ഗുട്ക ചവച്ചു തുപ്പിയ ആളെക്കൊണ്ട് തന്നെ ബസ് സ്റ്റാൻഡ് വൃത്തിയാക്കി പോലീസ് ഉദ്യോഗസ്ഥൻ 

ബെംഗളൂരു: കോപ്പ സർക്കാർ ബസ് സ്റ്റാൻഡില്‍ ഗുഡ്ക ചവച്ച്‌ തുപ്പിയ ആളെ കൊണ്ട് തന്നെ ബസ് സ്റ്റാൻഡ് വൃത്തിയാക്കി പോലീസ് സബ് ഇൻസ്‌പെക്ടർ.

ബസ് സ്റ്റാൻഡില്‍ ഒരാള്‍ ഗുട്ട്ക തുപ്പുന്നത് പോലീസ് സബ് ഇൻസ്‌പെക്ടറുടെ ശ്രദ്ധയില്‍ പെടുകയും അയാള്‍ തുപ്പിയ സ്ഥലം കുപ്പിവെള്ളം കൊണ്ട് വൃത്തിയാക്കാൻ അയാളെത്തന്നെ പോലീസ് ഉദ്യോഗസ്ഥൻ ഏല്‍പ്പിക്കുകയുമായിരുന്നു.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

പിന്നീട്, ഗുട്ക കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഉദ്യോഗസ്ഥൻ ഉപദേശിക്കുകയും പരസ്യമായി തുപ്പുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് 'മജസ്റ്റിക്' എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts