ഡ്രെയിനേജ് കുഴിയിൽ മണ്ണിടിഞ്ഞു; ജീവനോടെ കുഴിയിൽപെട്ട് തൊഴിലാളി മരിച്ചു.

ബെംഗളൂരു: തെക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ ഭൂഗർഭ ഡ്രെയിനേജ് സൈറ്റിൽ വെച്  നിർമ്മാണ തൊഴിലാളിയുടെ മേൽ മണ്ണിടിഞ്ഞു വീണ് ജീവനോടെ കുഴിയിൽപെട്ട് മരിച്ചതായി പോലീസ് പറഞ്ഞു. ചാമരാജനഗർ ജില്ലയിലെ കൊല്ലേഗൽ സ്വദേശി ധനരാജ് (31) ആണ് മഗഡി റോഡിലെ ബിഇഎൽ ലേഔട്ട് ഫേസ് രണ്ടിൽ ഈസ്റ്റ് വെസ്റ്റ് കോളജ് ജംക്‌ഷനു സമീപം കുഴിച്ച വലിയ കുഴിയിൽ ഡ്രെയിനേജ് പൈപ്പുകൾ നിരപ്പാക്കുന്നതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണിടിച്ചിലിൽ വീണത്. സാരമായി പരിക്കേറ്റ ധനരാജിനെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. പ്രോജക്ട് കരാറുകാരനും എൻജിനീയറും സൂപ്പർവൈസറും ഉൾപ്പെടെയുള്ളവരാണ് ദുരന്തത്തിന്…

Read More