കർണാടക ആഗോള നിക്ഷേപക സംഗമം; ലോഗോ, തീം പുറത്തിറക്കി

ബെംഗളൂരു : “ഇൻവെസ്റ്റ് കർണാടക 2022” എന്ന മൂന്ന് ദിവസത്തെ ആഗോള നിക്ഷേപക സംഗമത്തിന്റെ (ജിഐഎം) ലോഗോയും തീമും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പുറത്തിറക്കി. 2022 നവംബർ 2 മുതൽ 4 വരെ ബെംഗളൂരുവിലാണ് നിക്ഷേപകരുടെ സംഗമം.

ഏപ്രിലിൽ പരിപാടിക്കായി ഡൽഹിയിൽ കർട്ടൻ റൈസർ ഇവന്റ് നടക്കും, തുടർന്ന് മേയിൽ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ലോഞ്ച് ചെയ്യും. പ്രധാന നഗരങ്ങളിലും വിദേശത്തും റോഡ് ഷോകളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ആഗോള വിതരണ ശൃംഖലയിൽ കർണാടക നിർവഹിക്കാൻ ലക്ഷ്യമിടുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്ന “ലോകത്തിനായി നിർമ്മിക്കുക” എന്ന പ്രമേയത്തിന് കീഴിലായിരിക്കും ജിഐഎം-ന്റെ 2022 പതിപ്പ്.

വൻകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി മുരുഗേഷ് നിരാണി, ചെറുകിട വ്യവസായ മുനിസിപ്പൽ ഭരണ വകുപ്പ് മന്ത്രി എം ടി ബി നാഗരാജ്, വാണിജ്യ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇ വി രമണ റെഡ്ഡി, വ്യവസായ വികസന കമ്മീഷണറും ഡയറക്ടറുമായ ഗുഞ്ജൻ കൃഷ്ണ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us