തോഷം ജീവനക്കാർക്ക് കാർ വാങ്ങി നൽകി ആഘോഷമാക്കി ഐടി കമ്പനി. ‘ഐഡിയാസ് 2 ഐടി’ എന്ന കമ്പനിയാണ് ജീവനക്കാർക്കായി 15 കോടി രൂപ വിലമതിക്കുന്ന 100 കാറുകൾ സമ്മാനം നൽകിയത്. മാരുതി സുസുക്കിയുടെ എസ്-ക്രോസ് മുതൽ വിറ്റാര ബ്രെസ്സ, ബലേനോ വരെയുള്ള കാറുകൾ, ദീർഘകാലം കമ്പനിയിൽ പ്രവർത്തിച്ച ജീവനക്കാർക്ക് തിങ്കളാഴ്ച സമ്മാനിച്ചു. കാറുകൾ കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദനും ഭാര്യയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രിയും ചേർന്ന് കൈമാറി. തിരഞ്ഞെടുക്കപ്പെട്ട ആറ് എഞ്ചിനീയർമാരുമായി 2009-ൽ സ്ഥാപിതമായ ഒരു ഹൈ-എൻഡ്…
Read Moreബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കാൽ നഷ്ടപ്പെട്ട ശെൽവന് സഹായം നൽകി എം.എം.എ
ബെംഗളൂരു : മൈസൂരുവിൽ നിന്ന് ജോലി തേടി ബെംഗളൂരുവിലേക്ക് വന്ന ശെൽവന് നഷ്ടപ്പെട്ടത് തന്റെ വലത് കാൽ ആണ്. മജിസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ശെൽവം റെയിൽ പാളയത്തിലൂടെ നടക്കുന്നതിനിടയാണ് ട്രെയിൻ തട്ടി വീണതും വലത് കാലിനു മുകളിലൂടെ ട്രെയിൻ കയറുന്നതും. ആ അപകടത്തിൽ വലതു കാൽ മുട്ടിന് താഴെ പൂർണ്ണമായും, ഇടത് കാലിന് ഭാഗികമായി ക്ഷതവും സംഭവിച്ച ശെൽവത്തിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്ക് സംഭവിച്ചിരുന്നു. കഴിഞ്ഞ ഫിബ്രവരി 10 നായിരുന്നു അപകടം. പിന്നീട് സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിൽ ചികിൽസ തേടിയ ശെൽവത്തിന്…
Read Moreഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് തയ്യാറെടുത്ത് ബെംഗളൂരു
ബെംഗളൂരു: ഏറ്റവും വലിയ ദേശീയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് ബെംഗളൂരു. ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിമുകളുടെ രണ്ടാം പതിപ്പ് 2021-ല്‍ നടക്കേണ്ടതായിരുന്നു, എന്നാല്‍ രാജ്യത്ത് കോവിഡ് പ്രതിസന്ധി കാരണം 2022 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. യുവാക്കള്‍ക്ക് അവരുടെ കായിക മികവ് പ്രകടിപ്പിക്കാനുള്ള ഒരു വേദി സൃഷ്ടിക്കാനും ഇന്ത്യയിലെമ്പാടുമുള്ള സര്‍വ്വകലാശാലകള്‍ക്ക് വിദ്യാഭ്യാസ പാഠ്യപദ്ധതിക്ക് പുറത്ത് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാന്‍ അവസരം നല്‍കാനും ലക്ഷ്യമിടുന്ന ഇവന്റ് ഏപ്രില്‍ 24 ന് ആരംഭിച്ച് മെയ് 3 ന് സമാപിക്കും. 2021-ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ ആദ്യമായി…
Read Moreകർണാടക മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു : കർണാടകയിലെ ബിജെപി സർക്കാരിലെ ഒരു മന്ത്രി തന്നെ “കമ്മീഷനുകൾ” ആവശ്യപ്പെട്ട് ഉപദ്രവിച്ചെന്ന് അടുത്തിടെ ആരോപിച്ച സർക്കാർ പദ്ധതികളിൽ ഉൾപ്പെട്ട കരാറുകാരനെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാൾ സന്തോഷ് പാട്ടീൽ (40) ആണെന്ന് തിരിച്ചറിഞ്ഞതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ശാംഭവി ഹോട്ടലിൽ ആണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഒരു വർഷം മുമ്പ് താൻ സർക്കാരിനായി നടപ്പാക്കിയ കരാറുകളുടെ ബില്ലുകൾ ക്ലിയർ ചെയ്യുന്നതിനായി…
Read More