ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാംപാദത്തല്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ കനത്ത വെല്ലുവിളി മറികകടന്നാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. 2014ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്. തിലക് മൈദാനില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്റെ ജയം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-1. ഇന്ന് അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡറാണ് ജംഷഡ്പൂരിന്റെ ഗോള്‍ നേടിയത്.
Read MoreDay: 15 March 2022
കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (15-03-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 129 റിപ്പോർട്ട് ചെയ്തു. 206 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.45% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 206 ആകെ ഡിസ്ചാര്‍ജ് : 3901636 ഇന്നത്തെ കേസുകള്‍ : 129 ആകെ ആക്റ്റീവ് കേസുകള്‍ : 2341 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 40024 ആകെ പോസിറ്റീവ് കേസുകള്‍ :…
Read Moreഡോംളൂർ എഎസ്‌സി സെന്ററിൽ വൻ തീപിടുത്തം
ബെംഗളൂരു : ഡോംളൂർ എഎസ്‌സി സെന്ററിൽ വൻ തീപിടുത്തം. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ തീ പടരുന്നത് നിയന്ത്രണ വിധേമാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല.
Read Moreകേരള സമാജം സിറ്റി സോൺ അകൃുപങ്ചർ പരിശീലനം ആരംഭിച്ചു
ബെംഗളൂരു : കേരള സമാജം സിറ്റി സോണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ അകൃുപങ്ചർ കോഴ്സ് ആരംഭിച്ചു. സൗജന്യമായി നടത്തപ്പെടുന്ന കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ പേര് നൽകുക. എല്ലാ ബുധനാഴ്ചയും രാവിലെ 10മണി മുതൽ 1മണി വരെ എസ് ജി പാളയയിൽ സൗജന്യ ചികിത്സയും ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക 8197302292, 9845054331
Read Moreതെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം പരിഗണനയിൽ; സർക്കാർ
ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയിലെ മറ്റ് സംസ്ഥാനങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്ന വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്ന് സംസ്ഥാന സർക്കാർ ചൊവ്വാഴ്ച നിയമസഭയിൽ അറിയിച്ചു. ബസവനഗുഡി ബിജെപി എംഎൽഎ രവി സുബ്രഹ്മണ്യയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ നാല് വർഷത്തിനിടെ ബെംഗളൂരുവിൽ 1.75 ലക്ഷം തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചതായി പറഞ്ഞു. എന്നാൽ, ഈ അക്കങ്ങൾ പ്രശ്നത്തിന്റെ യഥാർത്ഥ സ്വഭാവം പ്രതിഫലിപ്പിക്കുന്നില്ലെന്നും ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിൽ മൃഗസംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചും നഗര തെരുവുകളിൽ നിന്ന് എല്ലാ തെരുവ് നായ്ക്കളെയും നീക്കം…
Read Moreപരീക്ഷ കണക്കിലെടുത്ത് നമ്മ മെട്രോ രാത്രി ജോലികൾ മാറ്റിവെച്ചു.
ബെംഗളൂരു: മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ‘നമ്മ മെട്രോ’ രാത്രികാല ജോലികൾ നിർത്തിവെച്ചു. രാത്ര്യകാലത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൂലം തങ്ങളുടെ കുട്ടികൾക്ക് പരീക്ഷയ്ക്ക് പഠിക്കാൻ സാധിക്കുന്നില്ലെന്ന് അവകാശപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ അഭ്യർത്ഥന പരിഗണിച്ചാണ് രാത്രിയിൽ ജോലി നിർത്തിവെച്ചത്. 2024 ഓടെ മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സമയപരിധി നൽകിയിട്ടും ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് ആണ് പരീക്ഷാകാലയളവിൽ രാത്രികാല മെട്രോ പണികൾ നിർത്തിയതായി പ്രഖ്യാപനം നടത്തിയത്. രാവിലെ ആറിനും രാത്രി 10നും ഇടയിലാണ് നമ്മ മെട്രോയുടെ…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (15-03-2022)
കേരളത്തില്‍ 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,272 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 828 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreദുൽഖറിന് വിലക്ക്
കൊച്ചി : സിനിമ നടന്‍ ദുൽഖര്‍ സല്‍മാന് വിലക്ക്. ദുൽഖർ സൽമാന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്യാതെ ഒടിടി റിലീസിനായി കരാർ ഒപ്പിട്ടിത്തിന് പിന്നാലെയാണ് ഫിയോക് വിലക്ക് ഏർപ്പെടുത്തിയത്. ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.
Read Moreഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വാട്ടർ ബാങ്ക് ബെംഗളൂരുവിൽ.
ബെംഗളൂരു: ജലസ്രോതസ്സുകൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ സംയോജിപ്പിക്കുന്നതിനുള്ള സംരംഭമായ ഡിജിറ്റൽ വാട്ടർ ബാങ്ക് ആരംഭിച്ചു. ഇന്ത്യയിലെ വെച്ച് ഒരുപക്ഷേ ലോകത്തിനും അതിന്റെ ആദ്യത്തെ ഡിജിറ്റൽ വാട്ടർ ബാങ്ക് ആണ് ബെംഗളൂരുവിൽ ഇപ്പോൾ തുറന്നിരിക്കുന്നത്. ജലബാങ്ക് ഉദ്ഘാടനം ചെയ്ത ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ സി എൻ അശ്വത് നാരായൺ എല്ലാവർക്കും കുടിവെള്ളവും ശുചീകരണവും ലഭ്യമാക്കുന്നതിനുള്ള സുസ്ഥിര സംരംഭങ്ങളിൽ വൈദഗ്ധ്യമുള്ള അക്വാക്രാഫ്റ്റ് വെഞ്ചേഴ്‌സ് നടത്തുന്ന സംരംഭത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു. വാട്ടർബാങ്ക്, എല്ലാവർക്കുമായി തുറന്നിരിക്കുമെന്നും, അവിടെ ഉപയോക്താക്കൾക്ക് ഒരു അക്കൗണ്ട് സൃഷ്ടിക്കാനും…
Read Moreബെലഗാവി സഹകരണ ബാങ്ക് കവർച്ച; ക്ലർക്ക് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു : കഴിഞ്ഞയാഴ്ച മുർഗോഡിലെ ബെലഗാവി ഡിസ്ട്രിക്ട് ക്രെഡിറ്റ് കോഓപ്പറേറ്റീവ് ബാങ്കിൽ (ബിഡിസിസി) കൊള്ളയടിച്ച് ആറ് കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ ബാങ്ക് ക്ലാർക്ക് ഉൾപ്പെടെ മൂന്ന് പേരെ വടക്കൻ ബെലഗാവി പോലീസ് അറസ്റ്റ് ചെയ്തു. 4,20,98,400 രൂപ പണവും 1,63,72,220 രൂപ വിലമതിക്കുന്ന മൂന്ന് കിലോഗ്രാം സ്വർണം, വെള്ളി ആഭരണങ്ങളും കവർച്ചക്കാർ കുഴിച്ചിട്ട സമീപത്തെ കരിമ്പ് തോട്ടത്തിൽ നിന്ന് ഞായറാഴ്ച പോലീസ് കണ്ടെടുത്തു. ബാങ്കിലെ ക്ലർക്കായിരുന്ന ബസവരാജ് ഹുൻഷികട്ടി, സന്തോഷ് കലപ്പ കമ്പാർ, യമനപ്പ ലക്ഷ്മൺ ബെൽവാൾ എന്നിവരെയാണ്…
Read More