അത് വോട്ടിംഗ് യന്ത്രങ്ങളല്ല;വെറും പെട്ടികൾ;തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി.

ബെംഗളൂരു : വിജയപുര ബസവനബാഗേവാഡി മനഗുളിയിയിലെ താൽക്കാലിക ഷെഡിൽനിന്നു ലഭിച്ചത് വോട്ടു രസീത് യന്ത്രങ്ങൾ (വിവിപാറ്റ്) സൂക്ഷിക്കുന്ന എട്ടു പെട്ടികൾ മാത്രമാണെന്നു കർണാടക തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ. ഇതിനുള്ളിൽ വോട്ടു രസീത് യന്ത്രമോ പേപ്പറോ യൂണീക്ക് ഇലക്ട്രോണിക് ട്രാക്കിങ് നമ്പറോ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്നലെ ജില്ലാ കലക്ടറുടെയും എസ്പിയുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തിയിരുന്നു.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

ഉപേക്ഷിക്കപ്പെട്ട വോട്ടു രസീത് യന്ത്രങ്ങളാണെന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിര കർശന നടപടിയെടുക്കും. മനഗുളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും സഞ്ജീവ് കുമാർ പറഞ്ഞു. വിജയപുര ജില്ലയ്ക്ക് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അനുവദിച്ച 2744 വോട്ടു രസീത് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ ഭദ്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts