കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന ചെയ്‌തെന്ന കേസില്‍ ദിലീപിനെയും പ്രതികളെയും ചോദ്യംചെയ്യുന്നത് തുടങ്ങി. തുടർച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ 9 മണിക്ക് എത്തി. ദിലീപിനൊപ്പമാണ് സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജുമെത്തിയത്. കൂടാതെ ദിലീപിന്‍റെ സഹായി അപ്പുവും സുഹൃത്ത് ബൈജുവും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്. രാവിലെ 9 മുതൽ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാൻ അനുമതിയുള്ളത്. അന്വേഷണ ഉദ്യോഗസ്ഥർ അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്. ഇന്നലെ…
Read MoreMonth: January 2022
നേതാജിയുടെ പ്രതിമ വിധാന സൗധയുടെ മുൻവശത്തേക്ക് മാറ്റും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
ബെംഗളൂരു: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ വിധാന സൗധയ്ക്ക് മുന്നിലുള്ള അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. നേതാജിയുടെ ജന്മവാർഷികത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ബൊമ്മൈ നിലവിൽ പടിഞ്ഞാറൻ ഗേറ്റിന് സമീപം വിധാനസൗധയ്ക്ക് പിന്നിലുള്ള പ്രതിമ അദ്ദേഹത്തിന് അർഹമായ സ്ഥാനത്തേക്ക് മാറ്റപ്പെടേണ്ടതാണെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നേതാജിയുടെ അടുത്ത ജന്മവാർഷികം വിധാന സൗധയ്ക്ക് മുന്നിൽ ആഘോഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാജിയുടെ ആദർശങ്ങളോട് അപാരമായ സ്‌നേഹത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ആവശ്യങ്ങളോട് സംസ്ഥാന സർക്കാർ അനുകൂലമായി…
Read Moreകർണാടക ആർ.ടി.സി ബസ്സുകളിൽ ലഗേജ് മോഷണം വ്യാപകം.
ബെംഗളൂരു: കർണാടക ആർ.ടി.സി ബസുകളിൽ നിന്ന് യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്‌ടപ്പെടുന്നതായ പരാതി. പ്രത്യേകിച്ച് രാത്രികാലങ്ങളിലാണ് ലഗേജ് മോഷണം അധികമായി റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനാന്തര റൂട്ടുകളിലെ ബസ്സുകളിലാണ് മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ മോഷണം വ്യാപകവുമായുള്ളത്. കൂടാതെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ബെംഗളൂരു-ചെന്നൈ റൂട്ടിലാണ് മോഷണക്കേസുകൾ കൂടുതൽ ഉണ്ടായിട്ടുള്ളത് എന്ന് പറയപ്പെടുന്നു. ഇതിനാൽ നിരീക്ഷണം ശക്തമാക്കാൻ കണ്ടക്ടർമാരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ദീർഘദൂര ബസുകളിലെ കണ്ടക്ടർമാർ തങ്ങളുടെ യാത്രക്കാർ ബസിൽ കയറുമ്പോൾ തന്നെ മുന്നറിയിപ്പെന്നോണം ലഗേജുകൾ നിരീക്ഷിക്കാൻ നിർദ്ദേശിക്കുകയും. അവസാന ലക്ഷ്യസ്ഥാനത്തിന് മുമ്പ്…
Read Moreഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് ധരിക്കാത്ത യാത്രികരിൽ നിന്ന് പിഴ ഈടാക്കാൻ ഒരുങ്ങി പൊലീസ്.
ബെംഗളൂരു: ഐഎസ്‌ഐ അല്ലാത്ത ഹെൽമെറ്റുകളുടെ നിരോധനം ട്രാഫിക് പോലീസ് തിരികെ കൊണ്ടുവരുന്നു. നഗരത്തിൽ ഇരുചക്രവാഹന അപകടങ്ങളിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു മരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ഈ ചട്ടം വീണ്ടും തിരികെ കൊണ്ടുവരുന്നത്. തലയ്ക്ക് മതിയായ സംരക്ഷണം നൽകാത്ത നിലവാരമില്ലാത്ത ഹെൽമറ്റ് (ഹാഫ് അല്ലെങ്കിൽ ക്യാപ് ഹെൽമറ്റ്) ധരിച്ച് വാഹനമോടിക്കുന്നവരെ അടുത്ത 15 ദിവസത്തിനുള്ളിൽ ബോധവൽക്കരിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും തുടർന്നും ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമെറ്റ് ഉപയോഗിക്കുകയോ അല്ലെങ്കിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുകയോ ചെയ്‌താൽ നിയമലംഘകരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനാണു നീക്കമെന്ന് ജോയിന്റ്…
Read Moreബൈക്കിനുമുകളിൽ ലോറിമറിഞ്ഞ് മാധ്യമപ്രവർത്തകൻ മരിച്ചു.
ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ടൗൺ ഹാളിന് സമീപം ചരക്കു ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ട്രക്കിന് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ കന്നഡ പത്രപ്രവർത്തകൻ മരിച്ചു. പ്രശസ്ത ദിനപത്രമായ ‘വിജയവാണി’യിലെ സീനിയർ കോപ്പി എഡിറ്ററായ ഗംഗാധര മൂർത്തി (49) മോട്ടോർ സൈക്കിളിൽ ചാമരാജ്പേട്ടിലെ ഓഫീസിലേക്ക് പോകുമ്പോളാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട ലോറി, ബൈക്കിൽ ഓഫീസിൽ പോവുകയായിരുന്ന ഗംഗാധരമൂർത്തിയുടെ മേലെ മറിയുകയായിരുന്നു. ട്രക്ക് ഡ്രൈവർ സിഗ്നൽ ശ്രദ്ധിക്കാതെ മറികടന്നതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് ഡ്രൈവർ…
Read Moreകർണാടകയിൽ എം.ബി.ബി.എസ്. കോഴ്‌സ്; സർക്കാർ ക്വാട്ടയിൽ 160 സീറ്റുകൾ അധികം.
ബെംഗളൂരു: നാഷണൽ മെഡിക്കൽ കൗൺസിൽ (എൻ.എം.സി.) ചിക്കബെല്ലാപുരയിലെ പുതിയ സർക്കാർ മെഡിക്കൽ കോളേജിലെ കോഴ്‌സ് അനുമതിക്കുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ അടുത്തിടെ അംഗീകരിച്ചതോടെ ആദ്യ ബാച്ചിൽ 100 വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ സാധിക്കുന്നതാണ്. ഇതിനു പുറമെ മംഗളൂരുവിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ 150 സീറ്റ് ഉള്ളതിൽ 40 ശതമാനത്തോളം അതായത് 60 സീറ്റുകൾ സർക്കാർ ക്വാട്ടയിലാണ് ഉള്ളത്. ഇങ്ങനെയാണ് ഈ അധ്യയന വർഷം സർക്കാർ ക്വാട്ടയിൽ 160 എം.ബി.ബി.എസ്. സീറ്റുകൾ അധികം ലഭിച്ചിരിക്കുന്നത്. എം.ബി.ബി.എസ്. കോഴ്‌സിനുള്ള കൗൺസലിങ് സർക്കാർ ജനുവരി 27-ന് ആരംഭിച്ച് മാർച്ച് 31-ന്…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (23-01-2022)
കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,08,881 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8883 പേര്‍ ആശുപത്രികളിലും…
Read Moreതമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (23-01-2022).
ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 30,580 റിപ്പോർട്ട് ചെയ്തു. 24,283 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി : 19.4% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് : 24,283 ആകെ ഡിസ്ചാര്‍ജ് : 28,95,818 ഇന്നത്തെ കേസുകള്‍ : 30,580 ആകെ ആക്റ്റീവ് കേസുകള്‍ : 31,33,990 ഇന്ന് കോവിഡ് മരണം : 40 ആകെ കോവിഡ് മരണം : 37,218 ആകെ പോസിറ്റീവ് കേസുകള്‍ : 2,00,954 ഇന്നത്തെ പരിശോധനകൾ…
Read Moreകർണാടകയിലെ പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു; വിശദമായി വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 50210 റിപ്പോർട്ട് ചെയ്തു. 22842 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 22.77% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക. ഇന്ന് ഡിസ്ചാര്‍ജ് : 22842 ആകെ ഡിസ്ചാര്‍ജ് : 3121274 ഇന്നത്തെ കേസുകള്‍ : 50210 ആകെ ആക്റ്റീവ് കേസുകള്‍ : 357796 ഇന്ന് കോവിഡ് മരണം : 19 ആകെ കോവിഡ് മരണം : 38582 ആകെ പോസിറ്റീവ് കേസുകള്‍ : 3517682 ഇന്നത്തെ പരിശോധനകൾ :…
Read Moreകൊവിഡ് ബാധിതർ സുഖം പ്രാപിച്ച് മൂന്ന് മാസത്തിന് ശേഷം വാക്സിൻ; മന്ത്രി ഡോ കെ സുധാകർ.
ബെംഗളൂരു: കൊവിഡ് 19 ബാധിച്ചവർക്ക് മൂന്ന് മാസത്തെ രോഗമുക്തി ലഭിച്ചാൽ മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് നടത്തൂവെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രൂപീകരിച്ച കൊവിഡ്-19 (NEGVAC)-നുള്ള വാക്സിൻ അഡ്മിനിസ്ട്രേഷനെക്കുറിച്ചുള്ള ദേശീയ വിദഗ്ധ ഗ്രൂപ്പിന്റെ ഭാഗമായാണ് ഈ ഉപദേശം നൽകിയത്. പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാമത്തേതും മുൻകരുതലുള്ളതുമായ ഡോസുകൾക്ക് അർഹരായവർക്കും ഈ ഉപദേശം ബാധകമാണെന്ന് മന്ത്രി പറഞ്ഞു. കൂടാതെ NEGVAC പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ മുൻനിരയിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ള ഗുണഭോക്താക്കൾക്കും ബാധകമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Read More