അസാനി ഇന്ന് ആന്ധ്രാ തീരത്ത്

മുംബൈ: അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ തീരത്തിന് സമീപമെത്തും. തുടര്‍ന്ന് ദിശ മാറി യാനം, കാക്കിനട, വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ പ്രവേശിക്കും. ആന്ധ്ര തീരത്തിന് സമീപമെത്തുന്നത് മുതല്‍ അസാനിയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്‌. അടുത്ത 24 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദമായി മാറും. ആന്ധ്രയുടെ വടക്കന്‍ തീര മേഖലയില്‍ ശക്തമായ മഴയുണ്ട്. ആന്ധ്രയിലെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലും പശ്ചിമ ബംഗാളിന്റെ തീരമേഖലയിലും മുന്നറിയിപ്പുണ്ട്. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളില്‍ നിന്ന് വിമാനസര്‍വ്വീസുകള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കി. ആന്ധ്ര തീരത്ത്…

Read More

പീഡിപ്പിക്കാൻ ശ്രമിച്ചയാളെ തല്ലി ചതച്ച് യുവതി

ഹൈദരാബാദ് : രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തന്നെ ശല്യം ചെയ്തയാളെ വടികൊണ്ടുതല്ലി യുവതി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. യുവതി ശല്യം ചെയ്തയാളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതോടെ യുവതിയുടെ പ്രവർത്തിയെ അഭിനന്ദിച്ച്‌ വനിതാ കമ്മീഷനും രംഗത്തു വന്നു. വനിതാകമ്മീഷന്‍ മേധാവി യുവതി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

Read More

പുതുതായി 13 ജില്ലകൾ, ഏപ്രിൽ 14 ന് ഉദ്ഘാടനം

ആന്ധ്ര : സംസ്ഥാനത്ത് പുതിയ 13 ജില്ലകള്‍ കൂടി ഉദ്‌ഘാടനം ചെയ്യാനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഇതിനായുള്ള നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി സർക്കാർ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ഏപ്രില്‍ 4ന് തന്നെ ചുമതലയേല്‍ക്കുവാനും മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആന്ധ്രാപ്രദേശിന് 13 ജില്ലകളാണുള്ളത്. അത് 26 ആയി മാറുന്നതിനുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ കീഴില്‍ നാല് സബ് കമ്മിറ്റികള്‍ക്കാണ് ഇതിന്റെ ചുമതല. ഓരോ ജില്ലയുടെയും ചുമതലയ‌ക്ക് എത്ര ഉദ്യോഗസ്ഥര്‍ വേണമെന്നത് ഈ കമ്മിറ്റികളാണ് തീരുമാനിക്കുക. മന്യം, അല്ലൂരി സീതാരാമ…

Read More
Click Here to Follow Us