തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം പരിഗണനയിൽ; സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയിലെ മറ്റ് സംസ്ഥാനങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്ന വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്ന് സംസ്ഥാന സർക്കാർ ചൊവ്വാഴ്ച നിയമസഭയിൽ അറിയിച്ചു. ബസവനഗുഡി ബിജെപി എംഎൽഎ രവി സുബ്രഹ്മണ്യയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ നാല് വർഷത്തിനിടെ ബെംഗളൂരുവിൽ 1.75 ലക്ഷം തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചതായി പറഞ്ഞു. എന്നാൽ, ഈ അക്കങ്ങൾ പ്രശ്നത്തിന്റെ യഥാർത്ഥ സ്വഭാവം പ്രതിഫലിപ്പിക്കുന്നില്ലെന്നും ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിൽ മൃഗസംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചും നഗര തെരുവുകളിൽ നിന്ന് എല്ലാ തെരുവ് നായ്ക്കളെയും നീക്കം…

Read More

തെരുവ് നായയ്ക്ക് നേരെ ആസിഡ് ആക്രമണം; 5 പേർക്കെതിരെ കേസ്

ബെംഗളൂരു : തെരുവ് നായയെ മർദിക്കുകയും ആസിഡ് ഒഴിക്കുകയും ചെയ്ത അഞ്ച് പേർക്കെതിരെ പോലീസ് വ്യാഴാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ബനശങ്കരി പോലീസ് ആണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. മാർച്ച് നാലിന് ബനശങ്കരിയിലെ അംബേദ്കർ നഗറിൽ വെച്ചാണ് പ്രതികൾ തെരുവ് നായയെ അകാരണമായി മർദിക്കുകയും, നായ്ക്ക് നേരെ ആസിഡും പെട്രോളും ഒഴിക്കുകയും ചെയ്തത്. ഇത് ചോദ്യം ചെയ്ത യുവതിയെ അക്രമികൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സാമൂഹിക പ്രവർത്തകന്റെ സഹായത്തോടെ യുവതി പോലീസിൽ പരാതി നൽകുകയും തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ഥിരമായി മദ്യപിച്ച്…

Read More
Click Here to Follow Us