ബെംഗളൂരു: തുമക്കുരുവിനടുത് പാവഗഡയിൽ ഇന്ന് രാവിലെ ഉണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റവർക്കും അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനും ഗതാഗത മന്ത്രി ധനസഹായം പ്രഖ്യാപിച്ചു . ബസിന്റെ അമിതവേഗത അപകടത്തിനു കാരണമായതിനാൽ ബസിന്റെ പെർമിറ്റ് കാൻസൽ ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തെ തുടർന്ന് രാവിലെ ആളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാവിലെ ഒൻപത് മണിക്ക് വൈ എൻ ഹൊസകോട്ടിൽ നിന്നും പാവഗഡയിലേക്ക് പോവുന്ന വഴിയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇടിയുടെ അഘാതത്തിൽ നിരവധി പേർ ബസിൽ…
Read MoreDay: 19 March 2022
കെഎസ്ആർടിസി ബസിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ
കെഎസ്ആർടിസി ബസിൽ സുള്ള്യയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാളെ കങ്കനാടി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ എളിമയെ പ്രകോപിപ്പിക്കാൻ ഇയാൾ ശ്രമിച്ചെന്നും യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്നുമാണ് ഇരയുടെ പരാതിയിൽ പറയുന്നത്.
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (19-03-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 173 റിപ്പോർട്ട് ചെയ്തു. 153 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.56% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 153 ആകെ ഡിസ്ചാര്‍ജ് : 3902497 ഇന്നത്തെ കേസുകള്‍ : 173 ആകെ ആക്റ്റീവ് കേസുകള്‍ : 2031 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 40035 ആകെ പോസിറ്റീവ് കേസുകള്‍ : 3944605…
Read Moreസ്‌കൂളിൽ ഭഗവദ്ഗീത പഠിപ്പിക്കുന്നതിൽ എതിർപ്പില്ല: സിദ്ധരാമയ്യ
ബെംഗളൂരു: സ്‌കൂളുകളിൽ ഭഗവദ്ഗീത പഠിപ്പിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. അവർ ഭഗവദ് ഗീതയോ ഖുറാനോ ബൈബിളോ പഠിപ്പിച്ചാലും ഞങ്ങൾക്ക് എതിർപ്പില്ല. ഈ മത്സരാധിഷ്ഠിത ലോകത്ത് ആവശ്യം നിറവേറ്റുന്നതിന് വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ധേഹം വൃക്തമാക്കി. ഭഗവദ്ഗീതയും രാമായണവും മഹാഭാരതവും കുട്ടികളെ വീട്ടിലും പഠിപ്പിക്കുന്നുണ്ട് എന്നും മറിച്ച് ധാർമ്മിക വിദ്യാഭ്യാസവും കുട്ടികളെ പഠിപ്പിക്കണമെന്നും മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയിലും മതനിരപേക്ഷതയിലും ഞങ്ങൾ വിശ്വസിക്കുന്നതെന്നും ഭരണഘടനാ വിരുദ്ധമായി ആരും പ്രവർത്തിക്കരുതെന്നും…
Read Moreവാഹനാപകടം, നഷ്ടപരിഹാര തുക വർധിപ്പിച്ചു
ബെംഗളൂരു: വാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ഇനി നഷ്ടപരിഹാരമായി കിട്ടുക വൻതുക. വാഹന അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബത്തിനും നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. അടുത്ത മാസം ആദ്യം മുതൽ പുതിയ നഷ്ടപരിഹാര തുക പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു. പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാര തുക 12500 രൂപയിൽ നിന്ന് 50000 രൂപയായും മരണപ്പെട്ടവരുടെ കുടുംബത്തിന് 50000 ൽ നിന്ന് 2 ലക്ഷം രൂപ വരെയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാസം റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ്…
Read Moreഹുക്ക ബാറുകളിലെ മയക്കുമരുന്ന് ഉപയോഗികം; മുന്നറിയിപ്പുമായി സർക്കാർ
ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന ഹുക്ക ബാറുകളിൽ കഞ്ചാവ് പോലുള്ള നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര വ്യാഴാഴ്ച നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ മാസം സിസിബി പോലീസ് മൂന്ന് നാല് ഹുക്ക ബാറുകൾ റെയ്ഡ് ചെയ്യുകയും പുകവലിക്കാൻ ഉപയോഗിച്ച വസ്തുക്കൾ പിടിച്ചെടുക്കുകയും ഉൽപ്പന്നങ്ങളിൽ നിരോധിത പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ജ്ഞാനേന്ദ്ര പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ കണക്കനുസരിച്ച്, നഗരത്തിൽ കുറഞ്ഞത് 68 ഹുക്ക ബാറുകളും 49 വിനോദ ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ടെന്നും അവിടുങ്ങളിലായി നിരവധി…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (19-03-2022)
കേരളത്തില്‍ 719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂര്‍ 34, ആലപ്പുഴ 28, കണ്ണൂര്‍ 28, മലപ്പുറം 22, പാലക്കാട് 20, വയനാട് 15, കാസര്‍ഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 19,627 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 698 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreതലയ്ക്ക് പരിക്കേറ്റ് മരിച്ചയാളുടെ അവയവങ്ങൾ ആറ് പേർക്ക് പുതുജീവനേകി.
ബെംഗളൂരു: ബെലഗാവി സ്വദേശി ഉമേഷ് ബി ദണ്ഡഗി (51) ആണ് ആറ് രോഗികൾക്ക് പുതുജീവൻ നൽകി ഈ ലോകത്തോട് യാത്ര പറഞ്ഞത്. മാർച്ച് എട്ടിന് അപകടത്തി തുടർന്ന് തലയ്ക്ക് പരിക്കേറ്റ അദ്ദേഹം ബെലഗാവിയിലെ കെഎൽഇഎസ് ആശുപത്രിയിൽ ക്രാനിയോട്ടമിക്ക് വിധേയനാവുകയും മാർച്ച് 16 ന് അദ്ദേഹത്തെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാന സമ്മതം നൽകിയതേടെ പ്രോട്ടോക്കോളുകൾ അനുസരിച്ച്, കർണാടകയിലെ ശവശരീര ദാനത്തിന് മേൽനോട്ടം വഹിക്കുന്ന സർക്കാർ സ്ഥാപനമായ ജീവസാർത്ഥകഥെയിലെ ഉദ്യോഗസ്ഥർ അവയവദാനത്തിനുള്ള നടപടികൾ ആരംഭിക്കുകയും കുടുംബാംഗങ്ങളിൽ നിന്ന് രേഖാമൂലം സമ്മതം വാങ്ങുകയും ചെയ്തു.…
Read Moreജനതാ ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് മുന്നിൽ ആത്മഹത്യ ശ്രമം.
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ‘ജനതാ ദർശൻ’ പരിപാടിയിൽ വയോധികൻ വിഷം കഴിക്കാൻ ശ്രമിച്ചു. ബെംഗളൂരുവിലെ സുങ്കടക്കാട്ടെ സ്വദേശി ചന്ദ്രശേഖറാണ് പൊലീസ് അതിക്രമം ആരോപിച്ച് നടത്തിയ ആത്മഹത്യാ ശ്രമത്തിനിടെ പിടിയിലായത്. മുഖ്യമന്ത്രിയുടെ ആർടി നഗറിലെ വസതിക്ക് സമീപമുള്ള ‘ജനതാ ദർശൻ’ പരിപാടിയിൽ പങ്കെടുത്ത ചന്ദ്രശേഖർ, തനിക്ക് അനീതിയും പോലീസിൽ നിന്ന് ഭീഷണിയുമുണ്ടായെന്ന് കാണിച്ച് പോലീസ് വകുപ്പിനെതിരെ പരാതിയും നൽകിയതായി പോലീസ് പറഞ്ഞു. തന്റെ സൈറ്റ് വില്പനയുമായി ബന്ധപ്പെട്ട് പോലീസ് മറ്റുള്ളവരുമായി ഒത്തുചേർന്ന് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾ പറയുന്നത്. അന്നപൂർണേശ്വരി നഗർ പോലീസ്…
Read Moreകൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; കാർഗ ആഘോഷങ്ങൾ പൂർണ്ണ പ്രതാപത്തിലേക്ക്
ബെംഗളൂരു: കൊവിഡ് ഏർപ്പെടുത്തിയ രണ്ട് വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം, 300 വർഷം പഴക്കമുള്ള ബെംഗളൂരു കാർഗ ഈ വർഷം പൂർണ്ണ ആവേശത്തോടെ തിരിച്ചെത്തും. ഏപ്രിൽ 8 ന് ഉത്സവം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) എല്ലാ പങ്കാളികളുമായും ഉൾകൊള്ളിച്ചു കൊണ്ട് തയ്യാറെടുപ്പ് യോഗം നടത്തി. തിഗാല സമൂഹവുമായി ബന്ധപ്പെട്ടുള്ള ഈ വാർഷിക ഉത്സവം നഗരത്തിലെ ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നതാണ്. നഗരത്തിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടപ്പോൾ, സംഘാടകർ തിഗലാർപേട്ടിലെ ധർമ്മരായസ്വാമി ക്ഷേത്രത്തിൽ ആചാരപരമായി മാത്രം പൂജ നടത്തിയാണ് കഴിഞ്ഞ രണ്ട്…
Read More