ഡ്രെയിനേജ് കുഴിയിൽ മണ്ണിടിഞ്ഞു; ജീവനോടെ കുഴിയിൽപെട്ട് തൊഴിലാളി മരിച്ചു.

ബെംഗളൂരു: തെക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ ഭൂഗർഭ ഡ്രെയിനേജ് സൈറ്റിൽ വെച്  നിർമ്മാണ തൊഴിലാളിയുടെ മേൽ മണ്ണിടിഞ്ഞു വീണ് ജീവനോടെ കുഴിയിൽപെട്ട് മരിച്ചതായി പോലീസ് പറഞ്ഞു. ചാമരാജനഗർ ജില്ലയിലെ കൊല്ലേഗൽ സ്വദേശി ധനരാജ് (31) ആണ് മഗഡി റോഡിലെ ബിഇഎൽ ലേഔട്ട് ഫേസ് രണ്ടിൽ ഈസ്റ്റ് വെസ്റ്റ് കോളജ് ജംക്‌ഷനു സമീപം കുഴിച്ച വലിയ കുഴിയിൽ ഡ്രെയിനേജ് പൈപ്പുകൾ നിരപ്പാക്കുന്നതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണിടിച്ചിലിൽ വീണത്.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

സാരമായി പരിക്കേറ്റ ധനരാജിനെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
പ്രോജക്ട് കരാറുകാരനും എൻജിനീയറും സൂപ്പർവൈസറും ഉൾപ്പെടെയുള്ളവരാണ് ദുരന്തത്തിന് പിന്നിലെന്നാണ് ധനരാജിന്റെ ഭാര്യ പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചത്.

ഐപിസി സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം പോലീസ് കേസെടുത്തു, അവർക്കെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്. തൊഴിലാളികൾക്ക് താമസസൗകര്യമൊരുക്കിയ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ എൽ ആൻഡ് ടിക്കാണ് യുജിഡി പദ്ധതി കരാർ നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയും സംഗീതയും ഒന്നിക്കുന്നു
[masterslider id="10"]

Related posts