ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും ഫുട്‌ബോൾ ഇതിഹാസവുമായ സുഭാഷ് ഭൗമിക് അന്തരിച്ചു.

ഇതിഹാസ മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പ്രശസ്ത പരിശീലകനുമായ സുഭാഷ് ഭൗമിക് ജനുവരി 22 ന് പുലർച്ചെ നീണ്ട അസുഖത്തെ തുടർന്ന് മരണമടഞ്ഞതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക, പ്രമേഹം സംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹം പുലർച്ചെ 3.30 ഓടെയാണ് അന്ത്യശ്വാസം വലിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

19-ാം വയസ്സിൽ രാജസ്ഥാൻ ക്ലബിൽ നിന്ന് അരങ്ങേറ്റം കുറിച്ച ശേഷം ഒരു ദശാബ്ദത്തോളം മൈതാനം ഭരിച്ചുകൊണ്ടിരുന്ന അദ്ദേഹം തന്റെ ശക്തമായ ഡ്രിബ്ലിംഗ് കഴിവുകൾ ഉപയോഗിച്ച് എതിരാളിയുടെ പ്രതിരോധത്തെ വിറപ്പിപ്പിച്ചിട്ടുണ്ട്.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

1970ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഫുട്‌ബോൾ ടീമംഗമായിരുന്നു. 1970ന് പുറമേ, 1974ലെ ഏഷ്യൻ ഗെയിംസിലും ഭൗമിക് കളിച്ചിട്ടുണ്ട്. 1971ലെ മെദേർക്ക കപ്പിൽ ഫിലിപ്പൈൻസിനെതിരെ ഹാട്രിക് നേടിയിട്ടുണ്ട്. ഇന്ത്യൻ ജഴ്‌സിയിൽ 69 കളികളിൽ നിന്ന് അമ്പത് ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ കൈക്കൂലി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2005ൽ ജയിലിൽ കിടന്നിട്ടുമുണ്ട്.

ബൂട്ടഴിച്ച ശേഷം കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും പരിശീലിപ്പിച്ചു. 2003ൽ ഈസ്റ്റ് ബംഗാളിന് ആസിയാൻ കപ്പ് നേടിക്കൊടുത്തു. തുടർച്ചയായ കിരീട നേട്ടങ്ങൾ മൂലം കൊൽക്കത്തയുടെ ജോസ് മൊറീഞ്ഞോ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചർച്ചിൽ ബ്രദേഴ്‌സിന്റെ ടെക്‌നിക്കൽ ഡയറക്ടറുമായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
[masterslider id="10"]

Related posts