രോഗികളെ തൃതീയ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുന്നതിനായി പുതിയ ഓൺലൈൻ സംവിധാനം അവതരിപ്പിച്ച് കർണാടക

covid-doctor hospital

ബെംഗളൂരു : കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ദ്വിതീയ, തൃതീയ ചികിത്സയ്ക്കായി ഉയർന്ന സൗകര്യങ്ങളിലേക്കായി രോഗികളെ റഫർ ചെയ്യുന്നത് ജൂൺ 1 മുതൽ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറും. “പഴയ രീതി ഡോക്ടർമാരുടെ സമയത്തെ തടസ്സപ്പെടുത്തുകയും രോഗികൾക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യും. എന്നാൽ, പുതിയ ഓൺലൈൻ റഫറൽ സിസ്റ്റം ഉപയോഗിച്ച്, പ്രക്രിയ തടസ്സരഹിതമാകുകയും വഞ്ചന ഒഴിവാക്കുകയും ചെയ്യും. ആയുഷ്മാൻ ഭാരത്-ആരോഗ്യ കർണാടക (എബി-ആർകെ) പദ്ധതിക്ക് കീഴിലാണ് ഒആർഎസ് നടപ്പാക്കുന്നത്,” സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗികൾക്ക് ബുദ്ധിമുട്ട്…

Read More

അഞ്ച് വർഷം മുമ്പുള്ള സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ആക്ടിവിസ്റ്റ് ഹരോഹള്ളി രവീന്ദ്ര അറസ്റ്റിൽ

ബെംഗളൂരു : 2017-ൽ നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട് ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഹരോഹള്ളി രവീന്ദ്രയെ കർണാടകയിലെ ചിക്കോടി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. രവീന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാകാത്തതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. കർണാടകയിൽ വർഗീയ കലാപങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി സംസ്ഥാനം ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.  

Read More

ശത്രുക്കളായ റോബിനും ജാസ്മിനും ഇനി സുഹൃത്തുക്കൾ

ബിഗ് ബോസ് സീസൺ 4 ന്റെ തുടക്കം മുതൽ അഭിപ്രായ വ്യത്യാസം ഉള്ള രണ്ട് പേരായായിരുന്ന റോബിനും ജാസ്മിനും. ആദ്യ ആഴ്ചയിലെ ടാസ്ക് മുതൽ അതു പ്രേക്ഷകർക്ക് മനസിലായ കാര്യമാണ്. എന്ത് കളിച്ചും ഗെയിം ജയിക്കുക എന്ന തന്ത്രവുമായി വന്നിരിക്കുന്ന വ്യക്തിയാണ് റോബിന്‍. എന്നാല്‍ ജാസ്മിന്‍ ആകട്ടെ ജെനുവിന്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയിലെ ഭിന്നത ആദ്യ ടാസ്‌ക് മുതല്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. പലപ്പോഴായി ഇരുവരും വലിയ വഴക്കുകളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ രാത്രി ബിഗ് ബോസ്…

Read More

പിഎസ്‌ഐ തട്ടിപ്പ്: എല്ലാ റിക്രൂട്ട്‌മെന്റുകളും റദ്ദാക്കി,

ബെംഗളൂരു: പൊലീസ് സബ് ഇൻസ്പെക്ടർമാരുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്ന് കർണാടക സർക്കാർ എല്ലാ പിഎസ്ഐ റിക്രൂട്ട്മെന്റുകളും റദ്ദാക്കി. 2021 ഒക്ടോബറിൽ 545 പോലീസ് സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്ക് കർണാടക പോലീസ് സബ്-ഇൻസ്‌പെക്ടർ (പിഎസ്‌ഐ) പരീക്ഷ നടന്നിരുന്നു, അതിൽ 54,289 ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇപ്പോൾ സിഐഡി അറസ്റ്റ് ചെയ്തവരൊഴികെ പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് വീണ്ടും ഹാജരാകാമെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ 18 ദിവസമായി ഒളിവിലായിരുന്ന പിഎസ്‌ഐ റിക്രൂട്ട്‌മെന്റ് അഴിമതിക്കേസിലെ മുഖ്യപ്രതിയായ ബിജെപി നേതാവ് ദിവ്യ ഹഗരാഗിയെ കർണാടക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക്…

Read More

വേനൽകാല രോഗങ്ങൾ വർധിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് വേനൽ കനത്തതോടെ വേനൽകാല രോഗങ്ങളും വർധിക്കുന്നു. കടുത്ത വേനലിൽ ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതോടെ വയറിളക്കം, ഛർദ്ദി, പനി, മൂത്ര സംബന്ധമായ രോഗങ്ങൾ എന്നിവയാണ് ആളുകളിൽ കണ്ടു വരുന്നത്. ബെംഗളൂരുവിൽ ഇത്രയേറെ ഉഷ്ണം അനുഭവപ്പെടുന്നത് സമീപകാലത്ത് ഒന്നും ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. രാത്രി കാലങ്ങളിൽ 28 മുതൽ 30 ഡിഗ്രി വരെയാണ് നിലവിൽ ഉള്ള താപനില. കുട്ടികളെ രാവിലെ 11 മണിക്ക് മുൻപും വൈകുന്നേരം 4 മണിക്ക് ശേഷവും മാത്രമേ പുറത്ത് കളിക്കാൻ വിടവൂ എന്ന് ഡോക്ടർമാരുടെ നിർദേശം ഉണ്ട്.

Read More

നെലമംഗല-തുമകുരു റോഡ് വീതികൂട്ടൽ നവംബറിൽ

ബെംഗളൂരു: പകർച്ചവ്യാധിയും നിയമ തടസ്സങ്ങളും കാരണം ഒരു വർഷത്തോളം വൈകിയ നെലമംഗലയ്ക്കും തുംകുരു (NH-4) നും ഇടയിലുള്ള റോഡ് വീതി കൂട്ടുന്നതിനുള്ള പദ്ധതി, റോഡിലെ തിരക്ക് കണക്കിലെടുത്ത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ഉദ്യോഗസ്ഥർ പദ്ധതി മുൻ‌ഗണനയിൽ എടുത്ത് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കർണാടകയുടെയും രാജ്യത്തിന്റെയും വടക്കൻ ഭാഗങ്ങളിലേക്കുള്ള കവാടമായതിനാൽ റോഡിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. 2021 ജൂണിൽ ബിൽഡ് ഓപ്പറേഷൻ ആൻഡ് ട്രാൻസ്ഫർ (ബിഒടി) കരാർ അവസാനിച്ചതിന് ശേഷം പദ്ധതി ഏറ്റെടുക്കാൻ അധികൃതർ പദ്ധതിയിട്ടിരുന്നു. 2021 പകുതിയോടെ NHAI ടെൻഡർ…

Read More

കരാറുകാരന്റെ മരണം ;കമ്പനിക്കെതിരെ ബന്ധുക്കൾ

ബെംഗളൂരു: ബെളഗാവിയിൽ കരാറുകാരൻ ബസവരാജ് കഴിഞ്ഞ ദിവസം ചിക്കമഗളൂരു ബാളെ ഹൊന്നൂരിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു. മരണത്തിൽ കമ്പനിയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തി. ബെംഗളൂരുവിലെ ഒരു റിയൽ എസ്റ്റേറ്റ് നിർമാണ കമ്പനി 1.20 കോടി രൂപ നൽകാൻ ഉണ്ടായിരുന്നെന്നും ഇത് ലഭിക്കാത്തതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് ബസവരാജയെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. സമാനമായ സംഭവം കുറച്ച് ദിവസം മുൻപും കർണാടകയിൽ ഉണ്ടായിട്ടുണ്ട്. 4 കോടി രൂപയുടെ ബിൽ മാറാൻ മന്ത്രി 40% കമ്മീഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് സന്തോഷ്‌ പാട്ടീൽ എന്ന കരാറുകാരൻ…

Read More

പരിസ്ഥിതിക്ക് ഭീഷണിയായി അറവുശാലകളിൽ നിന്ന് അനധികൃത മാലിന്യം തള്ളൽ

ബെംഗളൂരു: ദിവസങ്ങൾക്ക് ശേഷം കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) ബിബിഎംപി അറവുശാലകൾക്കെതിരെ ശക്തമായി മുന്നിട്ടിറങ്ങി. ബെംഗളൂരുവിൽ പ്രതിദിനം കശാപ്പ് ചെയ്യപ്പെടുന്ന മൃഗങ്ങൽ 25% ൽ താഴെ മാത്രമാണ്, എന്നാൽ നിയമവിരുദ്ധമായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും മാലിന്യ നിർമാർജനവും എന്നുള്ള ഭീഷണിക്ക് അറുതിവരുത്താൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ ഇറച്ചി വ്യാപാരികളെ കേന്ദ്രീകരിച്ചിരുന്നു അന്വേഷണം. ബെംഗളൂരു അർബൻ ജില്ലയിൽ പ്രതിദിനം 15,000 മുതൽ 40,000 വരെ ആടുകൾ, എരുമകൾ, പന്നികൾ എന്നിവയെ കശാപ്പുചെയ്യുന്നതായി ഉദ്യോഗസ്ഥർ കണക്കാക്കുന്നുണ്ട്. എന്നാൽ കടകളിൽ നിന്ന് മൃഗങ്ങളുടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്…

Read More

പീഡിപ്പിക്കാൻ ശ്രമിച്ചയാളെ തല്ലി ചതച്ച് യുവതി

ഹൈദരാബാദ് : രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തന്നെ ശല്യം ചെയ്തയാളെ വടികൊണ്ടുതല്ലി യുവതി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. യുവതി ശല്യം ചെയ്തയാളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതോടെ യുവതിയുടെ പ്രവർത്തിയെ അഭിനന്ദിച്ച്‌ വനിതാ കമ്മീഷനും രംഗത്തു വന്നു. വനിതാകമ്മീഷന്‍ മേധാവി യുവതി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

Read More

ഉഷ്ണ തരംഗംത്തിൽ വലഞ്ഞ് ഉത്തരേന്ത്യ

heat climate

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂട് തുടരുന്നു. ഇന്നലെ ഉത്തർപ്രദേശിലെ ബൺഡയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 47.4 ഡിഗ്രി രേഖപ്പെടുത്തി. പഞ്ചാബ്, ജമ്മു കശ്മീർ, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 46 ഡിഗ്രിയാണ് നിലവിലെ താപനില. കഴിഞ്ഞ ആറ് ആഴ്ച്ചയായി ദില്ലിയിൽ സാധാരണ താപനിലയെക്കാൾ നാല് ഡിഗ്രി കൂടൂതലാണ് രേഖപ്പെടുത്തുന്നത്. പശ്ചിമ രാജസ്ഥാൻ, ഡൽഹി ,ഹരിയാന, പശ്ചിമ യുപി, മധ്യപ്രദേശ്, ജാർഖണ്ഡ് , പഞ്ചാബ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകി. നാളെ വരെ ഇവിടെ ഉഷ്ണ തരംഗം തുടരുമെന്നാണ് മുന്നിറിയിപ്പ്. മറ്റന്നാൾ…

Read More
Click Here to Follow Us