പുതുതായി 13 ജില്ലകൾ, ഏപ്രിൽ 14 ന് ഉദ്ഘാടനം

ആന്ധ്ര : സംസ്ഥാനത്ത് പുതിയ 13 ജില്ലകള്‍ കൂടി ഉദ്‌ഘാടനം ചെയ്യാനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഇതിനായുള്ള നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി സർക്കാർ അറിയിച്ചു.

ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ഏപ്രില്‍ 4ന് തന്നെ ചുമതലയേല്‍ക്കുവാനും മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ ആന്ധ്രാപ്രദേശിന് 13 ജില്ലകളാണുള്ളത്. അത് 26 ആയി മാറുന്നതിനുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ കീഴില്‍ നാല് സബ് കമ്മിറ്റികള്‍ക്കാണ് ഇതിന്റെ ചുമതല. ഓരോ ജില്ലയുടെയും ചുമതലയ‌ക്ക് എത്ര ഉദ്യോഗസ്ഥര്‍ വേണമെന്നത് ഈ കമ്മിറ്റികളാണ് തീരുമാനിക്കുക.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

മന്യം, അല്ലൂരി സീതാരാമ രാജു, അനകപള്ളി, കാക്കിനട, കോന സീമ, എലുരു, എന്‍ടിആര്‍ ഡിസ്‌ട്രികിട്, ബപാട്‌ല, പല്‍നാട്, നന്ദ്യാല്‍, ശ്രീ സത്യസായി, അണ്ണാമയ്യ, ശ്രീബാലാജി എന്നിവയാണ് ആന്ധ്രയിൽ പുതിയതായി രൂപീകരിച്ച ജില്ലകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
[masterslider id="10"]

Related posts