ബെംഗളൂരു : ബെംഗളൂരുവിൽ വ്യാഴാഴ്ച ആസിഡ് ആക്രമണത്തിന് ഇരയായ 24 കാരിയായ യുവതിക്ക് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. യുവതിയുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെന്റ് ജോൺസ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ സന്ദർശിച്ച ശേഷം ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച സുധാകർ, ഇത്തരം ഹീനമായ പ്രവൃത്തികൾക്ക് പിന്നിലെ കുറ്റവാളികളെ സർക്കാർ വെറുതെവിടില്ലെന്ന് പറഞ്ഞു. യുവതിയുടെ നെഞ്ചിലും മുതുകിലും തലയിലും പൊള്ളലെറ്റിട്ടുഡെന്നും, അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
Read MoreMonth: April 2022
ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നിർബന്ധമാക്കി കർണാടക
ബെംഗളൂരു : കോവിഡ് -19 നെതിരെ പ്രതിരോധ നടപടികൾ സ്വീകരിച്ച്, ജപ്പാനിൽ നിന്നും തായ്ലൻഡിൽ നിന്നും എത്തുന്ന യാത്രക്കാരെ സ്ക്രീനിംഗും നിരീക്ഷണവും ടെലി മോണിറ്ററിംഗും ചെയ്യാൻ കർണാടക സർക്കാർ ശനിയാഴ്ച ഉത്തരവിട്ടു. നിലവിൽ, സംസ്ഥാനത്ത് പ്രതിദിനം ശരാശരി 110 കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 0.9 മുതൽ 1.1 ശതമാനം വരെയാണ്. “ ഇന്ത്യൻ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിയുക്ത രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് 2 ശതമാനം വിമാനത്താവളങ്ങളിൽ ക്രമരഹിതമായി പരിശോധിക്കുന്നു. കൂടാതെ, ചൈന, ഓസ്ട്രേലിയ, ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം,…
Read Moreപാൻമസാല പരസ്യം നിഷേധിച്ച് കെജിഎഫ് താരം
ഹൈദരാബാദ്: പാന്‍മസാല കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആവാനുള്ള ക്ഷണം നിരസിച്ച് കെജിഎഫ് താരം യഷ്. പരസ്യത്തില്‍ അഭിനയിക്കാന്‍ യഷിന് കോടികളാണ് കമ്പനി വാഗ്ദാനം ചെയ്തത്. താരത്തിന്റെ പ്രൊമോഷന് കൈകാര്യം ചെയ്യുന്ന എക്സൈഡ് എന്റര്ട്ടേയിന്മെന്റാണ് ഈ കാര്യം പുറത്ത് വിട്ടത്. കെജിഎഫിലെ റോക്കി ഭായി എന്ന നായക കഥാപാത്രത്തിലൂടെ പാന്‍ ഇന്ത്യ താരമായിരിക്കുകയാണ് യഷ്. കേരളത്തിലടക്കം വന്‍ ആരാധകരാണ് താരത്തിനുള്ളത്. റിലീസ് ചെയ്ത് 17 ദിവസത്തിനുള്ളില്‍ കെജിഎഫ് 2 ആയിരം കോടി ക്ലബ്ലില്‍ എത്തിയിരുന്നു . പാന്‍ മസാലയുടെ പരസ്യം നിഷേധിച്ച യഷിന്റെ നടപടി സ്വാഗതം…
Read Moreഇന്റലിജൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവതിയിൽ നിന്ന് 89 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയിൽ
ബെംഗളൂരു : പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോലിയുണ്ടെന്ന് അവകാശപ്പെട്ട് വിസ ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിച്ച് 89 ലക്ഷം രൂപ തട്ടിയെടുത്ത 33കാരൻ ബെംഗളൂരുവിൽ അറസ്റ്റിലായി. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ബ്യൂറോയിലും (ഐബി) റിസർച്ച് ആൻഡ് അനാലിസിസ് വിംഗിലും (ആർ ആൻഡ് എഡബ്ല്യു) ജോലി ചെയ്തിരുന്നതായി അവകാശപ്പെട്ട ബെംഗളൂരു രാജാജിനഗർ നിവാസിയായ അരഹന്ത് മോഹൻ കുമാർ ലക്കവല്ലി ആണ് പിടിയിലായത്, അരഹന്ത് ബികോം ബിരുദധാരിയാണെന്നും പൊലീസ് പറഞ്ഞു. ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് കൂടിയാണ് അരഹന്ത്. ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ്…
Read More‘സിബിഐ 5’ലെ ജഗതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.
‘സിബിഐ ദ ബ്രെയിൻ’ എന്ന മമ്മൂട്ടി നായകനായ പുതിയ ചിത്രം നാളെ പ്രദര്ശനത്തിനെത്തിനൊരുങ്ങി കഴിഞ്ഞു. മമ്മൂട്ടിയുടെ ‘സിബിഐ’ അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിക്കഴിഞ്ഞു. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ‘സേതുരാമയ്യര്‍’ എത്തുമ്പോൾ എല്ലാവരും ഏറെ പ്രതീക്ഷയിലൂടെയാണ് ചിത്രത്തെ നോക്കികാണുന്നത്.എന്നാൽ ‘സിബിഐ 5 ദ ബ്രെയിനി’ ചിത്രത്തിലെ ജഗതിയുടെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്നങ്ങള്‍ കാരണം ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്ത് ഇല്ലായിരുന്നു. അടുത്തിടെയായിരുന്നു ജഗതി ചില സിനിമകളില്‍ അഭിനയിച്ചുതുടങ്ങിയത്. എന്നാൽ ‘സിബിഐ’ സീരിസിലെ ചിത്രത്തില്‍…
Read Moreഭൂമി പരിവർത്തന നിയമ ഭേദഗതി ഉടൻ
ബെംഗളൂരു : കൃഷിഭൂമികൾ കാർഷികേതര ആവശ്യങ്ങൾക്കായി മൂന്ന് ദിവസത്തിനകം മാറ്റാൻ അനുവദിക്കുന്നതിന് നിലവിലുള്ള നിയമം ഭേദഗതി ചെയ്യുമെന്ന് കർണാടക സർക്കാർ ശനിയാഴ്ച അറിയിച്ചു. ഭൂമി പരിവർത്തനം എളുപ്പമാക്കാൻ കർണാടക ലാൻഡ് റവന്യൂ നിയമത്തിലെ സെക്ഷൻ 95 മാറ്റുമെന്ന് റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു. “കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റുന്നതിൽ വലിയ തടസ്സങ്ങളുണ്ട്. ഒരു അപേക്ഷ ഡെപ്യൂട്ടി കമ്മീഷണറുടെ അടുത്ത് എത്തുന്നതിന് മുമ്പ് നിരവധി വകുപ്പുകളിലേക്ക് പോകേണ്ടതുണ്ട്. ബംഗളൂരുവിൽ 6-8 മാസവും മറ്റ് സ്ഥലങ്ങളിൽ ഒരു വർഷത്തിലേറെയും സമയമെടുക്കും,”, നിലവിലെ സംവിധാനം വിശദീകരിച്ച് മന്ത്രി…
Read Moreകുഞ്ഞിനെ വിറ്റു, നാലു പേർ അറസ്റ്റിൽ
ചെന്നൈ : ആറു മാസം പ്രായമായ കുഞ്ഞിനെ കേരളത്തിലെ ദമ്പതികൾക്ക് വിറ്റു. അമ്മ ഉൾപ്പെടെ നാലു പേർ പോലീസ് പിടിയിൽ ആയി. കുട്ടിയുടെ അമ്മ തങ്ക സെല്‍വി, ദത്തെടുത്ത സെല്‍വകുമാര്‍, ചന്ദന വിന്‍സിയ, ഇടനിലക്കാരനായ മാരിയപ്പന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 1.40 ലക്ഷം രൂപയ്ക്കാണ് കോട്ടയത്തുള്ള ദമ്പതിമാര്‍ക്ക് കുട്ടിയെ വിറ്റത്. സംഭവം കോട്ടയം ജില്ലാ ശിശു സംരക്ഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ദത്ത് വിവരങ്ങള്‍ പുറത്ത് വന്നത്. കുട്ടിയെ നിയമ വിരുദ്ധമായാണ് ദത്തെടുത്തതെന്ന് ദമ്പതികള്‍ പോലീസിന് മൊഴി നല്കി. തുടര്‍ന്ന് തിരുനെല്‍വേലി ജില്ലാ…
Read Moreമിന്നൽ പരിശോധനകൾക്ക് തയ്യാറാകൂ; ബിബിഎംപി അഡ്മിനിസ്ട്രേറ്റർ
ബെംഗളൂരു : ബിബിഎംപിയുടെ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന പണികൾ അപ്രതീക്ഷിതമായി സന്ദർശിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ബിബിഎംപി അഡ്മിനിസ്ട്രേറ്റർ രാകേഷ് സിംഗ്, കൂടാതെ സോണൽ ഉദ്യോഗസ്ഥരോട് പ്രവൃത്തികൾ പതിവായി പരിശോധിക്കാൻ നിർദേശം നൽകി. മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കണമെന്ന് ബിബിഎംപി ഉദ്യോഗസ്ഥരുമായുള്ള വെർച്വൽ അവലോകന യോഗത്തെ അഭിസംബോധന ചെയ്ത് സിംഗ് പറഞ്ഞു. പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം ബിഡബ്ലിയുഎസ്എസ്ബി, ബെസ്കോം, ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് തുടങ്ങിയ മറ്റ് വകുപ്പുകളുമായി ഞങ്ങൾ ഉത്തരവാദിത്തത്തോടെയും ഏകോപിപ്പിച്ചും പ്രവർത്തിക്കണം,” സിംഗ് പറഞ്ഞു. കൂടാതെ, അവർ ഏറ്റെടുത്ത പ്രവൃത്തികൾ വേഗത്തിലാക്കാൻ അദ്ദേഹം ബെംഗളൂരു…
Read Moreബെംഗളൂരുവിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
ബെംഗളൂരു : നഗരത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ അടുത്ത 24 മണിക്കൂർ നഗരത്തിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഏപ്രിൽ 29 വെള്ളിയാഴ്ച ബുള്ളറ്റിനിൽ കാലാവസ്ഥാ നിരീക്ഷകൻ അറിയിച്ചു. ഇതിന്റെ വെളിച്ചത്തിൽ ഏപ്രിൽ 30 ശനിയാഴ്ച ആകാശം മേഘാവൃതമായിരിക്കാനാണ് സാധ്യത. കൂടാതെ, മെയ് 1 ഞായറാഴ്ച വീണ്ടും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്, അന്നും മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. ഐഎംഡി വെള്ളിയാഴ്ച ബുള്ളറ്റിനിൽ, കാലാവസ്ഥാ സ്റ്റേഷനുകൾ – ബെംഗളൂരു നഗരം,…
Read Moreകന്നട സിനിമാ മേഖലയുടെ തലവരമാറ്റി കെ ജി എഫ് 2
യാഷിന്റെ കെജിഎഫ് 2 തിയറ്റുകളില്‍ മുന്നേറുകയാണ്. ഏപ്രിൽ 14 മുതല്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ഇപ്പോഴിതാ റിലീസ് ചെയ്ത് പതിനേഴ് ദിവസത്തിനുള്ളില്‍ 1000 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നാലാമത് എത്തിയിരിക്കുകയാണ് കെജി എഫ് 2. ആര്‍ആര്‍ആര്‍, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളാണ് കെജിഎഫിന് മുന്നിലുള്ളത്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആണ് കെജിഎഫ് 2 ന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍…
Read More